വടക്കാഞ്ചേരി: മുള്ളൂർക്കര മഹാജൂബിലി ട്രെയിനിംഗ് കോളജിലെ ബിഎഡ് 2026–28 ബാച്ചിന്റെ കോളജ് യൂണിയൻ, വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനം നടന്നു.
അസി. മാനേജർ ഫാ.ഡോ. ഷിജു ചിറ്റിലപ്പിള്ളി കോളജ് യൂണിയന്റെ ഉദ്ഘാടനവും കേരള കലാമണ്ഡലത്തിലെ കൂടിയാട്ടം കലാകാരി കലാമണ്ഡലം സംഗീത ആർട്സ് ക്ലബ്ബിന്റെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനവും നിർവഹിച്ചു.
സ്റ്റെഫി ജസ്റ്റിൻ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഫാ.ഡോ. ചാക്കോ ചിറമ്മൽ, പി.ഒ. റെമ്യ, ബ്രിന്റോ എം. ജോസഫ്, കെ. ദിവ്യ, അലീന റോസ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് കോളജിന്റെ സിൽവർജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.