പട്ടാഴി : പന്തപ്ലാവ് സെന്റ്തോമസ് മലങ്കര കത്തോലിക്ക ഇടവകയിൽ പുതിയതായി പണികഴിപ്പിച്ച പള്ളിയുടെ കൂദാശ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടന്നു.
പ്രാർഥനകൾ കൈക്കൊള്ളുന്ന ദൈവത്തിങ്കലേക്ക് നോക്കി ജീവിതയാത്ര മുന്നോട്ടു നയിക്കണമെന്നും പള്ളികൾ ദൈവം വസിക്കുന്ന ഇടമായി തീരണമെന്നും കാതോലിക്കാ ബാവ പറഞ്ഞു.
മാവേലിക്കര രൂപത ബിഷപ് ഡോ. മാത്യൂസ് മാർ പോളിക്കാർപസ്, തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. യൂഹാനോൻ മാർ അലക്സിയോസ് എന്നിവർ സഹകാർമികത്വം വഹിച്ചു. വികാരി ഫാ. ജോർജ് ഭട്ടശേരി, ഭാരവാഹികളായ കെ.ജി. ജോർജ് അയിരിക്കുഴി, റെന്നി കെ. ജോസ്, അനീഷ് ജോർജ്, സിസ്റ്റർ പാവന എന്നിവർ പ്രസംഗിച്ചു.