x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​രീ​ക്കാ​ട് മേ​ല്‍​പ്പാ​ലം: സ്ഥ​ല​മെ​ടു​പ്പ് ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി

വെബ് ഡെസ്ക്
Published: July 22, 2026 02:08 AM IST | Updated: July 22, 2026 02:08 AM IST

പി​റ​വം: കു​രീ​ക്കാ​ട് റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ള്‍ ര​ണ്ടു​മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്. ഒ​രാ​ഴ്ച​യ്ക്ക​കം വി​ശ​ദ​മാ​യ വാ​ലു​വേ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് (ഡി​വി​ആ​ര്‍) ത​യാ​റാ​ക്കാ​നും മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. പാ​ല​ത്തി​നും അ​പ്രോ​ച്ച് റോ​ഡി​നും 1.92 ഏ​ക്ക​റാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ ക​ല​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക, പൊ​തു​മ​രാ​മ​ത്ത്, റ​വ​ന്യൂ ഭൂ​രേ​ഖ ത​ഹ​സി​ല്‍​ദാ​ര്‍, കി​ഫ്ബി ത​ഹ​സി​ല്‍​ദാ​ര്‍, പി​റ​വം, മ​ണീ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി ചി​ല കെ​ട്ടി​ട​ങ്ങ​ളു​ടെ വി​ല നി​ര്‍​ണ​യം ന​ട​ത്തി വി​ശ​ദാം​ശ​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു ആ​ര്‍​ഡി​ബി​സി ഉ​ദ്യോ​ഗ​സ്ഥ​ന്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

അ​ഞ്ച് കെ​ട്ടി​ട​ങ്ങ​ളു​ടെ വി​ല നി​ര്‍​ണ​യി​ച്ചു കി​ട്ടാ​നു​ണ്ടെ​ന്നു സ്‌​പെ​ഷ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ വ്യ​ക്ത​മാ​ക്കി. ഈ ​കെ​ട്ടി​ട​ങ്ങ​ളു​ടെ വി​ല നി​ര്‍​ണ​യി​ച്ച് ഒ​രാ​ഴ്ച​യ്ക്കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ഇ​തു ല​ഭ്യ​മാ​ക്കു​ന്ന മു​റ​യ്ക്ക് ര​ണ്ടു​മാ​സ​ത്തി​ന​കം ഡി​വി​എ​സ് ത​യാ​റാ​ക്കി പ​ണം നി​ശ്ച​യി​ച്ച് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​മെ​ന്ന് ക​ള​ക്ട​ര്‍ ഉ​റ​പ്പു ന​ല്‍​കി. അ​നൂ​പ് ജേ​ക്ക​ബ് എം​എ​ല്‍​എ ആ​യി​രു​ന്ന​പ്പോ​ള്‍, വി​ഷ​യം നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണു അ​ന്ന​ത്തെ സ​ര്‍​ക്കാ​ര്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ന്‍ ക​ള​ക്ട​ര്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യ​ത്.

Tags : Land acquisition Nattuvishesham DistrictNews

Recent News

Corehub Up