Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayalam Actress

പു​ല​രി ടി​വി ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് മ​ല്ലി​ക സു​കു​മാ​ര​ന്

തി​രു​വ​ന​ന്ത​പു​രം: നാ​ലാ​മ​ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പു​ല​രി ടി​വി അ​വാ​ർ​ഡി​ന് ച​ല​ച്ചി​ത്ര താ​രം മ​ല്ലി​ക സു​കു​മാ​ര​നെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും പു​ല​രി ടി​വി​യു​ടെ പ്രോ​ഗ്രാം ഹെ​ഡു​മാ​യി​രു​ന്ന ജോ​ളി​മ​സി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥ​മു​ള്ള ജോ​ളി​മ​സ് മെ​മ്മോ​റി​യ​ൽ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡി​നാ​ണ് മ​ല്ലി​ക സു​കു​മാ​ര​നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

അ​ഞ്ച് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ച​ല​ച്ചി​ത്ര-​ടെ​ലി​വി​ഷ​ൻ മേ​ഖ​ല​യി​ൽ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും അ​സാ​ധാ​ര​ണ​മാ​യ ജീ​വി​ത​യാ​ത്ര​യും പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം. തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ്ബി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും അ​വാ​ർ​ഡ് ജൂ​റി ചെ​യ​ർ​മാ​നു​മാ​യ ടി.​എ​സ്. സു​രേ​ഷ് ബാ​ബു​വാ​ണ് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്. 

മ​റ്റ് പു​ര​സ്കാ​ര​ങ്ങ​ളി​ൽ മി​ക​ച്ച ചി​ത്ര​ങ്ങ​ളാ​യി ക​ല്യാ​ണ​മ​രം, മ​ല​വ​ഴി എ​ന്നി​വ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച സം​വി​ധാ​യ​ക​രാ​യി രാ​ജേ​ഷ് അ​മ​ന​ക​ര, എ​സ്.​എ​സ്. ജി​ഷ്ണു​ദേ​വ് എ​ന്നി​വ​രും ന​വാ​ഗ​ത സം​വി​ധാ​യ​ക​രാ​യി കെ.​ജെ.​ഫി​ലി​പ്പ്, സു​ദ​ർ​ശ​ന​ൻ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ശ്രീ​ജി​ത്ത് പ​ണി​ക്ക​ർ മി​ക​ച്ച ന​ട​നാ​യും ടി​ങ്കി​ൾ ജോ​ബി മി​ക​ച്ച ന​ടി​യാ​യും ദേ​വ​ന​ന്ദ മി​ക​ച്ച ബാ​ല​താ​ര​മാ​യും പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി.

ഡി​സം​ബ​ർ ആ​റി​ന് തി​രു​വ​ന​ന്ത​പു​രം ഏ​രീ​സ് പ്ല​ക്സി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സി.​വി. പ്രേം​കു​മാ​ർ, സി​ത്താ​ര ബാ​ല​കൃ​ഷ്ണ​ൻ, അ​ജ​യ് തു​ണ്ട​ത്തി​ൽ, ജി​ട്ര​സ് ജോ​ഹ​ന്നാ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up