Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M.B.Rajesh

അ​മി​ത് ഷാ ​ക​രി​ങ്കൊ​ടി ക​ണ്ടാ​ൽ സ​തീ​ശ​ന് നോ​വു​ന്ന​ത് എ​ന്തു​കൊ​ണ്ട്?; പ​രി​ഹാ​സ​വു​മാ​യി എം.​ബി.​രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​ൽ മു​ഖ്യ​മ​ന്ത്രിവി.​ഡി.​സ​തീ​ശ​നെ പ​രി​ഹ​സി​ച്ച് സി​പി​എം നേ​താ​വ് എം.​ബി.​രാ​ജേ​ഷ്. അ​മി​ത് ഷാ​യെ ക​രി​ങ്കൊ‌​ടി കാ​ണി​ക്കു​ന്ന ദൃ​ശ്യം മ​ന്ത്രി ഒ.​ജെ.​ജ​നീ​ഷ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​ത് പി​ൻ​വ​ലി​ച്ച​തി​നെ​യും  രാ​ജേ​ഷ് വി​മ​ർ​ശി​ച്ചു.

അ​മി​ത് ഷാ​യ്ക്കെ​തി​രാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ അ​തൃ​പ്തി​യി​ലാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു എം.​ബി. രാ​ജേ​ഷി​ന്‍റെ വി​മ​ർ​ശ​നം.നി​ല​പാ​ടു​ക​ളു​ടെ രാ​ജ​കു​മാ​ര​ൻ എ​ന്ന് വാ​ഴ്ത്തി​യ​വ​രൊ​ക്കെ എ​വി​ടെ​പ്പോ​യി? അ​മി​ത് ഷാ ​ക​രി​ങ്കൊ​ടി ക​ണ്ടാ​ൽ സ​തീ​ശ​ന് നോ​വു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും രാ​ജേ​ഷ് ചോ​ദി​ച്ചു.

ന​വ​കേ​ര​ള സ​ദ​സി​ന്‍റെ സ​മ​യ​ത്ത് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ച​പ്പോ​ൾ അ​വ​രെ പി​ന്തു​ണ​ച്ച സ​തീ​ശ​ന് ഇ​പ്പോ​ൾ അ​മി​ത് ഷാ​യ്ക്കെ​തി​രെ ക​രി​ങ്കൊ​ടി കാ​ണി​ക്കു​മ്പോ​ൾ മാ​ത്രം മു​ട്ടു​വി​റ​യ്ക്കു​ക​യാ​ണോ​യെ​ന്നും രാ​ജേ​ഷ് പ​രി​ഹ​സി​ച്ചു. നി​ല​പാ​ടു​ക​ളു​ടെ രാ​ജ​കു​മാ​ര​ൻ എ​ന്ന് വാ​ഴ്ത്തി​യ​വ​രൊ​ക്കെ എ​വി​ടെ പോ​യി.

ക​രി​ങ്കൊ​ടി പി​ണ​റാ​യി​ക്കെ​തി​രാ​ണെ​ങ്കി​ൽ ബ​ലേ​ഭേ​ഷ്! അ​മി​ത് ഷാ​യ്ക്കെ​തി​രാ​ണെ​ങ്കി​ൽ സ​തീ​ശ​ന് മു​ട്ടു​വി​റയ്​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗോ​ൾ​വാ​ൾ​ക്ക​റു​ടെ ചി​ത്ര​ത്തി​ന് മു​ന്നി​ൽ കു​മ്പി​ട്ട സ​തീ​ശ​ൻ അ​മി​ത് ഷാ​യു​ടെ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും മു​ന്നി​ൽ കു​മ്പി​ടു​ന്ന​തി​ൽ അ​തി​ശ​യി​ക്കാ​നി​ല്ലെ​ന്നും എം.​ബി.​രാ​ജേ​ഷ് പ​റ​ഞ്ഞു.

Latest News

Corehub Up