എ.പി. അനിൽകുമാർ
ചെറുതോണി: ജില്ലയിലെ എല്ലാ ഭൂപ്രശ്നങ്ങളും പരിഹരിക്കുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കുകതന്നെ ചെയ്യുമെന്നു മന്ത്രി എ.പി. അനിൽകുമാർ. ഇടുക്കി ജവഹർ ഭവനിൽ ചേർന്ന കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടിയേറ്റ കർഷകർക്കും വ്യാപാരസ്ഥലങ്ങൾക്കും പട്ടയം നൽകും.
പട്ടയവിതരണം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ഉത്തരവുകൾ ഭേദഗതി ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും. ക്രമവത്കരണത്തിന്റെ പേരിൽ പിഴ ഈടാക്കാൻ അനുവദിക്കില്ല. ഭൂപ്രശ്നങ്ങൾ സമഗ്രമായി പഠിച്ചു പരിഹാരമാർഗങ്ങൾ നിർദേശിക്കാനായി വിദഗ്ധസമിതിയെ ഉടൻ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അധ്യക്ഷത വഹിച്ചു.
എംഎൽഎമാരായ റോയി കെ. പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, എഫ്. രാജ, നേതാക്കളായ ഇ.എം. ആഗസ്തി, എ.കെ. മണി, ജോയി വെട്ടിക്കുഴി, തോമസ് രാജൻ, എം.എൻ. ഗോപി, എ.പി. ഉസ്മാൻ, എം.കെ. പുരുഷോത്തമൻ, പി.വി. സ്കറിയ, ജോർജ് ജോസഫ് പടവൻ, എം.ഡി. അർജുനൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Land issues NattuVishasham DistrictNews