പ്രതീകാത്മക ചിത്രം
ശ്രീനഗർ: കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിനു നേരെ നടന്ന ഭീകരാക്രമണവുമായി ബന്ധമുള്ള ലഷ്കർ ഭീകരൻ ലത്തീഫ് ഭട്ടിനെയും സഹായിയെയും സുരക്ഷാസേന വധിച്ചു. കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടത്. കഴിഞ്ഞ 11ന് കുൽഗാമിലെ മിർ ബസാറിന് സമീപമുള്ള സെൻട്രൽ റിസർവ് പൊലിസ് സേനയുടെ പോസ്റ്റിന് നേരെ രണ്ട് ഭീകരർ വെടിയുതിർത്തിരുന്നു.
ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നാലെ ഭീകരർ വനമേഖലയിലേക്ക് കടന്നുകളയുകയായിരുന്നു. സംഭവത്തിനു പിന്നാലെ സുരക്ഷാസേന ഭീകരർക്കായി തെരച്ചിൽ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ആക്രമണവുമായി ബന്ധമുള്ള ലത്തീഫ് ഭട്ടിനെയും സഹായിയെയും കുൽഗാമിൽ ഏറ്റുമുട്ടലിൽ വധിച്ചത്.
കുൽഗാം ആക്രമണം നടന്ന് 24 മണിക്കൂറിനുള്ളിൽ കിഷ്ത്വാർ ജില്ലയിലും ഭീകരാക്രമണം നടന്നിരുന്നു. ഇവിടെയുണ്ടായ ആക്രമണത്തിൽ സ്പെഷ്യൽ പൊലിസ് ഓഫീസർമാരായ ബാബി ചന്ദ്, യാശ്പാൽ കുമാർ എന്നിവർ വീരമൃത്യുവരിച്ചിരുന്നു.
Tags : LashkarETaiba LashkarTerrorists JammuAndKashmir Kulgam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash