Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Liquor Seizure

വീ​ട്ടി​ല്‍ നി​ന്ന് മ​ദ്യം പി​ടി​കൂ​ടി​യ കേ​സ്: ആ​ന്‍റോ അ​ഗ​സ്റ്റി​ന് ജാ​മ്യ​മി​ല്ല; റി​മാ​ൻ​ഡി​ൽ തു​ട​രും

സു​ൽ‌​ത്താ​ൻ​ബ​ത്തേ​രി: വീ​ട്ടി​ല്‍ നി​ന്ന് വ​ന്‍​തോ​തി​ല്‍ വി​ദേ​ശ​മ​ദ്യ​വും ഇ​ന്ത്യ​ന്‍ നി​ര്‍​മി​ച മ​ദ്യ​വും പി​ടി​കൂ​ടി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ റി​പ്പോ​ര്‍​ട്ട​ര്‍ ടി.​വി മാ​നേ​ജി​ങ് എ​ഡി​റ്റ​ര്‍ ആ​ന്റോ അ​ഗ​സ്റ്റി​ന്റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

ഇ​തോ​ടെ ആ​ന്‍റോ അ​ഗ​സ്റ്റി​ൽ റി​മാ​ൻ​ഡി​ൽ തു​ട​രും. ഇ​ന്ന​ലെ 14 ദി​വ​സ​ത്തേ​ക്കാ​ണ് ആ​ന്റോ അ​ഗ​സ്റ്റി​നെ റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു. കൊ​ച്ചി​യി​ലെ റി​പ്പോ​ര്‍​ട്ട​ര്‍ ടി.​വി ആ​സ്ഥാ​ന​ത്തെ​ത്തി വ​യ​നാ​ട്ടി​ല്‍ നി​ന്നു​ള്ള എ​ക്‌​സൈ​സ് സം​ഘ​മാ​ണ് ആ​ന്‍റോ അ​ഗ​സ്റ്റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ബ്കാ​രി ആ​ക്ട് പ്ര​കാ​രം ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ളാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ആ​ന്‍റോ അ​ഗ​സ്റ്റി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് എ​ക്സൈ​സ്. അ​തി​നാ​യി ഇ​ന്ന് ബ​ത്തേ​രി കോ​ട​തി​യി​ൽ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും.

Latest News

Corehub Up