Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayattoor

District News

മലയാറ്റൂര്‍ മെഗാ കാര്‍ണിവല്‍: അനധികൃതമായി പാർക്ക് ചെയ്താൽ കണ്ടു കെട്ടും, ഈ വാഹനങ്ങള്‍ കൊണ്ടുവരാൻ മുൻകൂർ അനുമതി വേണം

കൊച്ചി: മലയാറ്റൂര്‍ നക്ഷത്ര തടാകം മെഗാ കാര്‍ണിവലിനോട് അനുബന്ധിച്ച് ഇന്നു വൈകുന്നേരം മുതല്‍ ഗതാഗത നിയന്ത്രണം. വാഹനങ്ങള്‍ പ്രത്യേകം തയാറാക്കിയ പാര്‍ക്കിംഗ് ഏരിയയില്‍ മാത്രം പാര്‍ക്ക് ചെയ്യണം. മലയാറ്റൂര്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ മുതല്‍ അടിവാരം വരെ റോഡിന്‍റെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.

വലിയ വാഹനങ്ങള്‍ കോടനാട് - മലയാറ്റൂര്‍ പാലത്തിന്‍റെ ഇപ്പുറത്തേക്ക് പ്രവേശിക്കാന്‍ പാടില്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുകയും ആര്‍സി ഉടമയ്‌ക്കെതിരെ നടപടി എടുക്കുകയും ചെയ്യും. മുന്‍കൂര്‍ അനുമതി വാങ്ങാതെ ട്രക്ക്, ടിപ്പര്‍ തുടങ്ങിയ വാഹനങ്ങള്‍ ഈ വഴി ഉപയോഗിക്കാന്‍ പാടില്ലെന്നും പൊലീസ് വ്യക്തമാക്കി.

മലയാറ്റൂര്‍ കാര്‍ണിവലിന് തൃശൂര്‍, ചാലക്കുടി, അങ്കമാലി ഭാഗത്ത് നിന്നു വരുന്നവര്‍ അങ്കമാലി ടിബി ജംഗ്ഷന്‍, തുറവൂര്‍, ചന്ദ്രപ്പുര, നടുവട്ടം, ജംഗ്ഷന്‍, നീലീശ്വരം വഴി വേണം മലയാറ്റൂര്‍ അടിവാരത്ത് എത്താന്‍. കാലടി ഭാഗത്ത് നിന്നുള്ളവര്‍ മേക്കാലടി, നീലീശ്വരം വഴി എത്തണം.

പെരുമ്പാവൂര്‍ ഭാഗത്ത് നിന്നുള്ളവര്‍ കുറിച്ചിലക്കോട്, കോടനാട്-മലയാറ്റൂര്‍ പാലം വഴിയാണ് വരേണ്ടത്. കോട്ടയം ഭാഗത്ത് നിന്നു വരുന്നവര്‍ക്ക് കീഴില്ലം ഷാപ്പുപടിയില്‍ തിരിഞ്ഞ്, രായമംഗലം, കുറുപ്പംപടി, കുറിച്ചിലക്കോട്, കോടനാട് - മലയാറ്റൂര്‍ പാലം വഴി എത്താം.

കോതമംഗലം ഭാഗത്ത് നിന്നുള്ളവര്‍ കുറുപ്പംപടി ജംഗ്ഷനില്‍ തിരിഞ്ഞ് കുറിച്ചിലക്കോട്, കോടനാട് മലയാറ്റൂര്‍ പാലം വഴിയും മലയാറ്റൂര്‍ അടിവാരത്ത് എത്താം. രാത്രി 11.45ന് ശേഷം വാഹനങ്ങളും കാല്‍നട യാത്രക്കാരെയും കാര്‍ണിവല്‍ സ്ഥലത്തേക്ക് കടത്തി വിടില്ല.

അതേസമയം, മലയടിവാരത്ത് 110 ഏക്കര്‍ വിസ്തൃതിയിലുള്ള മണപ്പാട്ടു ചിറയ്ക്ക് ചുറ്റുമുള്ള 10,023 നക്ഷത്രങ്ങളാണ് മലയാറ്റൂര്‍ കാര്‍ണിവലിന്‍റെ പ്രധാന ആകര്‍ഷണം. 60 അടിയുള്ള കൂറ്റന്‍ പപ്പാഞ്ഞിയും ഇവിടെയുണ്ട്. പുതുവര്‍ഷ പിറവിയില്‍ പപ്പാഞ്ഞിയെ ഡിജെ സംഗീതത്തിന്‍റെ അകമ്പടിയോടെ അഗ്നിക്കിരയാക്കും.

Kerala

ചിത്രപ്രിയവധം: തെളിവെടുപ്പ് നടത്തി

കാ​​​ല​​​ടി: ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ വി​​​ദ‍്യാ​​​ർ​​​ഥി​​​നി​​​യാ​​​യി​​​രു​​​ന്ന മ​​​ല​​​യാ​​​റ്റൂ​​​ർ മു​​​ണ്ട​​​മ​​​റ്റം സ്വ​​​ദേ​​​ശി​​​നി ചി​​​ത്രപ്രി​​​യ​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ പ്ര​​​തി​​​യാ​​​യ അ​​​ല​​​നെ സ്ഥ​​​ല​​​ത്തെ​​​ത്തി​​​ച്ച് തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​യ​​​പ്പോ​​​ൾ ല​​​ഭി​​​ച്ച​​​തു ഞെ​​​ട്ടി​​​ക്കു​​​ന്ന വി​​​വ​​​രം.

22 കി​​​ലോ ഭാ​​​ര​​​മു​​​ള്ള ക​​​ല്ല് ത​​​ല​​​യ്ക്കി​​​ട്ടാ​​​ണു പെ​​​ണ്‍കു​​​ട്ടി​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്ന് പ്ര​​​തി സ​​​മ്മ​​​തി​​​ച്ചു. കൊ​​​ല​​​പാ​​​ത​​​ക​​​സ്ഥ​​​ല​​​ത്ത് എ​​​ത്തി​​​ച്ചു ന​​​ട​​​ത്തി​​​യ തെ​​​ളി​​​വെ​​​ടു​​​പ്പി​​​നി​​​ടെ അ​​​ല​​​ന്‍ കൊ​​​ല​​​പാ​​​ത​​​ക​​​രീ​​​തി പോ​​​ലീ​​​സി​​​നോ​​​ട് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ചി​​​ത്ര പ്രി​​​യ​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ താ​​​ൻ മു​​​മ്പും ശ്ര​​​മി​​​ച്ചി​​​രു​​​ന്ന​​​താ​​​യും അ​​​ല​​​ൻ വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു​​​ശേ​​​ഷം വേ​​​ഷം മാ​​​റി ര​​​ക്ഷ​​​പ്പെ​​​ട്ട​​​താ​​​യും കാ​​​ല​​​ടി പു​​​ഴ​​​യി​​​ലേ​​​ക്ക് ത​​​ള്ളി​​​യി​​​ടാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്നും അ​​​ല​​​ൻ പോ​​​ലീ​​​സി​​​നു​​​മു​​​ന്നി​​​ൽ കു​​​റ്റ​​​സ​​​മ്മ​​​തം ന​​​ട​​​ത്തി. ഇ​​​ന്ന​​​ലെ​​​യാ​​​ണു പോ​​​ലീ​​​സ് പ്ര​​​തി​​​യെ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്ത് എ​​​ത്തി​​​ച്ചു തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​യ​​​ത്. ചി​​​ത്ര പ്രി​​​യ​​​യെ ക​​​ഴി​​​ഞ്ഞ ഒ​​​മ്പ​​​തി​​​നാ​​​ണ് മ​​​ല​​​യാ​​​റ്റൂ​​​ർ മ​​​ണ​​​പ്പാ​​​ട്ടു​​​ചി​​​റ​​​യ്ക്കു സ​​​മീ​​​പ​​​മു​​​ള്ള സെ​​​ബി​​​യൂ​​​രി​​​ലെ ആ​​​ളൊ​​​ഴി​​​ഞ്ഞ പ​​​റ​​​മ്പി​​​ൽ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

പി​​​ന്നീ​​​ട് ആ​​​ൺ​​​സു​​​ഹൃ​​​ത്താ​​​യ അ​​​ല​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും ചി​​​ത്ര പ്രി​​​യ​​​യെ ത​​​ല​​​യ്ക്ക​​​ടി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കാ​​​ര‍്യം അ​​​ല​​​ൻ സ​​​മ്മ​​​തി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​നു സ​​​മീ​​​പം ഒ​​​ഴി​​​ഞ്ഞ മ​​​ദ്യ​​​ക്കു​​​പ്പി​​​യും ര​​​ണ്ട് സോ​​​ഫ്റ്റ് ഡ്രി​​​ങ്ക് കു​​​പ്പി​​​ക​​​ളും ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

Kerala

ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സ്; അ​ന്വേ​ഷ​ണ​സം​ഘം ബം​ഗ​ളൂ​രു​വി​ൽ

മ​ല​യാ​റ്റൂ​ർ: ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സി​ൽ തെ​ളി​വു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ​സം​ഘം ബം​ഗ​ളൂ​രു​വി​ൽ. ചി​ത്ര​പ്രി​യ​യു​ടെ സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്.

കേ​സി​ലെ പ്ര​തി അ​ല​ന്‍റെ​യും ചി​ത്ര​പ്രി​യ​യു​ടേ​യും ഫോ​ണു​ക​ൾ പോ​ലീ​സ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ഇ​തി​ൽ നി​ന്ന് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​തേ​സ​മ​യം അ​ല​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​ട്ടു​ണ്ട്. കൊ​ല​ന​ട​ത്തി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടു​ത്ത ദി​വ​സം തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ക്കും. കൃ​ത്യ​ത്തി​ൽ അ​ല​ന് മാ​ത്ര​മാ​ണ് പ​ങ്ക് എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് നി​ല​വി​ൽ പോ​ലീ​സ്.

 

Kerala

പോ​ലീ​സ് ക​ള​വ് പ​റ​യു​ന്നു, പു​റ​ത്തു​വി​ട്ട സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത് ചി​ത്ര​പ്രി​യ അ​ല്ല; പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു

മ​ല​യാ​റ്റൂ​ർ: ചി​ത്ര​പ്രി​യ കൊ​ല​പാ​ത​ക​ത്തി​ൽ പോ​ലീ​സി​ന്‍റെ വാ​ദ​ങ്ങ​ൾ ത​ള്ളി പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു. പോ​ലീ​സ് പു​റ​ത്തു​വി​ട്ട സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത് ചി​ത്ര​പ്രി​യ അ​ല്ലെ​ന്നാ​ണ് ബ​ന്ധു പ​റ​യു​ന്ന​ത്. ചി​ത്ര​പ്രി​യ​യു​ടെ ബ​ന്ധു​വാ​യ ശ​ര​ത് ലാ​ൽ എ​ന്ന യു​വാ​വാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ളി​ൽ സം‍​ശ​യ​മു​ന്ന​യി​ച്ച് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ​യു​മാ​യെ​ത്തി​യ​ത്.

കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ പ​ല​തി​ലും ക​ള​വ് ഉ​ണ്ടെ​ന്നും ശ​ര​ത് പ​റ​യു​ന്നു.

പോ​ലീ​സ് പു​റ​ത്തു​വി​ട്ട പ​ള്ളി​യു​ടെ മു​ന്നി​ൽ നി​ന്നു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത് ചി​ത്ര​പ്രി​യ അ​ല്ല. അ​ത് വേ​റെ ഏ​തോ ആ​ൾ​ക്കാ​ര​ണെ​ന്നും അ​ത് ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ന്നും എ​ന്തി​നാ​ണ് ആ ​സ​മ​യ​ത്ത് അ​വ​ർ അ​വി​ടെ എ​ത്തി​യ​തെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ശ​ര​ത് പ​റ​യു​ന്നു.

പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ ചി​ത്ര​പ്രി​യ മ​രി​ച്ച​ത് ഏ​ക​ദേ​ശം ഏ​ഴു​മ​ണി​ക്കും എ​ട്ടി​നും ഇ​ട​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. അ​യ്യ​പ്പ​ൻ​വി​ള​ക്ക് ന​ട​ക്കു​ന്ന സ​മ​യം ആ​യ​തി​നാ​ൽ പെ​ൺ​കു​ട്ടി ആ ​പ​രി​പാ​ടി​യി​ലു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തി​യ​ത്. എ​ന്നാ​ൽ അ​വ​ളെ കാ​ണാ​നി​ല്ലെ​ന്ന് അ​റി​ഞ്ഞ​തോ​ടെ അ​ന്നു ത​ന്നെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പോ​ലീ​സി​ൽ നി​ന്നും സൈ​ബ​ർ​സെ​ല്ലി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് മ​ല​യാ​റ്റൂ​ർ പെ​ട്രോ​ൾ പ​മ്പി​ന് അ​ടു​ത്താ​ണ് അ​വ​സാ​ന​മാ​യി മൊ​ബൈ​ൽ സി​ഗ്ന​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് കാ​ണി​ച്ച​ത്. തു​ട​ർ​ന്ന് അ​വി​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ൽ യാ​തൊ​ന്നും അ​വി​ടു​ന്ന് ല​ഭി​ച്ചി​ല്ല. പോ​ലീ​സ് ന​ൽ​കി​യ​തി​ൽ പ​ല തെ​റ്റാ​യ കാ​ര്യ​ങ്ങ​ളും കു​ടും​ബം വി​ശ്വ​സി​ച്ചു. പ​ല സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലും മ​രി​ച്ച പെ​ൺ​കു​ട്ടി​യെ​യും പ്ര​തി​യേ​യും ക​ണ്ടു എ​ന്നു പോ​ലീ​സ് പ​റ​ഞ്ഞ​തി​നാ​ൽ ഇ​വ​ർ ഒ​ളി​ച്ചോ​ടി​യെ​ന്നാ​ണ് ക​രു​തി​യ​തെ​ന്നും ശ​ര​ത് പ​റ​യു​ന്നു.

എ​ന്നാ​ൽ പോ​ലീ​സി​ന്‍റെ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ കാ​ര​ണം കു​ടും​ബ​ത്തി​ന് ല​ഭി​ച്ച​ത് മൂ​ന്നു​ദി​വ​സം പ​ഴ​ക്കം ചെ​ന്ന ചി​ത്ര​പ്രി​യ​യു​ടെ മൃ​ത​ദേ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

 

 

Latest News

Corehub Up