Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MPNews

Kouthukam

വൈ​റ​ലാ​യി 'മു​ത​ല​യി​റ​ച്ചി' വി​ഡി​യോ! അ​നു​മ​തി​യി​ല്ലാ​തെ വി​ദേ​ശ​ത്തു​പോ​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ കു​രു​ക്കി​ൽ

താ​യ്‌​ല​ൻ​ഡി​ലേ​ക്ക് ന​ട​ത്തി​യ സ്വ​കാ​ര്യ യാ​ത്ര​യ്ക്കി​ടെ മു​ത​ല​യി​റ​ച്ചി രു​ചി​ച്ചു നോ​ക്കു​ന്ന ഉ​ജ്ജ​യി​ൻ മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ലെ ബി​ൽ​ഡിം​ഗ് ഓ​ഫീ​സ​ർ രാ​ജ്കു​മാ​ർ രാ​ത്തോ​റി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്.

ഭാ​ര്യ​യോ​ടൊ​പ്പം താ​യ്‌​ല​ൻ​ഡി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​രു​വ​രും അ​വി​ടെ​യു​ള്ള പ്ര​ത്യേ​ക വി​ഭ​വ​ങ്ങ​ൾ ക​ഴി​ക്കാ​ൻ ത​യ്യാ​റാ​യ​ത്. ഈ ​സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ർ​വീ​സ് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചാ​ണ് യാ​ത്ര ന​ട​ത്തി​യ​തെ​ന്ന വി​വ​ര​വും പു​റ​ത്ത​റി​യു​ന്ന​ത്.

കോ​ർ​പ്പ​റേ​ഷ​നി​ലെ ഒ​ന്നു മു​ത​ൽ മൂ​ന്ന് വ​രെ​യു​ള്ള സോ​ണു​ക​ളു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​ദ്ദേ​ഹം വ​കു​പ്പു​ത​ല​ത്തി​ൽ നി​ന്ന് മു​ൻ​കൂ​ട്ടി അ​നു​മ​തി വാ​ങ്ങാ​തെ​യാ​ണ് വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 19 മു​ത​ൽ 23 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലേ​ക്ക് ഇ​ദ്ദേ​ഹം അ​വ​ധി എ​ടു​ത്തി​രു​ന്നെ​ങ്കി​ലും അ​ത് രാ​ജ്യ​ത്തി​ന​ക​ത്തു​ള്ള യാ​ത്ര​യ്ക്കു​ള്ള​താ​യി​രു​ന്നു. സ​ർ​ക്കാ​ർ സ​ർ​വീ​സി​ലി​രി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ മ​റ്റ് രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് മു​ൻ​പാ​യി നി​യ​മാ​നു​സൃ​ത​മാ​യ ഭ​ര​ണാ​നു​മ​തി നേ​ട​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്.

പു​റ​ത്തു​വ​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ ഇ​രു​വ​രും ക​ട​യ്ക്ക് മു​ന്നി​ൽ അ​ല​ങ്കാ​ര​ത്തി​നാ​യി വെ​ച്ചി​രു​ന്ന മു​ത​ല​യു​ടെ ഭാ​ഗ​ങ്ങ​ളി​ൽ തൊ​ട്ടു​നോ​ക്കു​ന്ന​തും തു​ട​ർ​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും കാ​ണാം. ഈ ​ലം​ഘ​നം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ക​ടു​ത്ത അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് മു​ൻ​സി​പ്പ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന​ത്.

ശ​മ്പ​ള വ​ർ​ധ​ന​വ് ത​ട​യ​ൽ, സ്ഥാ​ന​ക്ക​യ​റ്റം നി​ഷേ​ധി​ക്ക​ൽ തു​ട​ങ്ങി​യ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ ഇ​ദ്ദേ​ഹ​ത്തി​ന് നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാം.

Viral

ഭോപ്പാലിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചു; കണ്ണടച്ചു തുറക്കും മുൻപേ ചാമ്പലായി ഫോർച്യൂണർ

മധ്യപ്രദേശിലെ ഭോപ്പാലിൽ തിരക്കേറിയ വാണിജ്യ മേഖലയെ നടുക്കി ഞായറാഴ്ച രാവിലെ അതിശക്തമായ തീപിടുത്തമുണ്ടായി. എംപി നഗർ സോൺ രണ്ടിലെ ജ്യോതി ടാക്കീസിന് സമീപമുള്ള ട്രാൻസ്ഫോർമറിൽ നിന്നുമാണ് തീ ഉണ്ടായത്.

ആനന്ദ് നംകീൻ എന്ന സ്ഥാപനത്തിന് തൊട്ടുമുന്നിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമർ പെട്ടെന്ന് പൊട്ടിത്തെറിക്കുകയും നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയുമായിരുന്നു. ഏകദേശം 20 അടിയോളം ഉയരത്തിൽ ഉയർന്ന അഗ്നിജ്വാലകളും കറുത്ത പുകയും പ്രദേശം മുഴുവൻ ഭീതിയിലാഴ്ത്തി.

ട്രാൻസ്ഫോർമറിന് സമീപം പാർക്ക് ചെയ്തിരുന്ന ആഡംബര വാഹനമായ ടൊയോട്ട ഫോർച്യൂണറിലേക്ക് തീ അതിവേഗം വ്യാപിക്കുകയും മിനിറ്റുകൾക്കുള്ളിൽ വാഹനം പൂർണമായും കത്തിയമരുകയും ചെയ്തു. തിരക്കേറിയ സമയമായതിനാൽ ചുറ്റുമുണ്ടായിരുന്ന ആളുകൾ ജീവരക്ഷാർഥം ചിതറിയോടിയത് വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്.

വിവരമറിഞ്ഞയുടൻ അഗ്നിശമന സേന സ്ഥലത്തെത്തി നടത്തിയ ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് വൻ ദുരന്തം ഒഴിവാക്കിയത്. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കിയതോടെ സമീപത്തെ മറ്റ് കടകളിലേക്കും കെട്ടിടങ്ങളിലേക്കും തീ പടരുന്നത് തടയാനായി.

സംഭവത്തിൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. ട്രാൻസ്ഫോർമറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, ജില്ലാ ഭരണകൂടവും വൈദ്യുതി വകുപ്പും ഇതുസംബന്ധിച്ച് ഔദ്യോഗികമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അശ്രദ്ധമായ പാർക്കിംഗും വൈദ്യുതി ഉപകരണങ്ങളുടെ സുരക്ഷാ കുറവും ഇത്തരമൊരു അപകടത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.

Latest News

Corehub Up