ശബരിമല: വൃശ്ചിക പുലരിയിൽ ഭക്തിസാന്ദ്രമായി സന്നിധാനം. പുലർച്ചെ മൂന്നോടെ പുതുതായി നിയോഗിക്കപ്പെട്ട മേൽശാന്നതി സുബ്രഹ്മണ്യൻ ശങ്കരൻ നന്പൂതിരി നടതുറന്നു.
തിങ്കളാഴ്ച വൈകിട്ട് നാലിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടർന്ന് കന്നിമൂല ഗണപതിയുടെ നടയും തുറന്നശേഷം മേൽശാന്തി പടിയിറങ്ങി താഴെ തിരുമുറ്റത്തെ ആഴിയിൽ അഗ്നിപകർന്നു.
പതിനെട്ടാംപടിക്കുതാഴെ ഇരുമുടിക്കെട്ടുമായി കാത്തുനിന്ന നിയുക്ത മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയെയും സോപാനത്തേക്ക് ആനയിച്ചു. ഇവരാണ് ആദ്യം പതിനെട്ടാംപടി ചവിട്ടിയത്. അതിനുശേഷം അവരോധച്ചടങ്ങും നടന്നു. മണ്ഡലാരംഭദിനമായ ചൊവ്വാഴ്ച മുതൽ പുതിയ മേൽശാന്തിമാരായിരിക്കും നടതുറക്കുക.
ഇന്ന് ദർശനത്തിനായി 60000 പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്. സ്പോട്ട് ബുക്കിംഗ് പൾപ്പെടെ 80000ത്തോളം പേർ ഇന്ന് ശബരിമലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സന്നിധാനത്തി ക്യാന്പ് ചെയ്യുന്ന മന്ത്രി കെ. മുരളീധരൻ രാവിലെ എട്ടിന് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കും. 50 ലക്ഷത്തോളം ടിൻ അരവണ കരുതൽ ശേഖരമായി വയ്ക്കാനാണ് ദേവസ്വത്തിന്റെ തീരുമാനം. സത്രം പുല്ലുമേട് കാനന പാതവഴി രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് ഒന്നു വരെ അയ്യപ്പഭക്തരെ കടത്തിവിട്ടുതുടങ്ങും.