Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MOU

‘ഭാ​​ഷി​​ണി​​’യു​​മാ​​യി കൈ​​കോ​​ർ​​ത്ത് സെ​​ബി

മും​​ബൈ: ഇ​​ന്ത്യ​​ൻ മൂ​​ല​​ധ​​ന വി​​പ​​ണി​​യി​​ലെ സേ​​വ​​ന​​ങ്ങ​​ളും വി​​വ​​ര​​ങ്ങ​​ളും സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ നി​​ക്ഷേ​​പ​​ക​​ർ​​ക്ക് പ്രാ​​ദേ​​ശി​​ക ഭാ​​ഷ​​ക​​ളി​​ൽ ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നാ​​യി സെ​​ക്യൂ​​രി​​റ്റീ​​സ് ആ​​ൻ​​ഡ് എ​​ക്സ്ചേ​​ഞ്ച് ബോ​​ർ​​ഡ് ഓ​​ഫ് ഇ​​ന്ത്യ (സെ​​ബി) ഡി​​ജി​​റ്റ​​ൽ ഇ​​ന്ത്യ ഭാ​​ഷി​​ണി ഡി​​വി​​ഷ​​നു​​മാ​​യി (ഡി​​ഐ​​ബി്ഡി) ധാ​​ര​​ണാ​​പ​​ത്ര​​ത്തി​​ൽ ഒ​​പ്പു​​വ​​ച്ചു.

ഈ ​​പ​​ങ്കാ​​ളി​​ത്ത​​ത്തി​​ലൂ​​ടെ ഭാ​​ഷി​​ണി​​യു​​ടെ ഓ​​ട്ടോ​​മാ​​റ്റി​​ക് സ്പീ​​ച്ച് റെ​​ക്ക​​ഗ്നി​​ഷ​​ൻ, ടെ​​ക്സ്റ്റ്-​​ടു-​​സ്പീ​​ച്ച്, മെ​​ഷീ​​ൻ ട്രാ​​ൻ​​സ്ലേ​​ഷ​​ൻ, ഒ​​പ്റ്റി​​ക്ക​​ൽ ക്യാ​​ര​​ക്ട​​ർ റെ​​ക്ക​​ഗ്നി​​ഷ​​ൻ തു​​ട​​ങ്ങി​​യ വി​​വ​​ർ​​ത്ത​​ന ടൂ​​ളു​​ക​​ളും എ​​പി​​ഐ​​ക​​ളും ഉ​​പ​​യോ​​ഗി​​ക്കാ​​ൻ സെ​​ബി​​ക്ക് സാ​​ധി​​ക്കും.

കൂ​​ടാ​​തെ, സെ​​ക്യൂ​​രി​​റ്റീ​​സ് മാ​​ർ​​ക്ക​​റ്റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സ​​ങ്കീ​​ർ​​ണ​​മാ​​യ പ​​ദാ​​വ​​ലി​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി ഭാ​​ഷി​​ണി​​യു​​ടെ ലാം​​ഗ്വേ​​ജ് മോ​​ഡ​​ലു​​ക​​ൾ കൂ​​ടു​​ത​​ൽ വി​​പു​​ലീ​​ക​​രി​​ക്കാ​​നും മെ​​ച്ച​​പ്പെ​​ടു​​ത്താ​​നും ഈ ​​സ​​ഹ​​ക​​ര​​ണം സ​​ഹാ​​യി​​ക്കു​​മെ​​ന്ന് സെ​​ബി വ്യ​​ക്ത​​മാ​​ക്കി.

ഡി​​ഐ​​ബി​​ഡി

ഇ​​ല​​ക്‌ട്രോണി​​ക്സ് ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി മ​​ന്ത്രാ​​ല​​യ​​ത്തി​​ന് കീ​​ഴി​​ൽ ലാ​​ഭേ​​ച്ഛ​​യി​​ല്ലാ​​തെ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഡി​​ജി​​റ്റ​​ൽ ഇ​​ന്ത്യ കോ​​ർ​​പ​​റേ​​ഷ​​ന്‍റെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്വ​​ത​​ന്ത്ര വി​​ഭാ​​ഗ​​മാ​​ണ് ഡി​​ഐ​​ബി​​ഡി.

ഭാ​​ഷി​​ണി പ്ലാ​​റ്റ്ഫോം

ഇ​​ല​​ക്‌ട്രോണി​​ക്സ് ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ൽ 2022 ജൂ​​ലൈ​​യി​​ൽ ആ​​രം​​ഭി​​ച്ച ‘ഭാ​​ഷി​​ണി’ (BHASHa INterface for India) എ​​ന്ന ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് അ​​ധി​​ഷ്ഠി​​ത​​മാ​​യ ഒ​​രു ഭാ​​ഷാ വി​​വ​​ർ​​ത്ത​​ന വോ​​യ്സ് പ്ലാ​​റ്റ​​്ഫോ​​മാ​​ണ്. ഭാ​​ഷി​​ണി 20-ല​​ധി​​കം ഇ​​ന്ത്യ​​ൻ ഭാ​​ഷ​​ക​​ളി​​ൽ ത​​ത്സ​​മ​​യ ശ​​ബ്ദ-​​വാ​​ച​​ക വി​​വ​​ർ​​ത്ത​​നം സാ​​ധ്യ​​മാ​​ക്കു​​ന്നു.

നി​​ക്ഷേ​​പ​​ക​​ർ​​ക്ക് ല​​ഭി​​ക്കു​​ന്ന ഗുണങ്ങൾ

ഈ ​​പു​​തി​​യ പ​​ങ്കാ​​ളി​​ത്ത​​ത്തി​​ലൂ​​ടെ ഇം​​ഗ്ലീ​​ഷ് ഭാ​​ഷ​​യെ മാ​​ത്രം ആ​​ശ്ര​​യി​​ച്ചി​​രു​​ന്ന നി​​ക്ഷേ​​പ​​ക​​ർ​​ക്ക് ഇ​​നി മു​​ത​​ൽ സ്വ​​ന്തം മാ​​തൃ​​ഭാ​​ഷ​​ക​​ളി​​ൽ വി​​പ​​ണി വി​​വ​​ര​​ങ്ങ​​ളും സെ​​ബി​​യു​​ടെ വി​​വി​​ധ സേ​​വ​​ന​​ങ്ങ​​ളും ല​​ഭ്യ​​മാ​​കും.

Latest News

Corehub Up