x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികൾക്ക് ജീവപര്യന്തം, അമ്മയ്ക്ക് 30 ലക്ഷം നഷ്ടപരിഹാരം

കൊച്ചി ബ്യൂറോ
Published: May 25, 2026 03:32 PM IST | Updated: May 25, 2026 03:32 PM IST

കൊച്ചി: അട്ടപ്പാടി മധു വധക്കേസിലെ 12 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി. അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു. 16-ാം പ്രതിയായ മുനീര്‍ ഒഴികെയുള്ള 2 മുതല്‍ 15 വരെയുള്ള പ്രതികള്‍ക്കാണ് നേരത്തെ ഏഴ് വര്‍ഷമുണ്ടായിരുന്ന ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തിയത്.

രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒന്‍പതാം പ്രതി നജീബ്, 10-ാം പ്രതി ജൈജുമോന്‍, 12-ാം പ്രതി സജീവ്, 13-ാം പ്രതി സതീഷ്, 14-ാം പ്രതി ഹരീഷ്, 15-ാം പ്രതി ബിജു എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.

16-ാം പ്രതി മുനീറിന്‍റെ ശിക്ഷ ഒരു വര്‍ഷമായാണ് ഹൈക്കോടതി ഉയര്‍ത്തിയത്. നേരത്തെ മുനീറിന് മൂന്നു മാസം മാത്രമായിരുന്നു ശിക്ഷ ലഭിച്ചത്. ഒന്നാം പ്രതി മേച്ചേരി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. ഹുസൈനെതിരെ തെളിവുകളില്ലെന്ന് നേരത്തെ വിചാരണക്കോടതി കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഹുസൈനെ കുറ്റവിമുക്തനാക്കിയത്.

16 പ്രതികളുണ്ടായിരുന്ന കേസില്‍ രണ്ട് പ്രതികളെ നേരത്തെ വെറുതെ വിട്ട വിചാരണ കോടതിയുടെ നടപടിയും ഹൈക്കോടതി ശരിവച്ചിരുന്നു. നാലാം പ്രതിയെയും 11-ാം പ്രതിയെയും മണ്ണാര്‍ക്കാട് സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയത്.

Tags : Attappadi Madhu murder case accused life imprisonment

Recent News

Corehub Up