കൊച്ചി: തദ്ദേശീയ മേഖലയിലെ വനിതകളില്‍ സംരംഭകത്വ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും മെച്ചപ്പെട്ട ഉപജീവന മാര്‍ഗങ്ങള്‍ ലഭ്യമാക്കുന്നതിനും കുടുംബശ്രീ നടപ്പാക്കുന്ന കെ-ടിക് പദ്ധതി വഴി സംരംഭ രൂപീകരണം ഊര്‍ജിതമാക്കുന്നു. നിലവില്‍ 194 സംരംഭങ്ങളാണ് രൂപീകരിച്ചിട്ടുള്ളത്. ഇതില്‍ സേവന മേഖലയില്‍ 97 സംരംഭങ്ങളും ഉല്പാദന മേഖലയില്‍ 71 സംരംഭങ്ങളും നിര്‍മാണ മേഖലയില്‍ 26 സംരംഭങ്ങളുമാണുള്ളത്.
പെറ്റ് ഷോപ്പ്, ചെറുധാന്യങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ നിര്‍മാണം, കൂണ് ഉല്പന്നങ്ങള്, ബേക്കറി യൂണിറ്റ്, കോഫി ഷോപ്പ്, ബാഗ് നിര്‍മാണം, മത്സ്യക്കൃഷി, തേനീച്ച വളര്‍ത്തല്‍, ആട്, പശു വളര്‍ത്തല്‍, നേന്ത്രന്, കുരുമുളക് കൃഷി, കുട നിര്‍മാണം, പെര്‍ഫ്യൂം നിര്‍മാണം, അലങ്കാര മത്സ്യക്കൃഷി, ഫാഷന്‍ ഡിസൈനിംഗ്, എബ്രോയ്ഡറി, ആഭരണ നിര്‍മാണം തുടങ്ങിയ മേഖലകളിലാണ് സംരംഭങ്ങള്‍. ഉല്പന്ന വിപണനവും ഊര്‍ജിതമാണ്.
നിലവില്‍ എല്ലാ സംരംഭകര്‍ക്കും മികച്ച വരുമാന ലഭ്യത ഉറപ്പു വരുത്താന്‍ കഴിയുന്നുണ്ടെന്നാണ് കണ്ടെത്തല്‍. പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളില്‍ നിന്നുമായി 500 പേരെ ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിരുന്നു.