Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Life Imprisonment

മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പി​താ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും

ക​ല്‍​പ്പ​റ്റ: മ​ക​നെ കോ​ടാ​ലി​ക്ക് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പി​താ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പു​ല്‍​പ്പ​ള്ളി മ​ണ​ല്‍​വ​യ​ല്‍ തെ​ക്കേ​ക്ക​ര ശി​വ​ദാ​സ​നെ​യാ​ണ്(69)​അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി(​ഒ​ന്ന്)​ജ​ഡ്ജ് പി. ​സെ​യ്ത​ല​വി ശി​ക്ഷി​ച്ച​ത്.

2023 സെ​പ്റ്റം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ല്‍ വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് ശി​വ​ദാ​സ​ന്‍ മ​ക​ന്‍ അ​മ​ലി​നെ(22)​മു​റി​യി​ല്‍ ക​യ​റി കോ​ടാ​ലി​ക്ക് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു.

പു​ല്‍​പ്പ​ള്ളി എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന അ​ന​ന്ത​കൃ​ഷ്ണ​നാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. കേ​സി​ല്‍ 35 ഓ​ളം സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ച കോ​ട​തി 65 ഓ​ളം രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ണ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഭി​ലാ​ഷ് ജോ​സ​ഫ് ഹാ​ജ​രാ​യി.

Kerala

അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികൾക്ക് ജീവപര്യന്തം, അമ്മയ്ക്ക് 30 ലക്ഷം നഷ്ടപരിഹാരം

കൊച്ചി: അട്ടപ്പാടി മധു വധക്കേസിലെ 12 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി. അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു. 16-ാം പ്രതിയായ മുനീര്‍ ഒഴികെയുള്ള 2 മുതല്‍ 15 വരെയുള്ള പ്രതികള്‍ക്കാണ് നേരത്തെ ഏഴ് വര്‍ഷമുണ്ടായിരുന്ന ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തിയത്.

രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒന്‍പതാം പ്രതി നജീബ്, 10-ാം പ്രതി ജൈജുമോന്‍, 12-ാം പ്രതി സജീവ്, 13-ാം പ്രതി സതീഷ്, 14-ാം പ്രതി ഹരീഷ്, 15-ാം പ്രതി ബിജു എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.

16-ാം പ്രതി മുനീറിന്‍റെ ശിക്ഷ ഒരു വര്‍ഷമായാണ് ഹൈക്കോടതി ഉയര്‍ത്തിയത്. നേരത്തെ മുനീറിന് മൂന്നു മാസം മാത്രമായിരുന്നു ശിക്ഷ ലഭിച്ചത്. ഒന്നാം പ്രതി മേച്ചേരി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. ഹുസൈനെതിരെ തെളിവുകളില്ലെന്ന് നേരത്തെ വിചാരണക്കോടതി കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഹുസൈനെ കുറ്റവിമുക്തനാക്കിയത്.

16 പ്രതികളുണ്ടായിരുന്ന കേസില്‍ രണ്ട് പ്രതികളെ നേരത്തെ വെറുതെ വിട്ട വിചാരണ കോടതിയുടെ നടപടിയും ഹൈക്കോടതി ശരിവച്ചിരുന്നു. നാലാം പ്രതിയെയും 11-ാം പ്രതിയെയും മണ്ണാര്‍ക്കാട് സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയത്.

Kerala

മണ്ണഞ്ചേരി ബിജു വധക്കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തം

ആ​ല​പ്പു​ഴ: മ​ണ്ണ​ഞ്ചേ​രി ബി​ജു വ​ധ​ക്കേ​സി​ൽ ഒ​ന്നാം പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ. കൊ​ല്ലം ഇ​ട്ടി​വ സ്വ​ദേ​ശി മ​നോ​ജ് കൃ​ഷ്‌​ണ​നെ(28)​യാ​ണ് ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി (2)ജ​ഡ്ജി എ​സ്. ഭാ​ര​തി ഇ​ന്ന് ശി​ക്ഷി​ച്ച​ത്.

ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യു​മ​ട​യ്ക്ക​ണം. 2024 ജൂ​ലൈ എ​ട്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഭാ​ര്യാ​മാ​താ​വി​ന്‍റെ ര​ണ്ടാം ഭ​ർ​ത്താ​വാ​യ ബി​ജു (48)വി​നെ അ​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തി എ​ന്നാ​ണ് കേ​സ്. ബി​ജു​വു​മാ​യി മ​നോ​ജ് നി​ര​ന്ത​രം പ്ര​ശ്ന‌​മു​ണ്ടാ​ക്കി​യി​രു​ന്നു.

മ​നോ​ജി​ന്‍റെ മ​ർ​ദ​ന​മേ​റ്റ് വീ​ണ ബി​ജു​വി​നെ നാ​ട്ടു​കാ​രാ​ണ് ആം​ബു​ല​ൻ​സ് വി​ളി​ച്ച് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യ​ത്. ചേ​ർ​ത്ത​ല ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി പ്ര​തി തു​ട​രു​മ്പോ​ൾ ത​ന്നെ​യാ​ണ് വി​ധി പ്ര​സ്താ​വം ഉ​ണ്ടാ​യ​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​സ്.​എ ശ്രീ​മോ​ൻ ഹാ​ജ​രാ​യി. പ്ര​തി എ​റ​ണാ​കു​ളം , കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കൊ​ല​പാ​ത​ക ശ്ര​മം, മോ​ഷ​ണ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ്.

National

ബി​ജെ​പി നേ​താ​വ് കൊ​ല്ല​പ്പെ​ട്ട കേ​സ്; കോ​ൺ​ഗ്ര​സ് എം​എ​ൽ​എക്ക് ജീവപര്യന്തം

ബം​​​​​​​ഗ​​​​​​​​ളൂ​​​​​​​​രു: ക​​​​​​​​ർ​​​​​​​​ണാ​​​​​​​​ട​​​​​​​​ക​​​​​​​​യി​​​​​​​​ലെ ബി​​​​​​​​ജെ​​​​​​​​പി നേ​​​​​​​​താ​​​​​​​​വ് യോ​​​​​​​​ഗേ​​​​​​​​ഷ് ഗൗ​​​​​​​​ഡ​​​​​​​​ർ കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട കേ​​​​​​​​സി​​​​​​​​ൽ ധാ​​ർ​​വാ​​ഡി​​ലെ കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ വി​​​​​​​​ന​​​​​​​​യ് കു​​​​​​​​ൽ​​​​​​​​ക്ക​​​​​​​​ർ​​​​​​​​ണി​​​​​​​​ക്ക് ജീ​​​​​​​വ​​​​​​​പ​​​​​​​ര്യ​​​​​​​ന്തം ത​​​​​​​ട​​​​​​​വ്. മ​​​​​​​​റ്റു 16 പ്ര​​​​​​​തി​​​​​​​ക​​​​​​​ളെ​​​​​​​യും പ്ര​​​​​​​​ത്യേ​​​​​​​​ക കോ​​​​​​​​ട​​​​​​​​തി ജീ​​​​​​​വ​​​​​​​പ​​​​​​​ര്യ​​​​​​​ന്തം ത​​​​​​​ട​​​​​​​വി​​​​​​​നു ശി​​​​​​​ക്ഷി​​​​​​​ച്ചു. വാ​​​​​​​​സു​​​​​​​​ദേ​​​​​​​​വ രാ​​​​​​​​മ നി​​​​​​​​ലേ​​​​​​​​ക​​​​​​​​നി, സോ​​​​​​​​മ​​​​​​​​ശേ​​​​​​​​ഖ​​​​​​​​ർ ബാ​​​​​​​​സ​​​​​​​​പ്പ ന്യാ​​​​​​​​മ​​​​​​​​ഗൗ​​​​​​​​ഡ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രെ വെ​​​​​​​​റു​​​​​​​​തേ വി​​​​​​​​ട്ടു.

ജീ​​​​​​​വ​​​​​​​പ​​​​​​​ര്യ​​​​​​​ന്തം ത​​​​​​​ട​​​​​​​വി​​​​​​​നു ശി​​​​​​​ക്ഷി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​​​​​​തോ​​​​​​​ടെ വി​​​​​​​​ന​​​​​​​​യ് കു​​​​​​​​ൽ​​​​​​​​ക്ക​​​​​​​​ർ​​​​​​​​ണി​​​​​​​​യു​​​​​​​​ടെ നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭാം​​​​​​​​ഗ​​​​​​​​ത്വം റ​​​​​​​​ദ്ദാ​​​​​​​​കും.

2016 ജൂ​​​​​​​​ൺ 15നു ​​​​​​​ധാ​​​​​​​​ർ​​​​​​​​വാ​​​​​​​​ഡ് സ​​​​​​​പ​​​​​​​ത്പു​​​​​​​രി​​​​​​​ലെ ജിം​​​​​​​​നേ​​​​​​​​ഷ്യ​​​​​​​​ത്തി​​​​​​​​ൽ​​​​​​​​വ​​​​​​​​ച്ചാ​​​​​​​​ണ് വാ​​​​​ട​​​​​ക​​​​​ക്കൊ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ൾ യോ​​​​​​​​ഗേ​​​​​​​​ഷ് ഗൗ​​​​​​​​ഡ​​​​​​​​റെ കൊ​​​​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. ധ​​​​​​​​ർ​​​​​​​​വാ​​​​​​​​ഡ് ജി​​​​​​​​ല്ലാ പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്ത് മു​​​​​​​​ൻ അം​​​​​​​​ഗ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ഗൗ​​​​​​​​ഡ​​​​​​​​ർ. ഗൗ​​​​ഡ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​സ​​​​മ​​​​യ​​​​ത്ത് വി​​​​​​​​ന​​​​​​​​യ് കു​​​​​​​​ൽ​​​​​​​​ക്ക​​​​​​​​ർ​​​​​​​​ണി ക​​​​​ർ​​​​​ണാ​​​​​ട​​​​​ക മ​​​​​​​​ന്ത്രി​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

തു​​​​​​​​ട​​​​​​​​ക്ക​​​​​​​​ത്തി​​​​​​​​ൽ ലോ​​​​​​​​ക്ക​​​​​​​​ൽ പോ​​​​​​​​ലീ​​​​​​​​സ് അ​​​​​​​​ന്വേ​​​​​​​​ഷി​​​​​​​​ച്ച കേ​​​​​​​​സ് 2019ൽ, ​​​​​​​അ​​​​​​​ന്ന​​​​​​​ത്തെ ബി​​​​​​​ജെ​​​​​​​പി സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ സി​​​​​​​​ബി​​​​​​​​ഐ​​​​​​​​ക്കു കൈ​​​​​​​​മാ​​​​​​​​റു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. കു​​​​​​​ൽ​​​​​​​ക്ക​​​​​​​ർ​​​​​​​ണി​​​​​​​യാ​​​​​​​ണ് കേ​​​​​​​സി​​​​​​​ലെ മു​​​​​​​ഖ്യ സൂ​​​​​​​ത്ര​​​​​​​ധാ​​​​​​​ര​​​​​​​ൻ എ​​​​​​​ന്ന് സി​​​​​​​ബി​​​​​​​ഐ കു​​​​​​​റ്റ​​​​​​​പ​​​​​​​ത്ര​​​​​​​ത്തി​​​​​​​ൽ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി​​​​​​​യി​​​​​​​രു​​​​​​​ന്നു.

ധാ​​​​​​​ർ​​​​​​​വാ​​​​​​​ഡി​​​​​​​ൽ ത​​​​​​​ന്‍റെ രാ​​​​​​​ഷ്‌​​​​​​​ട്രീ​​​​​​​യ എ​​​​​​​തി​​​​​​​രാ​​​​​​​ളി​​​​​​​യാ​​​​​​​യി ഗൗ​​​​​​​ഡ​​​​​​​ർ വ​​​​​​​ള​​​​​​​ർ​​​​​​​ന്നു​​​​​​വ​​​​​​​രു​​​​​​​ന്ന​​​​​​​തി​​​​​​​ൽ കു​​​​​​​ൽ​​​​​​​ക്ക​​​​​​​ർ​​​​​​​ണി​​​​​​​ക്ക് പ​​​​​​​ക​​​​​​​യു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​വെ​​​​​​​ന്നു സി​​​​​​​ബി​​​​​​​ഐ ആ​​​​​​രോ​​​​​​പി​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. 2020ൽ ​​​​​​​​അ​​​​​​​​റ​​​​​​​​സ്റ്റി​​​​​​​​ലാ​​​​​​​​യ കു​​​​​​​​ൽ​​​​​​​​ക്ക​​​​​​​​ർ​​​​​​​​ണി 2021ൽ ​​​​ ​​​ജാ​​​​​​​​മ്യ​​​​​​​​ത്തി​​​​​​​​ലി​​​​​​​​റ​​​​​​​​ങ്ങി. 2025 ജൂ​​​​​ണി​​​​​ൽ കോ​​​​​ട​​​​​തി ജാ​​​​​മ്യം റ​​​​​ദ്ദാ​​​​​ക്കി.

പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​ൻ സാ​​​​​ക്ഷി​​​​​ക​​​​​ളെ സ്വാ​​​​​ധീ​​​​​നി​​​​​ക്കാ​​​​​നും തെ​​​​​ളി​​​​​വ് ന​​​​​ശി​​​​​പ്പി​​​​​ക്കാ​​​​​നും കു​​​​​ൽ​​​​​ക്ക​​​​​ർ​​​​​ണി ശ്ര​​​​​മി​​​​​ച്ചു​​​​​വെ​​​​​ന്നു​​​​​ള്ള ആ​​​​​രോ​​​​​പ​​​​​ണ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ജാ​​​​​മ്യം റ​​​​​ദ്ദാ​​​​​ക്കി​​​​​യ​​​​​ത്.

2026 ജ​​​​​നു​​​​​വ​​​​​രി​​​​​യി​​​​​ൽ ജാ​​​​​മ്യ​​​​​ത്തി​​​​​നാ​​​​​യി വീ​​​​​ണ്ടും സ​​​​​മീ​​​​​പി​​​​​ച്ചെ​​​​​ങ്കി​​​​​ലും ഹൈ​​​​​ക്കോ​​​​​ട​​​​​തി ജാ​​​​​മ്യം ന​​​​​ല്കി​​​​​യി​​​​​ല്ല. തു​​​​​ട​​​​​ർ​​​​​ന്ന് ഫെ​​​​​ബ്രു​​​​​വ​​​​​രി 27ന് ​​ ​​​സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി കു​​​​ൽ​​​​ക്ക​​​​ർ​​​​ണി​​​​ക്കു ജാ​​​​​മ്യം ന​​​​​ല്കി.

National

എൻസിപി നേതാവ് കൊല്ലപ്പെട്ട കേസിൽ അജിത് ജോഗിയുടെ മകന് ജീവപര്യന്തം

റാ​​യ്പു​​ർ: എ​​ൻ​​സി​​പി നേ​​താ​​വ് രാ​​മാ​​വ​​താ​​ർ ജ​​ഗ്ഗി കൊ​​ല്ല​​പ്പെ​​ട്ട കേ​​സി​​ൽ ഛത്തീ​​സ്ഗ​​ഡ് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി അ​​ജി​​ത് ജോ​​ഗി​​യു​​ടെ മ​​ക​​ൻ അ​​മി​​ത് ജോ​​ഗി​​ക്ക് ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വ്.

കൊ​​ല​​പാ​​ത​​ക​​ത്തി​​ന്‍റെ മു​​ഖ്യ സൂ​​ത്ര​​ധാ​​ര​​ൻ അ​​മി​​ത് ആ​​ണെ​​ന്ന് ഛത്തീ​​സ്ഗ​​ഡ് ഹൈ​​ക്കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.

2003 ജൂ​​ൺ നാ​​ലി​​നാ​​ണ് ജ​​ഗ്ഗി വെ​​ടി​​യേ​​റ്റു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ആ ​​സ​​മ​​യം അ​​ജി​​ത് ജോ​​ഗി​​യാ​​യി​​രു​​ന്നു ഛത്തീ​​സ്ഗ​​ഡ് മു​​ഖ്യ​​മ​​ന്ത്രി. സം​​സ്ഥാ​​ന പോ​​ലീ​​സ് അ​​ന്വേ​​ഷി​​ച്ച കേ​​സ് പി​​ന്നീ​​ട് സി​​ബി​​ഐ​​ക്കു കൈ​​മാ​​റു​​ക​​യാ​​യി​​രു​​ന്നു.

2007 ൽ ​​വി​​ചാ​​ര​​ണ​​ക്കോ​​ട​​തി അ​​മി​​തി​​നെ വെ​​റു​​തേ വി​​ട്ടി​​രു​​ന്നു. വി​​ധി​​ക്കെ​​തി​​രേ സി​​ബി​​ഐ ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചെ​​ങ്കി​​ലും ഹ​​ർ​​ജി ത​​ള്ളി. ഒ​​ടു​​വി​​ൽ സു​​പ്രീം​​കോ​​ട​​തി​​യാ​​ണ് നി​​ർ​​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണ് കേ​​സി​​ൽ തു​​ട​​ർ ന​​ട​​പ​​ടി​​ക​​ൾ​​ക്ക് ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ട​​ത്.

Kerala

ഡോ. ​വ​ന്ദ​ന ദാ​സ് കൊ​ല​ക്കേ​സ്; പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ

കൊ​ല്ല: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഹൗ​സ്‌ സ​ർ​ജ​ൻ ഡോ. ​വ​ന്ദ​ന ദാ​സ് കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്ര​തി ജി. ​സ​ന്ദീ​പി​ന് ജീ​വ​പ​ര്യ​ന്തം. പ്ര​തി ഒ​രു ല​ക്ഷം രൂ​പ​യും പി​ഴ​യൊ​ടു​ക്ക​ണം. കൊ​ല്ലം സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി.

കേ​സി​ൽ, ഓ​ട​നാ​വ​ട്ടം കു​ട​വ​ട്ടൂ​ർ ചെ​റു​ക​ര​ക്കോ​ണം ശ്രീ​നി​ല​യ​ത്തി​ൽ ജി. ​സ​ന്ദീ​പ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി വെ​ള്ളി​യാ​ഴ്ച വി​ധി​ച്ചി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഡ്യൂ​ട്ടി​ക്കി​ടെ​യാ​ണ് ഡോ.​വ​ന്ദ​ന ദാ​സി​ന് കു​ത്തേ​ൽ​ക്കു​ന്ന​ത്.

ചി​കി​ത്സ​യ്ക്കാ​യി പൂ​യ​പ്പ​ള്ളി പോ​ലീ​സ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രു​ന്ന വെ​ളി​യം ചെ​റു​ക​ര​ക്കോ​ണം സ്വ​ദേ​ശി സ​ന്ദീ​പ് (44) അ​ക്ര​മാ​സ​ക്ത​നാ​യി ആ​ശു​പ​ത്രി​യി​ലെ സ​ർ​ജി​ക്ക​ൽ ക​ത്തി ഉ​പ​യോ​ഗി​ച്ച് വ​ന്ദ​ന ദാ​സി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി എ​ന്നാ​ണ് കേ​സ്. 2023 മേ​യ് 10ന് ​പു​ല​ർ​ച്ചെ​യാ​ണ് വ​ന്ദ​ന മ​രി​ക്കു​ന്ന​ത്.

സ​ന്ദീ​പി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. കേ​സി​ൽ 70ൽ ​ഏ​റെ സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 207 രേ​ഖ​ക​ൾ പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി. പ്ര​തി​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പി​ച്ച കു​റ്റ​ങ്ങ​ളെ​ല്ലാം നി​ല​നി​ൽ​ക്കു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

പ്ര​തി​ക്ക് മാ​ന​സി​ക വൈ​ക​ല്യം ഉ​ണ്ടെ​ന്ന വാ​ദ​വും കോ​ട​തി ത​ള്ളി​യി​രു​ന്നു. അ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വ​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നും, പ്ര​തി സ​ന്ദീ​പി​ന് വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചു.

Kerala

ജ്യോ​ത്സ്യ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും ശി​ക്ഷ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ പി​ണ​റാ​യി​യി​ൽ ജ്യോ​ത്സ്യ​നെ കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും 35000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. കേ​സി​ൽ പ്ര​തി​യാ​യ എ​ര​ഞ്ഞോ​ളി സ്വ​ദേ​ശി സി.​കെ. റ​മീ​സി​ന് ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

പി​ഴ​ത്തു​ക കൊ​ല്ല​പ്പെ​ട്ട കു​ഞ്ഞി​രാ​മ​ൻ ഗു​രു​ക്ക​ളു​ടെ ഭാ​ര്യ​യ്ക്ക് ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പാ​റ​പ്രം സ്വ​ദേ​ശി കു​ഞ്ഞി​രാ​മ​ൻ ഗു​രു​ക്ക​ളെ 2012ലാ​ണ് ജോ​ത്സ്യാ​ല​യ​ത്തി​ൽ വ​ച്ച് റ​മീ​സ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. 2012 ഫെ​ബ്രു​വ​രി നാ​ലി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ഫെ​ബ്ര​വ​രി 26ന് ​കു​ഞ്ഞി​രാ​മ​ൻ ഗു​രു​ക്ക​ൾ മ​രി​ച്ചു. വ്യ​ക്തി​ര​മാ​യ കാ​ര്യ​ങ്ങ​ൾ​ക്ക് ജോ​ത്സ്യ​നെ ഇ​ട​യ്ക്കി​ടെ ക​ണ്ട റ​മീ​സ് പ​ല​കു​റി പ​ണ​വും ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ റ​മീ​സ് ഉ​ദ്ദേ​ശി​ച്ച കാ​ര്യം ന​ട​ന്നി​ല്ല. തു​ട​ർ​ന്നു​ണ്ടാ​യ വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

Kerala

ഒന്നര വയസുകാരനെ ക​ട​ൽ​ഭി​ത്തി​യി​ൽ എറിഞ്ഞുകൊന്ന കേസ്: അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം

ത​ളി​പ്പ​റ​മ്പ്: കാമുകനൊപ്പം ജീവിക്കാനായി പി​ഞ്ചു​കു​ഞ്ഞി​നെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ പ്രതിയായ അമ്മ ത​യ്യി​ല്‍ കൊ​ടു​വ​ള്ളി ഹൗ​സി​ല്‍ ശരണ്യയ്ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴയും ശിക്ഷ. പിഴത്തുക ശരണ്യയുടെ ഭർത്താവ് പ്രണവിനു നൽകണം.

ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ന്‍​സ് ജ​ഡ്ജി കെ.​എ​ന്‍. പ്ര​ശാ​ന്താ​ണ് ശിക്ഷാ വി​ധി പ്ര​സ്താ​വി​ച്ച​ത്. ശ​ര​ണ്യ കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് കോ​ട​തി തി​ങ്ക​ളാ​ഴ്ച ക​ണ്ടെ​ത്തി​യി​രു​ന്നു. ര​ണ്ടാം പ്ര​തിയായ ശ​ര​ണ്യ​യു​ടെ കാ​മു​ക​ന്‍ നി​ധി​നെ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് കോടതി വെ​റു​തെ വി​ട്ടി​രു​ന്നു.

2020 ഫെ​ബ്രു​വ​രി 17ന് ​പു​ല​ര്‍​ച്ചെ 2.45 നാ​യിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നര വയസുകാരനായ വിയാനെ കൊ​ന്ന് കു​റ്റം ഭ​ര്‍​ത്താ​വി​ന്‍റെ മേ​ല്‍ ചു​മ​ത്തി കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നു ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​തെന്നാണ് പോലീസ് കണ്ടെത്തിയത്.

Kerala

രവീന്ദ്ര സിംഗ് വധം: പ്രതിക്കു ജീവപര്യന്തം

പ​​​റ​​​വൂ​​​ർ: ഭാ​​​ര്യാ​​​സ​​​ഹോ​​​ദ​​​രി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് സ്വ​​​ദേ​​​ശി​​​ക്കു ജീ​​​വ​​​പ​​​ര്യ​​​ന്തം ക​​​ഠി​​​ന​​​ത​​​ട​​​വ്. പ്ര​​​കാ​​​ശ് സിം​​​ഗി (36)നെ​​​യാ​​​ണു പ​​​റ​​​വൂ​​​ർ അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി 2 ജ​​​ഡ്ജി വി. ​​​ജ്യോ​​​തി ശി​​​ക്ഷി​​​ച്ച​​​ത്. ര​​​ണ്ടു ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യു​​​മ​​​ട​​​യ്ക്ക​​​ണം.

2019 മേ​​​യ് ഏ​​​ഴി​​​നാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് സ്വ​​​ദേ​​​ശി​​​ത​​​ന്നെ​​​യാ​​​യ ര​​​വീ​​​ന്ദ്ര സിം​​​ഗാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. കു​​​റു​​​പ്പം​​​പ​​​ടി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ൽ പാ​​​ണി​​​യേ​​​ലി​​​യി​​​ലു​​​ള്ള റ​​​സ്റ്റ​​​റ​​​ന്‍റി​​​ൽ ജോ​​​ലി​​​ക്കാ​​​രാ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രും.

റ​​​സ്റ്ററ​​​ന്‍റ് ഉ​​​ട​​​മ​​​യി​​​ൽ​​​നി​​​ന്ന് പ്ര​​​കാ​​​ശ് സിം​​​ഗ് അ​​​മി​​​ത​​​മാ​​​യി പ​​​ണം വാ​​​ങ്ങു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട ര​​​വീ​​​ന്ദ്ര സിം​​​ഗ് ഉ​​​ട​​​മ​​​യോ​​​ടു പ്ര​​​കാ​​​ശി​​​ന് ഇ​​​ങ്ങ​​​നെ പ​​​ണം കൊ​​​ടു​​​ക്ക​​​രു​​​തെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ വൈ​​​രാ​​​ഗ്യ​​​ത്തി​​​ൽ ര​​​വീ​​​ന്ദ്ര സിം​​​ഗി​​​നെ വി​​​റ​​​കു​​​കൊ​​​ണ്ട് അ​​​ടി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

കു​​​റു​​​പ്പം​​​പ​​​ടി എ​​​സ്എ​​​ച്ച്ഒ​​​യാ​​​യി​​​രു​​​ന്ന കെ.​​​ആ​​​ർ. മ​​​നോ​​​ജാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. പ്രോ​​​സി​​​ക്യൂ​​​ഷ​​​നു​​​വേ​​​ണ്ടി അ​​​ഡീ​​​ഷ​​​ണ​​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ എം.​​​ബി. ഷാ​​​ജി ഹാ​​​ജ​​​രാ​​​യി.

Kerala

ല​തേ​ഷ് വ​ധ​ക്കേ​സ്; ആ​ർ​എ​സ്എ​സ്-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ

ക​ണ്ണൂ​ർ: ത​ല​ശേ​രി കെ. ​ല​തേ​ഷ് വ​ധ​ക്കേ​സി​ൽ ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഒ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം. 1,40,000 പി​ഴ​യും ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷ വി​ധി​ച്ചു.

ഒ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി നേ​ര​ത്തെ വി​ധി​ച്ചി​രു​ന്നു. കേ​സി​ൽ ഒ​ൻ​പ​ത്, 10, 11 പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു. എ​ട്ടാം പ്ര​തി വി​ചാ​ര​ണ​ക്കി​ടെ മ​രി​ച്ചി​രു​ന്നു.

സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ല​തേ​ഷ് 2008ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഡി​സം​ബ​ർ 31ന് ​ബോം​ബ് എ​റി​ഞ്ഞ് ഭീ​തി പ​ര​ത്തി​യ ശേ​ഷം ല​തേ​ഷി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്താ​യ മോ​ഹ​ൻ​ലാ​ലി​നെ (ലാ​ലു) വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

National

ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയുടെ ശിക്ഷ മരവിപ്പിച്ചു; പ്രതിഷേധം

ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വോ ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ കു​റ്റ​വാ​ളി​യാ​യ മു​ൻ ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സെ​ൻ​ഗാ​റി​ന്‍റെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ മ​ര​വി​പ്പി​ച്ച​തി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​ക്കു പു​റ​ത്തു പ്ര​തി​ഷേ​ധം.

ശി​ക്ഷ മ​ര​വി​പ്പി​ച്ച ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തിരേ അ​തി​ജീ​വി​ത​യു​ടെ മാ​താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​നി​താ പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്നാ​ണ് മു​ദ്രാ​വാ​ക്യം മു​ഴ​ക്കി പ്ര​തി​ഷേ​ധി​ച്ച​ത്.

ത​ന്‍റെ മ​ക​ൾ ഒ​രു​പാ​ട് ക​ഷ്‌​ട​പ്പാ​ടു​ക​ൾ അ​ഭി​മു​ഖീ​ക​രി​ച്ച​തി​നാ​ലാ​ണ് താ​നി​വി​ടെ പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ​തെ​ന്ന് അ​തി​ജീ​വി​ത​യു​ടെ അ​മ്മ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ​യോ​ട് പ്ര​തി​ക​രി​ച്ചു. വി​ധി​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​തി​ജീ​വി​ത​യു​ടെ അ​മ്മ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

കോ​ട​മ​ല സാ​ല​മ​ൻ വ​ധ​ക്കേ​സ്; പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം

പത്തനംതിട്ട: സാ​ല​മ​ൻ വ​ധ​ക്കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. കേ​സി​ലെ പ്ര​തി​യാ​യ തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി പ്ര​കാ​ശി​ന് ആ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വിധിച്ചത്. 

2017 ഓ​ഗ​സ്റ്റ് 14ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ​ത്ത​നം​തി​ട്ട വ​ട​ശേ​രി​ക്ക​ര കോ​ട​മ​ല​യി​ൽ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി ആ​യി​രു​ന്ന പ്ര​കാ​ശ് കൃ​ത്യ​മാ​യി റ​ബ​ർ മ​ര​ങ്ങ​ൾ ടാ​പ്പ് ചെ​യ്തി​രു​ന്നി​ല്ല. ഇ​ക്കാ​ര്യം നോ​ട്ട​ക്കാ​ര​നാ​യ സാ​ല​മ​ൻ തോ​ട്ടം ഉ​ട​മ​യെ അ​റി​യി​ച്ചു.

ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​ത്തി​ൽ പ്ര​തി പ്ര​കാ​ശ് സാ​ല​മ​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ച്ച ശേ​ഷം തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സാ​ല​മ​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മ​റ്റൊ​രു വ​ധ​ശ്ര​മ കേ​സി​ലും പ്ര​കാ​ശ് പ്ര​തി​യാ​യി​രു​ന്നു.

 

Kerala

മനാഫ് വധക്കേസ്: ഷഫീഖിന് ജീവപര്യന്തം

മഞ്ചേരി: കോളിളക്കം സൃഷ്ടിച്ച ഒതായി മനാഫ് വധക്കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം. മുൻ എംഎൽഎ പി.വി. അൻവറിന്‍റെ സഹോദരി പുത്രനും ഒന്നാം പ്രതിയുമായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടൻ ഷഫീഖിനെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്.

മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെതാണ് വിധി. ജീവപര്യന്തത്തിനു പുറമേ ഒരു ലക്ഷം രൂപയും കോടതി ശിക്ഷ വിധിച്ചു. ഈ പണം ഷഫീഖിന്‍റെ സഹോദരിയും കേസിലെ സാക്ഷിയുമായ ഫാത്തിമയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു.

പിഴയടച്ചില്ലെങ്കിൽ ജീവപര്യന്തത്തിനു പുറമേ ഒരു വർഷം കൂടി ശിക്ഷ അനുഭവിക്കണം. കേസിലെ മൂന്നാം പ്രതിയും ഒന്നാം പ്രതിയുടെ സഹോദരനുമായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടൻ ഷരീഫ് (58), 17-ാം പ്രതി നിലന്പൂർ ജനതപ്പടി കോട്ടപ്പുറം മുനീബ് (52), 19-ാം പ്രതി എളമരം മപ്രം പയ്യനാട്ട് തൊടിക ഏറക്കോടൻ കബീർ എന്ന ജാബിർ (52) എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെള്ളിയാഴ്ച വെറുതെ വിട്ടിരുന്നു.

1995 ഏപ്രിൽ 13ന് ഒതായി അങ്ങാടിയിൽ നാട്ടുകാർ നോക്കിനിൽക്കെ പട്ടാപ്പകൽ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ രണ്ടാം പ്രതിയായിരുന്നു മുൻ എംഎൽഎ പി.വി. അൻവർ. ഏഴാം പ്രതിയായിരുന്ന അൻവറിന്‍റെ പിതാവ് പി.വി. ഷൗക്കത്തലി കുറ്റപത്രം സമർപ്പിക്കും മുന്പെ മരണപ്പെട്ടു.

പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ഒന്നാം സാക്ഷി അന്നും കൂറുമാറിയിരുന്നു. കേസിൽ 21 പ്രതികളെ വിചാരണക്കോടതി വെറുതെ വിടുകയായിരുന്നു. കേസിൽ അൻവറിന്‍റെ രണ്ട് സഹോദരീപുത്രൻമാരടക്കം നാല് പ്രതികളെ 23 വർഷമായിട്ടും പോലീസ് പിടികൂടിയിരുന്നില്ല.

ഇവരെ പിടികൂടാൻ നടപടിയാവശ്യപ്പെട്ട് മനാഫിന്‍റെ സഹോദരൻ അബ്ദുൾ റസാഖ് കോടതിയെ സമീപിച്ചതോടെയാണ് നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്‍റർപോൾ സഹായത്തോടെ പിടികൂടാൻ മഞ്ചേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2018 ജൂലൈ 25ന് ഉത്തരവിട്ടത്.

2018 ഓഗസ്റ്റ് 30ന് കബീറും മുനീബും 2019 ജനുവരി 21ന് ഷരീഫും കീഴടങ്ങുകയായിരുന്നു. ഒന്നാം പ്രതിയായ മാലങ്ങാടൻ ഷെഫീഖ് 25 വർഷമായി ദുബായിലായിരുന്നു. കോവിഡ് കാലത്ത് ഷാർജയിൽ നിന്ന് ചാർട്ടേഡ് ഫ്ളൈറ്റിൽ കരിപ്പൂരിലെത്തിയപ്പോൾ 2020 ജൂണ്‍ 24നാണ് അറസ്റ്റിലായത്. ‌‌‌

കേസിൽ രണ്ടാം പ്രതിയായിരുന്ന പി.വി. അൻവനെയടക്കം വെറുതെവിട്ട 21 പ്രതികൾക്ക് ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്‍റെ അപ്പീലും സഹോദരൻ അബ്ദുൾ റസാഖിന്‍റെ റിവിഷൻ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോൾ.

Kerala

പാ​ല​ത്താ​യി പീ​ഡ​ന​ക്കേ​സ്: ബി​ജെ​പി നേ​താ​വ് കെ. പ​ത്മ​രാ​ജ​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും

ത​ല​ശേ​രി: ക​ണ്ണൂ​ര്‍ പാ​ല​ത്താ​യി​യി​ൽ അ​ധ്യാ​പ​ക​ൻ നാ​ലാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ബി​ജെ​പി നേ​താ​വ് കെ. പ​ത്മ​രാ​ജ​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും. പോ​ക്സോ കു​റ്റ​ങ്ങ​ളി​ൽ 40 വ​ർ​ഷം ത​ട​വ​വും ശി​ക്ഷ വി​ധി​ച്ചി​ട്ടു​ണ്ട്.

ത​ല​ശേ​രി അ​തി​വേ​ഗ പോ​ക്സോ കോ​ട​തി​യു​ടെ​താ​ണ് ശി​ക്ഷാ​വി​ധി. കേ​സി​ൽ ബി​ജെ​പി നേ​താ​വും അ​ധ്യാ​പ​ക​നു​മാ​യ കെ. ​പ​ത്മ​രാ​ജ​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു. പ​ര​മാ​വ​ധി 20 വ​ർ​ഷം വ​രെ​യോ, ജീ​വ​പ​ര്യ​ന്ത​മോ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ് തെ​ളി​ഞ്ഞ​ത്.

കേ​സി​ൽ അ​ഞ്ച് ത​വ​ണ അ​ന്വേ​ഷ​ണ സം​ഘ​ത്തെ മാ​റ്റി​യ​തും ഇ​ട​ക്കാ​ല കു​റ്റ​പ​ത്ര​ത്തി​ൽ പോ​ക്സോ വ​കു​പ്പ് ചു​മ​ത്താ​ത്ത​തും ഉ​ള്‍​പ്പെ​ടെ, രാ​ഷ്ട്രീ​യ വി​വാ​ദ​മാ​യി​രു​ന്നു. 376 എ​ബി, ബ​ലാ​ത്സം​ഗം, പോ​ക്സോ ആ​ക്ട് പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Kerala

ക​വി​ത കൊ​ല​ക്കേ​സ്: പ്ര​തി അ​ജി​ന് ജീ​വ​പ​ര്യ​ന്ത​വും അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ​യും

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ൽ പ്ര​ണ​യ​പ്പ​ക​യി​ൽ ക​വി​ത എ​ന്ന യു​വ​തി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ന്ന കേ​സി​ൽ പ്ര​തി​ അജിന് ജീ​വ​പ​ര്യ​ന്തം ത​ട​വും അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി​യാ​ണ് ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്.

നേ​ര​ത്തെ പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. 2019 മാ​ർ​ച്ച് 12ന് ​തി​രു​വ​ല്ല​യി​ൽ വെ​ച്ചാ​ണ് ക്രൂ​ര കൊ​ല​പാ​ത​കം ന​ട​ന്ന​ത്. സ​ഹ​പാ​ഠി​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ നി​ന്നും പി​ന്മാ​റി​യ​തി​നെ തു​ട​ർ​ന്ന് അ​ജി​ൻ അ​വ​രെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു വ​ന്നി​രു​ന്നു. ക​വി​ത​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ര്‍​ത്തി സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ ത​ന്നെ ക​യ്യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് കു​ത്തി​വീ​ഴ്ത്തി പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര​ട​ക്കം ഓ​ടി​യെ​ത്തി തീ​യ​ണ​ച്ച് ക​വി​ത​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ക​വി​ത പി​റ്റേ​ന്ന് ത​ന്നെ മ​രി​ച്ചു. കൊ​ല​ക്കു​റ്റ​ത്തി​ൽ ശ​ക്ത​മാ​യ സാ​ക്ഷി​മൊ​ഴി​ക​ളും സ​മ​ര്‍​പ്പി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം നി​ര്‍​ണാ​യ​ക​മാ​യി.

 

Latest News

Corehub Up