Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mananthawadi

Wayanad

മാ​ന​ന്ത​വാ​ടി​യി​ൽ മാ​റ്റ​ത്തി​ന്‍റെ കാ​ഹ​ള​വു​മാ​യി യു​ഡി​എ​ഫ് റോ​ഡ്ഷോ

മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​ഷാ​വി​ജ​യ​ന് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗം​ഭീ​ര വ​ര​വേ​ൽ​പ്പ്.

ന​ഗ​ര​വീ​ഥി​ക​ളെ പ്ര​ക​ന്പ​നം കൊ​ള്ളി​ച്ച് സ്ഥാ​നാ​ർ​ഥി​യെ ആ​ന​യി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ റോ​ഡ്ഷോ വ​രാ​നി​രി​ക്കു​ന്ന മാ​റ്റ​ത്തി​ന്‍റെ കാ​ഹ​ള​മോ​തു​ന്ന​താ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ ന​ഷ്ട​മാ​യ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള യു​ഡി​എ​ഫി​ന്‍റെ നി​ശ്ച​യ​ദാ​ർ​ഢ്യം അ​ടി​വ​ര​യി​ട്ട് ഉ​റ​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ഇ​ന്ന​ലെ ന​ട​ന്ന റോ​ഡ്ഷോ.

യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും അ​ഭൂ​ത​പൂ​ർ​വ​മാ​യ പ​ങ്കാ​ളി​ത്തം റോ​ഡ്ഷോ​യി​ൽ നി​റ​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടു​കാ​ല​മാ​യി മാ​ന​ന്ത​വാ​ടി​യു​ടെ മ​ണ്ണി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​യാ​യും ജ​ന​പ്ര​തി​നി​ധി​യാ​യും നി​റ​ഞ്ഞു​നി​ന്ന ഉ​ഷാ​വി​ജ​യ​ൻ ആ​ദ്യ​മാ​യാ​ണ് നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്.

ന​ഗ​ര​വീ​ഥി​ക​ളു​ടെ ഇ​രു​പു​റ​വും നി​ന്ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളെ അ​ഭി​വാ​ദ്യം ചെ​യ്ത സ്ഥാ​നാ​ർ​ഥി​യെ ഓ​ടി​യെ​ത്തി നി​റ​പു​ഞ്ചി​രി​യോ​ടെ അ​നു​ഗ്ര​ഹാ​ശി​സു​ക​ൾ ചൊ​രി​യു​ന്ന​തും റോ​ഡ്ഷോ​യി​ലെ കാ​ഴ്ച​യാ​യി.

ഇ​ക്ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ന​ന്ത​വാ​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ നേ​രി​യ വ്യ​ത്യാ​സ​ത്തി​ലു​ള്ള വി​ജ​യ​മൊ​ഴി​ച്ചാ​ൽ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ൾ, പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​ങ്ങ​നെ മ​റ്റൊ​രി​ട​ത്തും വി​ജ​യി​ക്കാ​നാ​വാ​തെ തോ​ൽ​വി​യു​ടെ പ​ടു​കു​ഴി​യി​ൽ നി​ൽ​ക്കു​ന്ന എ​ൽ​ഡി​എ​ഫി​നെ കാ​ത്തി​രി​ക്കു​ന്ന​ത് ഇ​ത്ത​വ​ണ വ​ലി​യ പ​രാ​ജ​യ​മാ​യി​രി​ക്കു​മെ​ന്ന് റോ​ഡ്ഷോ​ക്ക് ശേ​ഷം സം​സാ​രി​ച്ച നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക്, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ​ച്ച്.​ബി. പ്ര​ദീ​പ്, എ​ഐ​സി​സി അം​ഗം പി.​കെ. ജ​യ​ല​ക്ഷ്മി, എ​ൻ. നി​സാ​ർ അ​ഹ​മ്മ​ദ്, സി. ​കു​ഞ്ഞ​ബ്ദു​ള്ള, എം.​ജി. ബി​ജു, എ.​എം. നി​ശാ​ന്ത്, സി. ​അ​ബ്ദു​ൾ അ​ഷ്റ​ഫ്, വി. ​അ​സൈ​നാ​ർ ഹാ​ജി, ജി​ൽ​സ​ണ്‍ തൂ​പ്പു​ങ്ക​ര, പി.​വി. ജോ​ർ​ജ്, ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, പ്രീ​ത രാ​മ​ൻ, റം​ല മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ നി​ര​വ​ധി നേ​താ​ക്ക​ൾ റോ​സ​ഡ് ഷോ ​യു​ടെ ഭാ​ഗ​മാ​യി.

ഉ​ഷ വി​ജ​യ​ൻ മി​ക​ച്ച സ്ഥാ​നാ​ർ​ഥി: ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ക്കും

വെ​ള്ള​മു​ണ്ട: മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​ഷ വി​ജ​യ​ൻ മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്ന് വെ​ള്ള​മു​ണ്ട മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ്‌​സ് ക​മ്മി​റ്റി.

37 ബൂ​ത്തു​ക​ളു​ള്ള വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും 5,000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി സ​മ​യം ക്ര​മീ​ക​രി​ച്ച് ക​ഴി​ഞ്ഞ​കാ​ല അ​നു​ഭ​വ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ സൂ​ക്ഷ്മ​ത​യോ​ടെ​യും കാ​ര്യ​ക്ഷ​മ​മാ​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​റ​ങ്ങാ​ൻ വെ​ള്ള​മു​ണ്ട മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

പ്ര​സി​ഡ​ന്‍റ് ഷാ​ജി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. മ​മ്മൂ​ട്ടി, മ​നോ​ജ് തൊ​ണ്ട​ർ​വീ​ട്, എ​ൻ.​കെ. പു​ഷ്പ​ല​ത, ടോ​മി, എം. ​ല​തി​ക, പി. ​വി​ജ​യ​ൻ, മു​നീ​ർ ത​രു​വ​ണ, ഷാ​ജി പ​ന​മ​ട എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up