എം.ബി.രാജേഷ്.
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിൽ മുഖ്യമന്ത്രിവി.ഡി.സതീശനെ പരിഹസിച്ച് സിപിഎം നേതാവ് എം.ബി.രാജേഷ്. അമിത് ഷായെ കരിങ്കൊടി കാണിക്കുന്ന ദൃശ്യം മന്ത്രി ഒ.ജെ.ജനീഷ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് പിൻവലിച്ചതിനെയും രാജേഷ് വിമർശിച്ചു.
അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അതൃപ്തിയിലാണെന്ന തരത്തിലുള്ള വാർത്തകൾ ചൂണ്ടിക്കാട്ടിയായിരുന്നു എം.ബി. രാജേഷിന്റെ വിമർശനം.നിലപാടുകളുടെ രാജകുമാരൻ എന്ന് വാഴ്ത്തിയവരൊക്കെ എവിടെപ്പോയി? അമിത് ഷാ കരിങ്കൊടി കണ്ടാൽ സതീശന് നോവുന്നത് എന്തുകൊണ്ടാണെന്നും രാജേഷ് ചോദിച്ചു.
നവകേരള സദസിന്റെ സമയത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ അവരെ പിന്തുണച്ച സതീശന് ഇപ്പോൾ അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിക്കുമ്പോൾ മാത്രം മുട്ടുവിറയ്ക്കുകയാണോയെന്നും രാജേഷ് പരിഹസിച്ചു. നിലപാടുകളുടെ രാജകുമാരൻ എന്ന് വാഴ്ത്തിയവരൊക്കെ എവിടെ പോയി.
കരിങ്കൊടി പിണറായിക്കെതിരാണെങ്കിൽ ബലേഭേഷ്! അമിത് ഷായ്ക്കെതിരാണെങ്കിൽ സതീശന് മുട്ടുവിറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ കുമ്പിട്ട സതീശൻ അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുന്നിൽ കുമ്പിടുന്നതിൽ അതിശയിക്കാനില്ലെന്നും എം.ബി.രാജേഷ് പറഞ്ഞു.
Tags : M.B.Rajesh V.D. Satheesan Congress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash