x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​റ​ങ്ങി​ക്കി​ട​ന്ന ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ മേ​ലേ​ക്ക് ആ​ശു​പ​ത്രി വാ​ർ​ഡി​ന്‍റെ മേ​ൽ​ക്കൂ​ര പൊ​ട്ടി​വീ​ണു


Published: August 13, 2026 04:20 PM IST | Updated: August 13, 2026 04:20 PM IST

ഗ്വാ​ളി​യോ​റി​ലെ ക​മ​ല​രാ​ജ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ശി​ശു​രോ​ഗ വി​ഭാ​ഗ​ത്തി​ൽ മേ​ൽ​ക്കൂ​ര​യു​ടെ പ്ലാ​സ്റ്റ​ർ അ​ട​ർ​ന്നു​വീ​ണ് ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് പ​രി​ക്കേ​റ്റു. ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് കോ​ൺ​ക്രീ​റ്റ് ദു​ർ​ബ​ല​മാ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്.

വാ​ർ​ഡ് ന​മ്പ​ർ മൂ​ന്നി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന ഖു​ഷി എ​ന്ന പെ​ൺ​കു​ഞ്ഞി​ന്‍റെ കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വാ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന 16 കു​ട്ടി​ക​ളെ​യും സു​ര​ക്ഷി​ത​മാ​യി മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മാ​റ്റി.

ഒ​രാ​ഴ്ച മു​ൻ​പും ഇ​തേ വാ​ർ​ഡി​ൽ സ​മാ​ന​രീ​തി​യി​ൽ പ്ലാ​സ്റ്റ​ർ പൊ​ട്ടി​വീ​ണി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ ദ​യ​നീ​യ​സ്ഥി​തി​യും രോ​ഗി​ക​ളു​ടെ സു​ര​ക്ഷ​യും സം​ബ​ന്ധി​ച്ച് വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഈ ​സം​ഭ​വം ഉ​യ​ർ​ത്തു​ന്ന​ത്.

Tags : GwaliorNews MadhyaPradesh Gwalior KamlaRajaHospital MPNews

Recent News

Corehub Up