കുൽഗാം: കുൽഗാമിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഉമർ നിസാർ ദർ ലഷ്കർ ഇ തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിന് ആറു മാസത്തോളം ഒളിത്താവളവും സഹായങ്ങളും നൽകിയതായി റിപ്പോർട്ട്.
ലഷ്കർ ഇ തൊയ്ബയുടെ ഭാഗമായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ടിൽ’ ചേർന്നതിനു പിന്നാലെയാണ് ഉമർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
സിആർപിഎഫിനു നേർക്കുണ്ടായ ആക്രമണത്തിനു മുൻപായി ഇരുവരും ചേർന്ന് പ്രദേശം നിരീക്ഷിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.