Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MalayaliExpats

Middle East and Gulf

നോ​ർ​ക്ക കെ​യ​ർ പ്രീ​മി​യം വ​ർ​ധ​ന​വ്; പ്ര​വാ​സി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യെ​ന്ന് ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി

റി​യാ​ദ്: നോ​ർ​ക്ക റൂ​ട്ട്സ് വ​ഴി പ്ര​വാ​സി​ക​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കി​യി​രു​ന്ന പ്ര​വാ​സി ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ പ്രീ​മി​യം തു​ക കു​ത്ത​നെ കൂ​ട്ടി​യ കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ​ടി പ്ര​വാ​സി സ​മൂ​ഹ​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യെ​ന്ന് ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി.

ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് താ​ങ്ങാ​യി​രു​ന്ന ഒ​രു ജ​ന​ക്ഷേ​മ പ​ദ്ധ​തി​യെ സ​ർ​ക്കാ​ർ പ്രാ​യോ​ഗി​ക​മാ​യി കൊ​ന്നു​കു​ഴി​ച്ചു​മൂ​ടി​യി​രി​ക്കു​ക​യാ​ണ്. 70 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്ക് കു​ടും​ബ​സ​മേ​തം അഞ്ച് ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കാ​ൻ വെ​റും 13,000 രൂ​പ മാ​ത്രം പ്രീ​മി​യം മ​തി​യാ​യി​രു​ന്ന സ്ഥാ​ന​ത്താ​ണ് ഇ​പ്പോ​ൾ വ​ൻ വ​ർ​ധ​ന​വ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

പു​തി​യ പ​രി​ഷ്കാ​ര​പ്ര​കാ​രം വ​യ​സിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രീ​മി​യം നി​ശ്ച​യി​ച്ച​തോ​ടെ, 50 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് പ്രീ​മി​യം തു​ക 40,000 രൂ​പ​യ്ക്ക് അ​ടു​ത്തേ​ക്ക് ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. രോ​ഗാ​വ​സ്ഥ​ക​ളും പ്രാ​യ​സ​ഹ​ജ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളും ഏ​റു​ന്ന പ്രാ​യ​ത്തി​ൽ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​മു​ള്ള പ്ര​വാ​സി​ക​ളെ​യാ​ണ് ഈ ​തീ​രു​മാ​നം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്.

പ്ര​വാ​സ​ലോ​ക​ത്ത് നി​ന്നു​ണ്ടാ​കു​ന്ന വ​രു​മാ​ന​ത്തെ ആ​ശ്ര​യി​ച്ച് സം​സ്ഥാ​ന ബ​ജ​റ്റ് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​മ്പോ​ഴും പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന ഈ ​തി​ക​ഞ്ഞ അ​വ​ഗ​ണ​ന പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെന്ന് ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

അ​ല്ലാ​ത്ത​പ​ക്ഷം പ്ര​വാ​സി സം​ഘ​ട​ന​ക​ളെ​യും പ്ര​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ന​വ​യു​ഗം കേ​ന്ദ്ര ക​മ്മി​റ്റി അ​റി​യി​ച്ചു.

Latest News

Corehub Up