മിലാൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ ലാസിയോയ്ക്ക് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഉഡിനീസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.
ഡെവിഡ് ഫ്രാറ്റെസിയും ആൽബെർട്ട് ഗുവോമുണ്ട്സണും ആണ് ലാസിയോക്ക് വേണ്ടി ഗോളുകൾ നേടിയത്. ജെസ്പർ കാൾസ്ട്രോം ആണ് ഉഡിനീസിന് വേണ്ടി ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ലാസിയോ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി. നിലവിൽ ലാസിയോയ്ക്ക് ഒമ്പത് പോയിന്റാണുള്ളത്.