x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എം​ടി ആ​ശു​പ​ത്രി​യി​ൽ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം


Published: February 3, 2026 09:43 PM IST | Updated: February 3, 2026 09:43 PM IST

എം​എം​ടി ആ​ശു​പ​ത്രി​യി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ദീ​പു പു​ത്ത​ൻ​പു​ര​യ്ക്ക​ലും ഫാ. ​സി​ജു ഞ​ള്ളി​മാ​ക്ക​ലും തി​രി തെ​ളിക്കു​ന്നു.

മു​ണ്ട​ക്ക​യം ഈ​സ്റ്റ്‌: ക​ഴി​ഞ്ഞ ഒ​രു ദ​ശാ​ബ്ദ​ക്കാ​ല​മാ​യി മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യു​ടെ വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ഫാ. ​ദീ​പു പു​ത്ത​ൻ​പു​ര​യ്ക്ക​ലി​നും ഫാ. ​സി​ജു ഞ​ള്ളി​മാ​ക്ക​ലി​നും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ളും മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ഹോ​സ്പി​റ്റ​ലി​ൽ സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ് വെ​ള്ള​മ​റ്റ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, എം​എം​ടി ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​കെ.​എം. മാ​ത്യു, മു​ൻ എം​എ​ൽ​എ​മാ​രാ​യ ജോ​ർ​ജ് ജെ. ​മാ​ത്യു, പി.​സി. ജോ​ർ​ജ്, ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്‌​ട​ർ ഫാ. ​സോ​ജി തോ​മ​സ് ക​ന്നാ​ലി​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ഉ​ല്ലാ​സ് ച​ക്കും​മൂ​ട്ടി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ ഫാ. ​ആ​ന്‍റോ പേ​ഴും​കാ​ട്ടി​ൽ, പി​ആ​ർ​ഒ അ​രു​ൺ ഏ​ബ്ര​ഹാം, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സെ​ക്ര​ട്ട​റി ജെ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫാ. ​ദീ​പു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഫാ. ​സി​ജു ഞ​ള്ളി​മാ​ക്ക​ൽ എ​ന്നി​വ​ർ മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി. ച​ട​ങ്ങി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്‌​ട്രീ​യ രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക​ഴി​ഞ്ഞ 13 വ​ർ​ഷ​ക്കാ​ല​മാ​യി ഫാ. ​ദീ​പു പു​ത്ത​ൻ​പു​ര​യ്ക്ക​ലും അ​ഞ്ചു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഫാ. ​സി​ജു ഞ​ള്ളി​മാ​ക്ക​ലും എം​എം​ടി യു​ടെ ന​വീ​ക​ര​ണ​ത്തി​ലും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

Tags : MMT Hospital nattuvishesham local news

Recent News

Corehub Up