Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M.M. Varghese

ക​ട​ലു​ണ്ടി ദു​ര​ന്തത്തിന്‍റെ ന​ടു​ക്കു​ന്ന ഓ​ർ​മ​ക​ളു​മാ​യി എം.​എം. വ​ർ​ഗീ​സും സു​ഹൃ​ത്തു​ക്ക​ളും

ഇ​​​രി​​​ട്ടി: 2001 ജൂ​​​ൺ 22 ഒ​​​രു വെ​​​ള്ളി​​​യാ​​​ഴ്ച നാ​​​ലു സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ ചെ​​​ന്നൈ മെ​​​യി​​​ലി​​​ൽ ക​​​ണ്ണൂ​​​രി​​​ൽ​​നി​​​ന്നു ഷൊ​​​ർണൂ​​​രി​​​ലേ​​​ക്കു യാ​​​ത്ര​​​തി​​​രി​​​ച്ചു. കൃ​​​ത്യ​​​മാ​​​യി പ​​​റ​​​ഞ്ഞാ​​​ൽ ഇ​​​ന്ന് ആ ​​​യാ​​​ത്ര​​​യു​​​ടെ 25-ാമ​​​ത് വാ​​​ർ​​​ഷി​​​ക​​​മാ​​​ണ്. ചെ​​​ന്നൈ മെ​​​യി​​​ലി​​​ൽ ഷൊ​​​ർ​​​ണൂ​​​രി​​​ൽ ഇ​​​റ​​​ങ്ങി അ​​​വി​​​ടെ​​​നി​​​ന്നു തൃ​​​ശൂ​​​രി​​​ലേ​​​ക്ക്.

പി​​​റ്റേ​​​ന്നു രാ​​​വി​​​ലെ തൃ​​​ശൂ​​​രി​​​ൽ​​​നി​​​ന്ന് ആ​​​ല​​​പ്പി- ബൊ​​​ക്കാ​​​റോ എ​​​ക്സ്പ്ര​​​സി​​​ൽ ആ​​​ന്ധ്ര​​​യി​​​ലെ വി​​​ജ​​​യ​​​വാ​​​ഡ​​​യി​​​ലേ​​​ക്ക്. ഇ​​​താ​​​യി​​​രു​​​ന്നു സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ വ​​​ർ​​​ഗീ​​​സ്, സി​​​ജോ, ബി​​​നേ​​​ഷ്, ബാ​​​ബു എ​​​ന്നീ നാ​​​ലു ചെ​​​റു​​​പ്പ​​​ക്കാ​​​രു​​​ടെ പ്ലാ​​​ൻ. ക​​​ട​​​ലു​​​ണ്ടി ദു​​​ര​​​ന്തം ഇ​​​വ​​​ർ​​​ക്ക് ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു​​​ള്ള ര​​​ണ്ടാം ജ​​​ന്മ​​​ത്തി​​​ന്‍റെ ഓ​​​ർ​​​മ​​​ക​​​ളാ​​​ണ്. ബി​​​രു​​​ദ പ​​​ഠ​​​ന​​​ശേ​​​ഷം, സ്വ​​​ന്ത​​​മാ​​​യി ഒ​​​രു ജോ​​​ലി എ​​​ന്ന സ്വ​​​പ്ന​​​വും പേ​​​റി​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​രു​​​ടെ അ​​​ന്ന​​​ത്തെ യാ​​​ത്ര ചെ​​​യ്ത​​​ത്.

ക​​​ലി​​​തു​​​ള്ളി പെ​​​യ്യു​​​ന്ന മ​​​ഴ​​​യി​​​ൽ ഒ​​​രു വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം അറുപതോ​​​ളം പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്ത ക​​​ട​​​ലു​​​ണ്ടി ട്രെ​​​യി​​​ൻ ദു​​​ര​​​ന്ത​​​ത്തി​​​ൽ​​​നി​​​ന്നും ര​​​ക്ഷ​​​പ്പെ​​​ട്ട ഓ​​​ർ​​​മ​​​ക​​​ളാ​​​ണ് ക​​​രി​​​ക്കോ​​​ട്ട​​​ക്ക​​​രി സെ​​​ന്‍റ് തോ​​​മ​​​സ് ഹൈ​​​സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​നാ​​​യ എം.​​​എം. വ​​​ർ​​​ഗീ​​​സ് ദീ​​​പി​​​ക​​​യോ​​​ടു പ​​​ങ്കി​​​ട്ട​​​ത്.

മ​​​ഴ ശ​​​ക്ത​​​മാ​​​യ​​​തു​​​കൊ​​​ണ്ട് പ​​​തി​​​വ് വേ​​​ഗ​​​മൊ​​​ന്നു​​​മി​​​ല്ലാ​​​തെ ചെ​​​ന്നൈ മെ​​​യി​​​ൽ കോ​​​ഴി​​​ക്കോ​​​ട് ഫാ​​​റോക്ക് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ പി​​​ന്നി​​​ട്ട് ക​​​ട​​​ലു​​​ണ്ടി പാ​​​ല​​​ത്തി​​​ൽ ക​​​യ​​​റി. പെ​​​ട്ടെ​​​ന്നാ​​​യി​​​രു​​​ന്നു വ​​​ലി​​​യ ശ​​​ബ്ദ​​​ത്തോ​​​ടെ ട്രെ​​​യി​​​നി​​​ന്‍റെ ഏ​​​താ​​​നും കോ​​​ച്ചു​​​ക​​​ൾ പാ​​​ല​​​ത്തി​​​ൽ​​​നി​​​ന്നും എ​​​ടു​​​ത്തെ​​​റി​​​യു​​​ന്ന​​​തു​​​പോ​​​ലെ പു​​​ഴ​​​യി​​​ലേ​​​ക്ക് പ​​​തി​​​ക്കു​​​ന്ന​​​ത്. എ​​​ന്താ​​​ണ് സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​ന് മു​​​ന്പു​​​ത​​​ന്നെ എ​​​ല്ലാം സം​​​ഭ​​​വി​​​ച്ചു. എ​​​ങ്ങും മു​​​ഴ​​​ങ്ങു​​​ന്ന​​​ത് കൂ​​​ട്ട​​​ക്ക​​​ര​​​ച്ചി​​​ൽ.

ല​​​ഗേ​​​ജു​​​ക​​​ളും മ​​​റ്റു​​​സാ​​​ധ​​​ങ്ങ​​​ളും നാ​​​ലു​​​പാ​​​ടും ചി​​​ത​​​റി വീ​​​ഴു​​​ന്നു. പു​​​ഴ​​​യി​​​ലേ​​​ക്കു പ​​​തി​​​ച്ച ബോ​​​ഗി​​​ക​​​ളി​​​ൽ ഒ​​​ന്നി​​​ലാ​​​യി​​​രു​​​ന്നു ഞ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. എ​​​ങ്ങ​​​നെ​​​യും ര​​​ക്ഷ​​​പ്പെ​​​ടാ​​​നു​​​ള്ള കൂ​​​ട്ട​​​പ്പാ​​​ച്ചി​​​ൽ. അ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്ക് ഏ​​​ൽ​​​ക്കാ​​​ത്ത​​​വ​​​ർ ആ​​​രു​​​മി​​​ല്ല. പ​​​രി​​​ക്കി​​​നെ വ​​​ക​​​വ​​​യ്ക്കാ​​​തെ വെ​​​ള്ള​​​ത്തി​​​ൽ മു​​​ങ്ങാ​​​ൻ തു​​​ട​​​ങ്ങു​​​ന്ന ബോ​​​ഗി​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ​​​നി​​​ന്നു കി​​​ട്ടി​​​യ ലെ​​​ഗേ​​​ജു​​​ക​​​ളും വാ​​​രി​​​ക്കൂ​​​ട്ടി ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ പ​​​ല​​​രും പ​​​ര​​​ക്കം പാ​​​യു​​​ന്നു. ഞ​​​ങ്ങ​​​ളു​​​ടെ കോ​​​ച്ചി​​​ന്‍റെ ഒ​​​രു ഭാ​​​ഗം ചെ​​​ളി​​​യി​​​ൽ​​​താ​​​ഴ്ന്ന് ഉ​​​റ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. നീ​​​ന്തി ര​​​ക്ഷ​​​പ്പെ​​​ടാ​​​നാ​​​യി ചി​​​ല​​​ർ പു​​​ഴ​​​യി​​​ലേ​​​ക്ക് ചാ​​​ടി. എ​​​ല്ലാ​​​വ​​​രും മ​​​ര​​​ണ​​​ത്തെ മു​​​ന്നി​​​ൽ​​​ക്ക​​​ണ്ടു.

നി​​​മി​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നെ​​​ത്തി. ഇ​​​വ​​​രു​​​ടെ വ​​​ള്ള​​​ത്തി​​​ൽ ആ​​​ളു​​​ക​​​ളെ ക​​​ര​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഞ​​​ങ്ങ​​​ളു​​​ടെ കൂ​​​ടെ ബാ​​​ബു​​​വി​​​നു മാ​​​ത്ര​​​മാ​​​ണ് അ​​​ല്പം സാ​​​ര​​​മാ​​​യ മു​​​റി​​​വേ​​​റ്റ​​​ത്. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​ട​​​ങ്ങി​​​യ ക​​​വ​​​ർ നെ​​​ഞ്ചോ​​​ടു ചേ​​​ർ​​​ത്തു​​​പി​​​ടി​​​ച്ച് ര​​​ക്ഷ​​​ക​​​നാ​​​യി അ​​​വ​​​ത​​​രി​​​ക്കു​​​ന്ന വ​​​ള്ള​​​ക്കാ​​​ര​​​ന്‍റെ വ​​​ര​​​വി​​​നാ​​​യി ചെളി​​​യി​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​ന്ന ബോ​​​ഗി​​​യി​​​ൽ ഞ​​​ങ്ങ​​​ൾ കാ​​​ത്തു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​ടു​​​വി​​​ൽ ഒ​​​രു ​വ​​​ള്ള​​​ത്തി​​​ൽ ഞ​​​ങ്ങ​​​ൾ നാ​​​ലാ​​​ളും ക​​​ര​​​യ്ക്കെ​​​ത്തി. പി​​​ന്നി​​​ലെ കോ​​​ച്ചു​​​ക​​​ളി​​​ൽ​​​നി​​​ന്നു കൂ​​​ട്ട​​​ക്ക​​​ര​​​ച്ചി​​​ലും അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ മ​​​നു​​​ഷ്യ​​​ര​​​ക്ത​​​ത്തി​​​ന്‍റെ മ​​​ണ​​​വും ക​​​ല​​​ർ​​​ന്ന വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു അ​​​ത്. വ​​​ള്ള​​​ത്തി​​​ൽ​​​നി​​​ന്നു നോ​​​ക്കു​​​ന്പോ​​​ൾ കാ​​​ണു​​​ന്ന​​​തു പാ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു പു​​​ഴ​​​യി​​​ലേ​​​ക്ക് കു​​​ത്ത​​​നെ തൂ​​​ങ്ങി​​​നി​​​ൽ​​​ക്കു​​​ന്ന കോ​​​ച്ചാ​​​ണ്. അ​​​തി​​​ൽ​​​നി​​​ന്നാ​​​ണു കൂ​​​ട്ട​​​ക്ക​​​ര​​​ച്ചി​​​ൽ ഉ​​​യ​​​ർ​​​ന്നു​​കേ​​​ട്ട​​​ത്.

അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട് ക​​​ര​​​യ്ക്ക് എ​​​ത്തി​​​യ​​​വ​​​രു​​​ടെ പ​​​ല​​​രു​​​ടെ​​​യും പ​​​രി​​​ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​യി​​​രു​​​ന്നു. കൈ​​​കാ​​​ലു​​​ക​​​ളും ക​​​ഴു​​​ത്തും വ​​​രെ ഒ​​​ടി​​​ഞ്ഞ​​​വ​​​ർ അ​​​ക്കൂ​​​ട്ട​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. വ​​​ള്ള​​​ത്തി​​​ൽ​​​നി​​​ന്ന് പ​​​രി​​​ക്കി​​​നെ അ​​​വ​​​ഗ​​​ണി​​​ച്ച് ബാ​​​ബു​​​വാ​​​ണ് ആ​​​ദ്യ​​​മി​​​റ​​​ങ്ങി​​​യ​​​ത്. പി​​​ന്നാ​​​ലെ ഞ​​​ങ്ങ​​​ൾ മൂ​​​ന്നു പേ​​​രും. അ​​​പ​​​ക​​​ടം ന​​​ട​​​ന്ന പാ​​​ല​​​ത്തി​​​നു സ​​​മാ​​​ന്ത​​​ര​​​മാ​​​യി പു​​​തു​​​താ​​​യി പ​​​ണി​​​യു​​​ന്ന പാ​​​ലം നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി ഇ​​​റ​​​ക്കി​​​യി​​​ട്ട ഇ​​​രു​​​ന്പ് ഷീ​​​റ്റു​​​ക​​​ളി​​​ൽ പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ ഒ​​​രോ​​​രു​​​ത്ത​​​രെ കി​​​ട​​​ത്തി. നാ​​​ലു പേ​​​ർ ചു​​​മ​​​ന്നാ​​​ണ് വാ​​​ഹ​​​ന​​​ത്തി​​​നു സ​​​മീ​​​പ​​​ത്തേ​​​ക്ക് എ​​​ത്തി​​​ച്ച​​​ത്.

നേ​​​രം ഇ​​​രു​​​ളു​​​ന്ന​​​തു​​​വ​​​രെ പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ വാ​​​ഹ​​​ന​​​ത്തി​​​ൽ എ​​​ത്തി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്നു. ഇ​​​തി​​​നി​​​ട​​​യി​​​ൽ അ​​​പ​​​ക​​​ട​​​വാ​​​ർ​​​ത്ത കാ​​​ട്ടു​​​തീ പോ​​​ലെ പ​​​ട​​​ർ​​​ന്നു. ഞ​​​ങ്ങ​​​ൾ ചെ​​​ന്നൈ മെ​​​യി​​​ലി​​​ൽ ആ​​​ണ് പോ​​​കു​​​ന്ന​​​തെ​​​ന്നു വീ​​​ട്ടു​​​കാ​​​ർ​​​ക്ക് അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു. അ​​​പ​​​ക​​​ട​​​വാ​​​ർ​​​ത്ത അ​​​റി​​​യു​​​ന്ന​​​തോ​​​ടെ നാ​​​ട്ടി​​​ലും വീ​​​ട്ടി​​​ലും അ​​​കെ പ്ര​​​ശ്ന​​​മാ​​​കും. ആ​​​ൾ​​​ക്കൂ​​​ട്ട​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​രാ​​​ൾ ബ​​​ന്ധു​​​ക്ക​​​ളെ വി​​​വ​​​രം അ​​​റി​​​യി​​​ക്കാ​​​ൻ അ​​​പ​​​ക​​​ട​​​ത്തി​​​ൽ പെ​​​ട്ട​​​വ​​​ർ​​​ക്ക് ഫോ​​​ൺ ന​​​ൽ​​​കി സ​​​ഹാ​​​യി​​​ക്കു​​​ന്നു. അ​​​ങ്ങ​​​നെ യാ​​​ത്ര​​​യാ​​​ക്കാ​​​ൻ ക​​​ണ്ണൂ​​​രി​​​ലെ​​​ത്തി​​​യ ക​​​സി​​​നെ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ച് ‌നാ​​​ലു​​​പേ​​​രും സു​​​ര​​​ക്ഷി​​​ത​​​രാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ച്ചു. പി​​​ന്നീ​​​ട് നാ​​​ലു​​​പേ​​​രും ല​​​ഗേ​​​ജു​​​മെ​​​ടു​​​ത്ത് ഊ​​​ടു​​​വ​​​ഴി​​​ക​​​ളി​​​ലൂ​​​ടെ ന​​​ട​​​ന്ന് മെ​​​യി​​​ൻ റോ​​​ഡി​​​ലെ​​​ത്തി. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സി​​​ൽ ക​​​യ​​​റി ഫ​​​റോ​​​ക്കി​​​ലെ​​​ത്തി. വ​​​സ്ത്ര​​​ത്തി​​​ലും ശ​​​രീ​​​ര​​​ത്തി​​​ലും മു​​​ഴു​​​വ​​​ൻ ചെ​​​ളി​​​യും ര​​​ക്ത​​​ക്ക​​​റ​​​ക​​​ളു​​​മാ​​​യി​​​രു​​​ന്നു. പ്ര​​​ഥ​​​മ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം വീ​​​ട്ടി​​​ലേ​​​ക്ക് തി​​​രി​​​ച്ചാ​​​ലോ എ​​​ന്ന് ചി​​​ന്തി​​​ച്ചെ​​​ങ്കി​​​ലും ബാ​​​ബു​​​വി​​​ന്‍റെ ദൃ​​​ഢ​​​നി​​​ശ്ച​​​യ​​​ത്തി​​​ൽ വി​​​ജ​​​യ​​​വാ​​​ഡ​​​യി​​​ലേ​​​ക്കു പോ​​​കാ​​​ൻ ത​​​ന്നെ തീ​​​രു​​​മാ​​​നി​​​ച്ച് തൃ​​​ശൂ​​​രി​​​ലേ​​​ക്ക് ബ​​​സ് ക​​​യ​​​റി.

അ​​​ടു​​​ത്ത ദി​​​വ​​​സ​​​ത്തെ പ​​​ത്ര​​​ങ്ങ​​​ൾ ക​​​ണ്ട​​​പ്പോ​​​ഴാ​​​ണ് ത​​​ങ്ങ​​​ൾ ര​​​ക്ഷ​​​പ്പെ​​​ട്ട ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ വ്യാ​​​പ്തി മ​​​ന​​​സി​​​ലാ​​​യ​​​ത്. ഞ​​​ങ്ങ​​​ൾ വാ​​​ഹ​​​ന​​​ത്തി​​​ൽ എ​​​ത്തി​​​ച്ച​​​വ​​​രി​​​ൽ ചി​​​ല​​​ർ മ​​​രി​​​ച്ചെ​​​ന്ന അ​​​റി​​​വ് വ​​​ലി​​​യ ഞെ​​​ട്ട​​​ലാ​​​ണ് ഉ​​​ണ്ടാ​​​ക്കി​​​യ​​​ത്.​​​അ​​​തി​​​നി​​​ടെ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ പ​​​ണ​​​വും സ്വ​​​ർ​​​ണ​​​വും മോ​​​ഷ്ടി​​​ക്ക​​​പ്പെ​​​ട്ടു​​​വെ​​​ന്ന വാ​​​ർ​​​ത്ത​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

ആ​​​ദ്യ​​​മൊ​​​ക്കെ ട്രെ​​​യി​​​ൻ യാ​​​ത്ര​​​ക​​​ൾ ഭ​​​യ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് മ​​​നഃ​​​പൂ​​​ർ​​​വം യാ​​​ത്ര​​​ക​​​ൾ​​​ക്കാ​​​യി ട്രെ​​​യി​​​നു​​​ക​​​ൾ ത​​​ന്നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്താ​​​ണ് ഈ ​​​ഭ​​​യ​​​ത്തെ അ​​​തി​​​ജീ​​​വി​​​ച്ച​​​ത്. വ​​​ലി​​​യ ദു​​​ര​​​ന്ത​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​ന്നി​​​ച്ച് ര​​​ക്ഷ​​​പ്പെ​​​ട്ട ഞ​​​ങ്ങ​​​ളു​​​ടെ സൗ​​​ഹൃ​​​ദം വി​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും നാ​​​ടു​​​ക​​​ളി​​​ലു​​​മാ​​​യി ഇ​​​ന്നും തു​​​ട​​​രു​​​ന്നു .

ബാ​​​ബു ഫി​​​ലി​​​പ്പ് അ​​​ഞ്ച​​​നാ​​​ട്ട് ഇ​​​പ്പോ​​​ൾ ഓ​​​സ്ടേ​​​ലി​​​യ​​​യി​​​ൽ ബി​​​സി​​​ന​​​സു​​​കാ​​​ര​​​നാ​​​ണ്. ച​​​ന്ദ​​​ന​​​ക്കാം​​​പാ​​​റ സ്വ​​​ദേ​​​ശി ബി​​​നേ​​​ഷ് മാ​​​ത്യു കാ​​​രാം​​​കു​​​ന്നേ​​​ൽ കം​​​പ്യൂ​​​ട്ട​​​ർ സം​​​രം​​​ഭം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്. എ​​​ട​​​പ്പു​​​ഴ സ്വ​​​ദേ​​​ശി സി​​​ജോ അ​​​ല​​​ക്സ് കു​​​വൈ​​​റ്റി​​​ൽ അ​​​ധ്യാ​​​പ​​​ക​​​നാ​​​ണ്. പ​​​ഴ​​​യ പാ​​​ല​​​ത്തി​​​ന് പ​​​ക​​​രം പു​​​തി​​​യ പാ​​​ലം വ​​​ന്നു. പു​​​തി​​​യ പാ​​​ല​​​ത്തി​​​ലൂ​​​ടെ വീ​​​ണ്ടും പ​​​ല​​​ത​​​വ​​​ണ ക​​​ട​​​ലു​​​ണ്ടി പാ​​​ലം ക​​​ട​​​ന്നി​​​ട്ടു​​​ണ്ട്. അ​​​വി​​​ടെ ജീ​​​വ​​​ൻ പൊ​​​ലി​​​ഞ്ഞ​​​വ​​​രെ​​​ക്കു​​​റി​​​ച്ചു​​​ള്ള വേ​​​ദ​​​ന​​​ക​​​ൾ ഇ​​​പ്പോ​​​ഴും കൂ​​ടെ​​യു​​ണ്ട്.

Latest News

Corehub Up