x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ഡ​ല​കാ​ലം ഇ​ന്ന് മു​ത​ൽ; ദേ​ശീ​യ​പാ​ത പ​ഴ​യ​പ​ടി

വെബ് ഡെസ്ക്
Published: November 15, 2026 10:58 PM IST | Updated: November 15, 2026 10:58 PM IST

മു​ണ്ട​ക്ക​യം കോ​സ്‌​വേ​യി​ൽ മു​ള ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച താ​ത്കാ​ലി​ക ക്രാ​ഷ് ബാ​രി​യ​ർ.

കു​ട്ടി​ക്കാ​നം: മ​ണ്ഡ​ല​കാ​ല​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കു​മ്പോ​ഴും കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ട​ക്കെ​ണി ഒ​ഴി​യു​ന്നി​ല്ല. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് മ​ണ്ണി​ടി​ഞ്ഞും ഉ​രു​ളു​പൊ​ട്ടി​യും ത​ക​ർ​ന്ന മു​ണ്ട​ക്ക​യം-​കു​ട്ടി​ക്കാ​നം പാ​ത​യി​ലാ​ണ് ഒ​രു​ക്ക​ങ്ങ​ൾ പാ​തി​വ​ഴി​യി​ൽ എ​ത്തി നി​ൽ​ക്കു​ന്ന​ത്.

ക​ടു​വാ​പ്പാ​റ​യി​ൽ റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന പ്ര​ദേ​ശ​ത്ത് ഇ​തു​വ​രെ ന​വീ​ക​ര​ണ ജോ​ലി​ക​ൾ തീ​ർ​ന്നി​ട്ടി​ല്ല. നി​ല​വി​ൽ ചെ​റു​വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​തു​വ​ഴി ര​ണ്ടു വ​രി​യാ​യി പോ​കു​ന്ന​ത് ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​ൻ വീ​തി കു​റ​വാ​യ​തി​നാ​ൽ പ​ല​പ്പോ​ഴും സ്ഥ​ല​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​ന്നു​ണ്ട്.

നി​ർ​മാ​ണം ന​ട​ക്കു​ന്ന ഭാ​ഗ​ത്ത് വ​ലി​യ പാ​റ​ക്ക​ല്ല് വ​ച്ചാ​ണ് സു​ര​ക്ഷ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ല്ലു​കെ​ട്ട് ജോ​ലി​ക​ൾ ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ക്രാ​ഷ് ബാ​രി​യ​ർ നി​ർ​മാ​ണം ഇ​നി​യും ശേ​ഷി​ക്കു​ക​യാ​ണ്. മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ലും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​മോ എ​ന്ന് ക​ണ്ട​റി​യ​ണം.
മാ​സ​ങ്ങ​ളാ​യി പ​രാ​തി ഉ​യ​ർ​ന്നി​ട്ടും വ​ള​ഞ്ഞ​ങ്ങാ​നം വെ​ള്ള​ച്ചാ​ട്ട​ത്തി​ന് താ​ഴെ ദേ​ശീ​യ​പാ​ത​യി​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന കു​ഴി അ​പ​ക​ട​ക്കെ​ണി​യാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്. ഭാ​ര​വാ​ഹ​ന​ങ്ങ​ളും ചെ​റു​വാ​ഹ​ന​ങ്ങ​ളും വ​ള​രെ പ​ണി​പ്പെ​ട്ടാ​ണ് ഇ​വി​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. റോ​ഡ് ത​ക​ർ​ന്ന​തി​നാ​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കും സ്ഥ​ല​ത്തു​ണ്ടാ​കു​ന്നു​ണ്ട്.

കാ​റു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ചെ​റു​വാ​ഹ​ന​ങ്ങ​ളു​ടെ അ​ടി​വ​ശം റോ​ഡി​ൽ ത​ട്ടു​ന്ന​ത് വാ​ഹ​ന​ങ്ങ​ൾ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. വി​ഷ​യം നി​ര​വ​ധി ത​വ​ണ മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യി​ട്ടും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്ക് ക​ണ്ട​ഭാ​വ​മി​ല്ല.

വ​ള​ഞ്ഞ​ങ്ങാ​ന​ത്തി​ന് പു​റ​മേ മ​റ്റ് പ​ല​യി​ട​ത്തും വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ചി​ല​യി​ട​ത്ത് ക്രാ​ഷ് ബാ​രി​യ​റു​ക​ളും ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​ത്ത് മ​ണ്ണി​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ണ അ​വ​ശി​ഷ്ട​ങ്ങ​ളും പാ​ത​യോ​ര​ത്തേ​ക്ക് മാ​റ്റി​യി​ട്ടി​രി​ക്കു​ന്ന​തും അ​പ​ക​ടം സൃ​ഷ്ടി​ച്ചേ​ക്കാം. പാ​ത​യോ​ര​ത്ത് ചി​ല​യി​ട​ത്ത് പാ​റ​ക്ക​ല്ലി​ൽ റി​ഫ്ല​ക്ട​ർ ഒ​ട്ടി​ച്ചും ദേ​ശ​യ​പാ​ത അ​തോ​റി​റ്റി ഉ​ത്ത​ര​വാ​ദി​ത്വം ഒ​ഴി​ഞ്ഞി​ട്ടു​ണ്ട്.
മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് മു​ണ്ട​ക്ക​യം കോ​സ്‌​വേ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്ന​തും ഇ​തു​വ​രെ പു​ന​സ്ഥാ​പി​ച്ചി​ട്ടി​ല്ല. കോ​സ്‌​വേ​യി​ൽ നി​ല​വി​ൽ മു​ള ഉ​പ​യോ​ഗി​ച്ചാ​ണ് ക്രാ​ഷ് ബാ​രി​യ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​ണ്ഡ​ല​കാ​ലം ക​ഴി​ഞ്ഞാ​ലും കോ​സ്‌​വേ​യി​ലെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യേ​ക്കി​ല്ല.

ദേ​ശീ​യ​പാ​ത​യി​ലെ ജോ​ലി​ക​ൾ വേ​ഗ​ത്തി​ൽ
പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് എം​എ​ൽ​എ

ദേ​ശീ​യ​പാ​ത​യി​ലെ നി​ർ​മാ​ണ ജോ​ലി​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും സു​ഗ​മ​മാ​യ സ​ഞ്ചാ​രം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ഉ​റ​പ്പാ​ക്കു​മെ​ന്നും സി​റി​യ​ക് തോ​മ​സ് എം​എ​ൽ​എ പ്ര​തി​ക​രി​ച്ചു.
ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വി​ഷ​യം സം​സാ​രി​ച്ചി​രു​ന്നു. പീ​രു​മേ​ട് മു​ത​ൽ കു​ട്ടി​ക്കാ​നം വ​രെ​യു​ള്ള ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ശേ​ഷി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ വേ​ഗ​ത്തി​ൽ​പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേം ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags : Mandala season Nattuvishesham Districtnews

Recent News

Corehub Up