Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Land Acquisition

ല​ക്ഷ​ദ്വീ​പി​ലെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍: ഭ​ര​ണ​കൂ​ട ന​ട​പ​ടി റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി 

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ലെ പ​ണ്ടാ​രം ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. സ​ര്‍​ക്കാ​ര്‍ ഭൂ​മി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് പ​ണ്ടാ​രം ഭൂ​മി പി​ടി​ച്ചെ​ടു​ക്കാ​നാ​യി ക​ള​ക്ട​ര്‍ 2024 ജൂ​ണ്‍ 27ന് ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വും തു​ട​ര്‍ ന​ട​പ​ടി​ക​ളു​മാ​ണ് ജ​സ്റ്റീ​സ് ടി.​ആ​ര്‍. ര​വി റ​ദ്ദാ​ക്കി​യ​ത്. പ​ണ്ടാ​ര ഭൂ​മി​യു​ടെ സ​ര്‍​വേ​യും ഭൂ​മി​യു​ടെ ത​രം​മാ​റ്റ​വും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

ഭൂ​മി പി​ടി​ച്ചെ​ടു​ക്കാ​ന്‍ ക​ള​ക്ട​ര്‍ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലെ ന​ട​പ​ടി​ക​ള്‍ ചോ​ദ്യം ചെ​യ്ത് ത​ദ്ദേ​ശ​വാ​സി​ക​ള്‍ ന​ല്‍​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​ക​ളാ​ണു കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്കാ​യി ല​ക്ഷ​ദ്വീ​പി​ലെ പ​ണ്ടാ​രം ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​ണ് ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​നു​വേ​ണ്ടി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​ത്.

പ​ണ്ടാ​രം ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഭ​ര​ണ​കൂ​ട​ത്തി​നാ​ണെ​ന്നും ഭൂ​മി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​ര്‍ പാ​ട്ട​ക്കാ​ര്‍ മാ​ത്ര​മാ​ണെ​ന്നു​മു​ള്ള നി​ല​പാ​ടാ​ണ് ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍ ത​ല​മു​റ​ക​ളാ​യി ഇ​വി​ടെ താ​മ​സി​ച്ചു കൃ​ഷി​യ​ട​ക്കം ന​ട​ത്തു​ന്ന ത​ങ്ങ​ള്‍​ക്ക് ഭൂ​മി​യി​ല്‍ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മു​ണ്ടെ​ന്നാ​യി​രു​ന്നു ദ്വീ​പ് നി​വാ​സി​ക​ളു​ടെ വാ​ദം.

Kerala

നെ​ടു​മ്പാ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന് തു​ട​ക്കം; സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ദി​വ​സേ​ന വ​ന്നു​പോ​കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​ക​രി​ക്കു​ന്ന നെ​ടു​മ്പാ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കാ​നു​ള്ള സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

16 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നാ​ണ് ഇ​തോ​ടെ അ​ന്ത്യ​മാ​കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പ​ത്തെ ആ​വ​ണ​ങ്കോ​ട് റോ​ഡ​രി​കി​ലാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​രു​ന്ന​ത്. റെ​യി​ൽ​വേ ഗ​തി ശ​ക്തി വി​ഭാ​ഗം അ​ങ്ക​മാ​ലി സു​വി​ധ എ​ന്‍റ​ർ​പ്രൈ​സ​സി​നാ​ണ് നി​ർ​മാ​ണ ക​രാ​ർ . ആ​ദ്യ​ഘ​ട്ടം ഒ​ന്പ​ത് മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് പ​ദ്ധ​തി. ഇ​തി​നു പ​ത്തു​കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ്ലാ​റ്റ്ഫോം നി​ർ​മി​ക്കേ​ണ്ട ഭാ​ഗം മ​ണ്ണി​ട്ട് നി​ര​പ്പാ​ക്കി​ത്തു​ട​ങ്ങി. 600 മീ​റ്റ​ർ വീ​തം നീ​ള​മു​ള്ള ര​ണ്ട് പ്ലാ​റ്റ്ഫോ​മു​ക​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. സ്റ്റേ​ഷ​ൻ ഓ​ഫീ​സ് കെ​ട്ടി​ടം, ഫൂ​ട്ട് ഓ​വ​ർ ബ്രി​ഡ്ജ്, പാ​ർ​ക്കിം​ഗ് സൗ​ക​ര്യം, യാ​ത്ര​ക്കാ​ർ​ക്ക് ശീ​തീ​ക​രി​ച്ച വി​ശ്ര​മ​മു​റി എ​ന്നി​വ ഉ​ണ്ടാ​കും.

വി​മാ​ന​ത്താ​വ​ള വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നേ​ര​ത്തെ ത​യാ​റാ​ക്കി​യി​ട്ടു​ള്ള ജ​ല​പാ​ത​യും മെ​ട്രോ റെ​യി​ലും യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ നെ​ടു​മ്പാ​ശേ​രി​യി​ൽ വ്യോ​മ-​റെ​യി​ൽ -റോ​ഡ് -ജ​ല​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന​ത് അ​പൂ​ർ​വ​മാ​യ വി​ക​സ​ന​ത്തി​ന് വ​ഴി​തെ​ളി​ക്കും.

2010ൽ ​റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന ഇ. ​അ​ഹ​മ്മ​ദ് നെ​ടു​മ്പാ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് ത​റ​ക്ക​ല്ലി​ട്ടി​രു​ന്നു. തു​ട​ർ​ന​ട​പ​ടി​ക​ൾ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ത​ട​സ​പ്പെ​ട്ടു. കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ ഇ​ട​പെ​ട്ടാ​ണ് പ​ഴ​യ ഫ​യ​ലു​ക​ൾ പു​റ​ത്തെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ റെ​യി​ൽ​വേ ചീ​ഫ് പ്രോ​ജ​ക്ട് മാ​നേ​ജ​ർ ക​ർ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ണ്ടും ഇ​വി​ടെ സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് നി​ർ​മാ​ണ ജോ​ലി​ക​ൾ സം​ബ​ന്ധി​ച്ച പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​യ​ത്.

കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നു​പോ​കു​ന്ന ദീ​ർ​ഘ​ദൂ​ര-​സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​ണ് ഈ ​റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ. റെ​യി​ൽ​വേ സ്റ്റേ​ഷ​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം സൗ​ജ​ന്യ​മാ​യി വി​ട്ടു​കൊ​ടു​ക്കാ​മെ​ന്ന് അ​ന്നു​ത​ന്നെ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു.

അ​തോ​ടൊ​പ്പം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ​ക്കും വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പോ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്കും സൗ​ജ​ന്യ​മാ​യി യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കാ​നും സി​യാ​ൽ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു.16 വ​ർ​ഷ​ങ്ങ​ളാ​യി ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. വ​ന്ദേ​ഭാ​ര​ത്, രാ​ജ​ധാ​നി പ്രീ​മി​യം ട്രെ​യി​നു​ക​ൾ​ക്കും ഐ​ആ​ർ​സി​ടി​സി ടൂ​റി​സ്റ്റ് പാ​ക്കേ​ജ് ട്രെ​യി​നു​ക​ൾ​ക്കും സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ ഏ​റെ ഗു​ണ​ക​ര​മാ​കും.

Kerala

ശ​ബ​രി​പാ​ത: ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ 1,900 കോ​ടി

കൊ​​​ച്ചി: ശ​​​ബ​​​രി റെ​​​യി​​​ൽ​​​പാ​​​ത​​​യ്ക്കാ​​​യി ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലി​​​ന് ഉ​​​ൾ​​​പ്പെ​​​ടെ 1900 കോ​​​ടി അ​​​നു​​​വ​​​ദി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. ആ​​​കെ പ​​​ദ്ധ​​​തി ചെ​​​ല​​​വാ​​​യ 3,800 കോ​​​ടി രൂ​​​പ​​​യു​​​ടെ 50 ശ​​​ത​​​മാ​​​നം സം​​​സ്ഥാ​​​നം വ​​​ഹി​​​ക്കാ​​​മെ​​​ന്ന മു​​​ൻ തീ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ വെ​​​ളി​​​ച്ച​​​ത്തി​​​ലാ​​​ണ് തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത്. കി​​​ഫ്ബി പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​കും തു​​​ക ല​​​ഭ്യ​​​മാ​​​ക്കു​​​ക.

പ​​​ദ്ധ​​​തി​​​ക്കാ​​​യി നി​​​ർ​​​ദി​​ഷ്‌​​ട അ​​​ലൈ​​​ൻ​​​മെ​​​ന്‍റ് അ​​​നു​​​സ​​​രി​​​ച്ച് എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ൽ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള ഭ​​​ര​​​ണാ​​​നു​​​മ​​​തി​​​യും ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ അ​​​ത​​​തു ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും റ​​​വ​​​ന്യൂ വ​​​കു​​​പ്പി​​​നും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ ആ​​​ലു​​​വ, കു​​​ന്ന​​​ത്തു​​​നാ​​​ട്, കോ​​​ത​​​മം​​​ഗ​​​ലം, മൂ​​​വാ​​​റ്റു​​​പു​​​ഴ താ​​​ലൂ​​​ക്കു​​​ക​​​ളി​​​ലാ​​​യി 152.05 ഹെ​​​ക്ട​​​ർ ഭൂ​​​മി​​​യാ​​​ണ് ഏ​​​റ്റെ​​​ടു​​​ക്കേ​​​ണ്ട​​​ത്. കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ൽ മീ​​​ന​​​ച്ചി​​​ൽ, കാ​​​ഞ്ഞി​​​ര​​​പ്പള്ളി താ​​​ലൂ​​​ക്കു​​​ക​​​ളി​​​ലാ​​​യി 119.89 ഹെ​​​ക്ട​​​റും, ഇ​​​ടു​​​ക്കി​​​യി​​​ലെ തൊ​​​ടു​​​പു​​​ഴ താ​​​ലൂ​​​ക്കി​​​ൽ 33.77 ഹെ​​​ക്ട​​​റും ഏ​​​റ്റെ​​​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലി​​​നു​​​ള്ള വി​​​ജ്ഞാ​​​പ​​​ന​​​വും തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ളും വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ റ​​​വ​​​ന്യു അ​​​ധി​​​കൃ​​​ത​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യും സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​ങ്ക​​​മാ​​​ലി മു​​​ത​​​ൽ എ​​​രു​​​മേ​​​ലി​​വ​​​രെ നി​​​ർ​​​മി​​​ക്കു​​​ന്ന ശ​​​ബ​​​രി​​​ പാ​​​ത​​​യു​​​ടെ ആ​​​കെ ദൂ​​​രം 111 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ്. 1997ലെ ​​​കേ​​​ന്ദ്ര റെ​​​യി​​​ൽ​​​വേ ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ദ്ധ​​​തി​​​യി​​​ൽ ഇ​​​തു​​​വ​​​രെ നി​​​ർ​​​മി​​​ച്ച​​​ത് അ​​​ങ്ക​​​മാ​​​ലി മു​​​ത​​​ൽ കാ​​​ല​​​ടി വ​​​രെ റെ​​​യി​​​ൽ​​​പാ​​​ത​​​യും കാ​​​ല​​​ടി റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നും പെ​​​രി​​​യാ​​​റി​​​നു കു​​​റു​​​കെ​​​യു​​​ള്ള പാ​​​ല​​​വു​​​മാ​​​ണ്. പാ​​​ത​​​യ്ക്കാ​​​യി വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു മു​​​മ്പ് സ​​​ർ​​​വേ ന​​​ട​​​ത്തി അ​​​ട​​​യാ​​​ള​​​ങ്ങ​​​ൾ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ ഭൂ​​​വു​​​ട​​​മ​​​ക​​​ൾ പ​​​ദ്ധ​​​തി ഇ​​​ഴ​​​ഞ്ഞുനീ​​​ങ്ങു​​​ന്ന​​​തി​​​ൽ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​യി​​​രു​​​ന്നു.

പ​​​ദ്ധ​​​തി​​​ച്ചെ​​​ല​​​വ് വ​​​ഹി​​​ക്കു​​​ന്ന​​​തി​​​ൽ കേ​​​ന്ദ്ര​​​വും സം​​​സ്ഥാ​​​ന​​​വും ത​​​മ്മി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ത​​​ർ​​​ക്ക​​​മാ​​​ണ് പാ​​​ത നി​​​ർ​​​മാ​​​ണ​​​ ന​​​ട​​​പ​​​ടി​​​ക​​​ൾ നീ​​​ണ്ടു​​​പോ​​​കാ​​​ൻ കാ​​​ര​​​ണം. ചെ​​​ല​​​വി​​​ൽ പ​​​കു​​​തി വ​​​ഹി​​​ക്കാ​​​ൻ സം​​​സ്ഥാ​​​നം സ​​​ന്ന​​​ദ്ധ​​​ത​​​യ​​​റി​​​യി​​​ച്ച​​​തോ​​​ടെ ഇ​​​നി കാ​​​ര്യ​​​ങ്ങ​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​കു​​​മെ​​​ന്നാ​​​ണ് ഭൂ​​​വു​​​ട​​​മ​​​ക​​​ളു​​​ടെ​​​യും മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ​​​യും പ്ര​​​തീ​​​ക്ഷ.

Kerala

ശബരിമല വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കല്‍: സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

കൊ​​ച്ചി: ശ​​ബ​​രി​​മ​​ല ഗ്രീ​​ന്‍ഫീ​​ല്‍ഡ് വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നാ​​യി സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കാ​​ന്‍ പു​​റ​​പ്പെ​​ടു​​വി​​ച്ച വി​​ജ്ഞാ​​പ​​നം സിം​​ഗി​​ള്‍ ബെ​​ഞ്ച് റ​​ദ്ദാ​​ക്കി​​യ​​തി​​നെ​​തി​​രേ സ​​ര്‍ക്കാ​​ര്‍ ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ചി​​ല്‍ അ​​പ്പീ​​ല്‍ ന​​ല്‍കി.

എ​​രു​​മേ​​ലി മ​​ണി​​മ​​ല വി​​ല്ലേ​​ജി​​ലെ ചെ​​റു​​വ​​ള്ളി എ​​സ്‌​​റ്റേ​​റ്റും സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളും ഉ​​ള്‍പ്പെ​​ടു​​ന്ന 2570 ഏ​​ക്ക​​ര്‍ ഭൂ​​മി ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​ന് മു​​ന്നോ​​ടി​​യാ​​യി ക​​ഴി​​ഞ്ഞ ഏ​​പ്രി​​ലി​​ല്‍ പു​​റ​​പ്പെ​​ടു​​വി​​ച്ച വി​​ജ്ഞാ​​പ​​ന​​മാ​​ണ് സിം​​ഗി​​ള്‍ ബെ​​ഞ്ച് റ​​ദ്ദാ​​ക്കി​​യ​​ത്.

അ​​പ്പീ​​ല്‍ പ​​രി​​ഗ​​ണി​​ച്ച ജ​​സ്റ്റീ​​സ് ദേ​​വ​​ന്‍ രാ​​മ​​ച​​ന്ദ്ര​​ന്‍, ജ​​സ്റ്റീ​​സ് എം.​​ബി. സ്‌​​നേ​​ഹ​​ല​​ത എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് എ​​തി​​ര്‍ക​​ക്ഷി​​ക​​ള്‍ക്ക് നോ​​ട്ടീ​​സി​​ന് ഉ​​ത്ത​​ര​​വി​​ട്ടു.

ത​​ല്‍സ്ഥി​​തി തു​​ട​​രാ​​നും നി​​ര്‍ദേ​​ശി​​ച്ചു. സിം​​ഗി​​ള്‍ ബെ​​ഞ്ച് ഉ​​ത്ത​​ര​​വി​​നെ​​തി​​രെ അ​​പ്പീ​​ല്‍ ന​​ല്‍കു​​ന്നു​​ണ്ടെ​​ന്ന് ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റ് ഉ​​ട​​മ​​സ്ഥ​​രാ​​യ അ​​യ​​ന ചാ​​രി​​റ്റ​​ബി​​ള്‍ ട്ര​​സ്റ്റും കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു.

Kerala

ശ​​​ബ​​​രി റെ​​​യി​​​ൽ​​​പാ​​​ത: ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വേ​ഗ​ത്തി​ലാ​ക്കാ​ൻ ക​ള​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി റെ​​​യി​​​ൽ​​​പാ​​​ത​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം. റെ​​​യി​​​ൽ​​​വേ​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള മ​​​ന്ത്രി വി. ​​​അ​​​ബ്ദു റ​​​ഹ്മാ​​​ൻ വി​​​ളി​​​ച്ച ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​രു​​​ടെ​​​യും റെ​​​യി​​​ൽ​​​വേ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നാ​​​യി ലാ​​​ൻ​​​ഡ് അ​​​ക്വി​​​സി​​​ഷ​​​ൻ യൂ​​​ണി​​​റ്റു​​​ക​​​ൾ വീ​​​ണ്ടും തു​​​റ​​​ക്കും. റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ പു​​​ന​​​ർ​​​വി​​​ന്യ​​​സി​​​ക്കാ​​​ൻ റ​​​വ​​​ന്യു മ​​​ന്ത്രി​​​യോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ക്കും.

പു​​​തു​​​ക്കി​​​യ എ​​​സ്റ്റി​​​മേ​​​റ്റ് പ്ര​​​കാ​​​രം ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കാ​​​തെ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.

മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ൽ ഇ​​​ക്കാ​​​ര്യം ച​​​ർ​​​ച്ച ചെ​​​യ്ത് ആ​​​വ​​​ശ്യ​​​മാ​​​യ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ അ​​​ടു​​​ത്ത ദി​​​വ​​​സം ഇ​​​റ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​മെ​​​ന്നു മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Latest News

Corehub Up