Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MMT Hospital

Kottayam

ഗി​ന്ന​സ് റിക്കാ​ർ​ഡ് ല​ക്ഷ്യ​മി​ട്ട് ഡോ​ക്ട​റു​ടെ 32 മ​ണി​ക്കൂ​ർ മെ​ഡി​ക്ക​ൽ ക്ലാ​സ്

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: ഗി​ന്ന​സ് റിക്കാർ​ഡ് ല​ക്ഷ്യ​മി​ട്ട് മു​ണ്ട​ക്ക​യം എം​എം​ടി ആ​ശു​പ​ത്രി​യി​ൽ 32 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന മെ​ഡി​ക്ക​ൽ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി ഡോ. ​മാ​ത്യു പി. ​തോ​മ​സാ​ണ് തു​ട​ർ​ച്ച​യാ​യി 32 മ​ണി​ക്കൂ​ർ ക്ലാ​സ് ന​യി​ച്ച് റിക്കാർ​ഡ് നേ​ട്ട​ത്തി​നാ​യി പ​രി​ശ്ര​മി​ച്ച​ത്. നി​ല​വി​ൽ 30 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന മെ​ഡി​ക്ക​ൽ ക്ലാ​സി​നാ​ണ് റിക്കാർ​ഡ്.

2019 ന​വം​ബ​ർ 16, 17 തീ​യ​തി​ക​ളി​ൽ അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ​യി​ൽ ജോ​ൺ ബി​യ​ലി​ൻ​സ്കി ജൂ​നി​യ​റാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ഈ ​റിക്കാർ​ഡ് മ​റി​ക​ട​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഡോ. ​മാ​ത്യു 32 മ​ണി​ക്കൂ​ർ ക്ലാ​സ് ന​ട​ത്തി​യ​ത്.
വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30ന് ​ആ​രം​ഭി​ച്ച ക്ലാ​സ് ഇ​ന്ന​ലെവ​രെ തു​ട​ർ​ന്നു. മു​ണ്ട​ക്ക​യം എം​എം​ടി ന​ഴ്സിം​ഗ് കോ​ള​ജി​ലെ 101 വി​ദ്യാ​ർ​ഥി​ക​ളും മെ​ഡി​ക്ക​ൽ പ്രഫ​ഷ​ണ​ലു​ക​ളും ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തു.

സി​റി​യ​ക് തോ​മ​സ് എം​എ​ൽ​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ പി. ​തോ​മ​സ്, എം​എം​ടി ഡ​യ​റ​ക്ട​ർ ഫാ. ​സോ​ജി തോ​മ​സ് ക​ണ്ണാ​ലി​ൽ, സെ​ക്ര​ട്ട​റി ആ​ൽ​ബി​ൻ ജ​യിം​സ് ജോ​സ​ഫ്, ന​ഴ്സിം​ഗ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സീ​ന, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ എ​യ്ഞ്ച​ൽ, ജ​ന​റ​ൽ മാ​നേ​ജ​ർ മാ​ത്യു തോ​മ​സ്, പി​ആ​ർ​ഒ ജി​ജോ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഗി​ന്ന​സ് മു​ഖ്യ​നി​രീ​ക്ഷ​ക​ൻ ഗി​ന്ന​സ് സു​നി​ൽ ജോ​സ​ഫ്, ഗി​ന്ന​സ് ല​താ പ്ര​സാ​ദ് എ​ന്നി​വ​ർ റെ​ക്കോ​ർ​ഡ് ഉ​ദ്യ​മ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​നും ഏ​കോ​പ​ന​ത്തി​നും നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up