Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Latest News.

ഫോ​ർ​ച്യൂ​ണ​റും ഒ​രു കോ​ടി രൂ​പ​യും; നോ​യി​ഡ​യി​ൽ സ്ത്രീ​ധ​ന​പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി

നോ​യി​ഡ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ൽ ഭ​ർ​ത്താ​വി​ന്‍റെ​യും വീ​ട്ടു​കാ​രു​ടെ​യും ക്രൂ​ര​മാ​യ സ്ത്രീ​ധ​ന​പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് 24-കാ​രി​യാ​യ യു​വ​തി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കി. നോ​യി​ഡ​യി​ലെ ജ​ൽ​പു​ര സ്വ​ദേ​ശി​നി​യാ​യ ദീ​പി​ക​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ദീ​പി​ക​യു​ടെ ഭ​ർ​ത്താ​വ് ഹൃ​ത്വി​ക് ഭ​ട്ടി​ക്കെ​തി​രെ​യും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യും പോ​ലീ​സ് സ്ത്രീ​ധ​ന പീ​ഡ​ന​ത്തി​നും കൊ​ല​പാ​ത​ക​ത്തി​നും കേ​സെ​ടു​ത്തു.

വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും ദീ​പി​ക​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി കു​ടും​ബം ആ​രോ​പി​ക്കു​ന്നു. വി​വാ​ഹ​സ​മ​യ​ത്ത് വ​ലി​യ തു​ക​യും ആ​ഡം​ബ​ര കാ​റും ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ന് പു​റ​മെ ഒ​രു കോ​ടി രൂ​പ​യും ഫോ​ർ​ച്യൂ​ണ​ർ കാ​റും വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പീ​ഡ​നം.

ദീ​പി​ക​യെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടു​കാ​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചി​രു​ന്നു. മ​രി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പും യു​വ​തി​ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ന്നി​രു​ന്നു. ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് താ​ഴേ​ക്ക് എ​റി​ഞ്ഞ​താ​ണെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ഭ​ർ​ത്താ​വ് ഹൃ​ത്വി​കി​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ക​ണ്ടെ​ത്താ​ൻ നോ​യി​ഡ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

Latest News

Corehub Up