Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LifeInsurance

ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കാ​ൻ ഇ​ന്ത്യ​ൻ ബാ​ങ്ക്

ചെ​​ന്നൈ: ലൈ​​ഫ് ഇ​​ൻ​​ഷ്വ​​റ​​ൻ​​സ്, അ​​സ​​റ്റ് മാ​​നേ​​ജ്മെ​​ന്‍റ് മേ​​ഖ​​ല​​ക​​ളി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കാ​​നു​​ള്ള ഇ​​ന്ത്യ​​ൻ ബാ​​ങ്കി​​ന്‍റെ പ​​ദ്ധ​​തി​​ക​​ൾ ആ​​സൂ​​ത്ര​​ണം ചെ​​യ്ത​​തു​​പോ​​ലെ മു​​ന്നോ​​ട്ടു​​പോ​​കു​​ക​​യാ​​ണെ​​ന്ന് ബാ​​ങ്ക് എം​​ഡി​​യും സി​​ഇ​​ഒ​​യു​​മാ​​യ ബി​​നോ​​ദ് കു​​മാ​​ർ പ​​റ​​ഞ്ഞു. ഇ​​തി​​നു​​ള്ള അ​​നു​​മ​​തി​​ക്കാ​​യി ഉ​​ട​​ൻ​​ത​​ന്നെ ബോ​​ർ​​ഡി​​നെ സ​​മീ​​പി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

നി​​ർ​​ദി​​ഷ്ട സ​​ബ്സി​​ഡി​​യ​​റി​​ക​​ൾ​​ക്കോ സം​​യു​​ക്ത സം​​രം​​ഭ​​ങ്ങ​​ൾ​​ക്കോ ആ​​യി ബോ​​ർ​​ഡി​​ന്‍റെ അ​​നു​​മ​​തി തേ​​ടു​​ന്ന പ്ര​​ക്രി​​യ​​യി​​ലാ​​ണ് ബാ​​ങ്ക് നി​​ല​​വി​​ലു​​ള്ള​​തെ​​ന്നും അ​​തി​​നു​​ശേ​​ഷം മ​​റ്റ് ആ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ക്കു​​മെ​​ന്നും കു​​മാ​​ർ പി​​ടി​​ഐ​​ക്കു ന​​ൽ​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ പ​​റ​​ഞ്ഞു.

ശ​​ക്ത​​നാ​​യ ഒ​​രു പ​​ങ്കാ​​ളി​​ക്ക് സ​​ന്പ​​ത്ത് വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​ത് വേ​​ഗ​​ത്തി​​ലാ​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്ന​​തി​​നാ​​ൽ, അ​​നു​​യോ​​ജ്യ​​രാ​​യ പ​​ങ്കാ​​ളി​​യെ ക​​ണ്ടെ​​ത്തു​​ന്ന​​ത് ഈ ​​പ്ര​​ക്രി​​യ​​യി​​ലെ ഒ​​രു പ്ര​​ധാ​​ന ഘ​​ട​​ക​​മാ​​യി​​രി​​ക്കു​​മെ​​ന്ന് കു​​മാ​​ർ പ​​റ​​ഞ്ഞു.

യൂ​​ണി​​വേ​​ഴ്സ​​ൽ സോം​​പോ ജ​​ന​​റ​​ൽ ഇ​​ൻ​​ഷ്വറ​​ൻ​​സ് ക​​ന്പ​​നി​​യി​​ൽ 28.52 ശ​​ത​​മാ​​നം ഓ​​ഹ​​രി പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടെ ഇ​​ന്ത്യ​​ൻ ബാ​​ങ്ക് നി​​ല​​വി​​ൽ ജ​​ന​​റ​​ൽ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് മേ​​ഖ​​ല​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. 2020-ൽ ​​അ​​ല​​ഹാ​​ബാ​​ദ് ബാ​​ങ്കി​​ന്‍റെ ല​​യ​​ന​​ത്തോ​​ടെ​​യാ​​ണ് ഈ ​​ഓ​​ഹ​​രി പ​​ങ്കാ​​ളി​​ത്തം ഇ​​ന്ത്യ​​ൻ ബാ​​ങ്കി​​ന് ല​​ഭി​​ച്ച​​ത്.

2007ൽ ​​സ്ഥാ​​പി​​ത​​മാ​​യ യൂ​​ണി​​വേ​​ഴ്സ​​ൽ സോം​​പോ ജ​​ന​​റ​​ൽ ഇ​​ൻ​​ഷ്വറ​​ൻ​​സ് ക​​ന്പ​​നി ലി​​മി​​റ്റ​​ഡ്, ഇ​​ന്ത്യ​​ൻ ബാ​​ങ്ക് (28.52 ശ​​ത​​മാ​​നം), ഇ​​ന്ത്യ​​ൻ ഓ​​വ​​ർ​​സീ​​സ് ബാ​​ങ്ക് (18.06 ശ​​ത​​മാ​​നം), ക​​ർ​​ണാ​​ട​​ക ബാ​​ങ്ക് (6 ശ​​ത​​മാ​​നം), ഡാ​​ബ​​ർ ഇ​​ൻ​​വെ​​സ്റ്റ്മെ​​ന്‍റ് കോ​​ർ​​പ​​റേ​​ഷ​​ൻ (12.81 ശ​​ത​​മാ​​നം), ജ​​പ്പാ​​നി​​ലെ പ്ര​​മു​​ഖ ജ​​ന​​റ​​ൽ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് ക​​ന്പ​​നി​​യാ​​യ സോം​​പോ ജ​​പ്പാ​​ൻ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് ഇ​​ൻ​​ക് (ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഓ​​ഹ​​രി​​യാ​​യ 34.61 ശ​​ത​​മാ​​നം) എ​​ന്നി​​വ​​രു​​ടെ ഒ​​രു സം​​യു​​ക്തസം​​രം​​ഭ​​മാ​​ണ്.

പ​​ശ്ചി​​മേ​​ഷ്യ​​യി​​ലു​​ട​​നീ​​ള​​മു​​ള്ള വ​​ൻ​​കി​​ട ഇ​​ന്ത്യ​​ൻ പ്ര​​വാ​​സി സ​​മൂ​​ഹം മു​​ന്നോ​​ട്ടു​​വ​​യ്ക്കു​​ന്ന ബി​​സി​​ന​​സ് സാ​​ധ്യ​​ത​​ക​​ൾ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​യി ദു​​ബാ​​യി​​ൽ ഒ​​രു റെ​​പ്ര​​സെ​​ന്‍റേ​​റ്റീ​​വ് ഓ​​ഫിസ് ആ​​രം​​ഭി​​ക്കാ​​ൻ ഇ​​ന്ത്യ​​ൻ ബാ​​ങ്ക് ല​​ക്ഷ്യ​​മി​​ടു​​ന്ന​​താ​​യി വ്യ​​ക്ത​​മാ​​ക്കി.

നി​​ല​​വി​​ൽ ബാ​​ങ്കി​​ന് സിം​​ഗ​​പ്പു​​രി​​ൽ പൂ​​ർ​​ണ​​സ​​ജ്ജ​​മാ​​യ ഒ​​രു അ​​ന്താ​​രാ​​ഷ്ട്ര ശാ​​ഖ​​യും ശ്രീ​​ല​​ങ്ക​​യി​​ലെ കൊ​​ളം​​ബോ, ജാ​​ഫ്ന എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ശാ​​ഖ​​ക​​ളു​​മു​​ണ്ട്.

Latest News

Corehub Up