കുമളി: കുമളി പഞ്ചായത്ത് പ്രസിഡന്റായി എം.എം. വർഗീസ് ഇന്ന് സ്ഥാനമേൽക്കും. കോണ്ഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ്, മുൻ ജില്ലാ പഞ്ചായത്തംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച വർഗീസ് ബിരുദാനന്തര ബിരുദം നേടി ദീർഘകാലം അധ്യാപകനായും പ്രവർത്തിച്ചു.
നൂലാംപാറ വാർഡിൽനിന്നാണ് വർഗീസ് തെരെഞ്ഞെടുക്കപ്പെട്ടത്. ആദ്യ രണ്ടര വർഷമാണ് വർഗീസിനു പ്രസിഡന്റു സ്ഥാനം. അട്ടപ്പള്ളം വാർഡിൽനിന്ന് വിജയിച്ച കോണ്ഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ബിജു ദാനിയേൽ തുടർന്നുള്ള രണ്ടര വർഷം പ്രസിഡന്റാകും. ഷൈലജ ഹൈദ്രോസ് വൈസ് പ്രസിഡന്റായും ചുമതലയേൽക്കും.
Tags : nattu vishesham M.M. Varghese