Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manjeri Medical College

Malappuram

മ​ഞ്ചേ​രി മെ​ഡി​. കോ​ള​ജ് വി​ക​സ​ന​ം: ഒ​പ്പു​ശേ​ഖ​ര​ണ​വു​മാ​യി പൗ​ര​സ​മി​തി

മ​ഞ്ചേ​രി: വി​ക​സ​നം വ​ഴി​മു​ട്ടി നി​ൽ​ക്കു​ന്ന മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ദു​ര​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​നി​സി​പ്പ​ൽ പൗ​ര​സ​മി​തി ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തു​ന്നു.

അ​യ്യാ​യി​രം പേ​രി​ൽനി​ന്ന് ഒ​പ്പ് ശേ​ഖ​രി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി​ക്കും നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

മ​ഞ്ചേ​രി, ആ​ന​ക്ക​യം വി​ല്ലേ​ജു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന 25 ഏ​ക്ക​റും മാ​ർ​ക്ക​റ്റ് വി​ല​യി​ൽ ല​ഭ്യ​മാ​കു​ന്ന 25 ഏ​ക്ക​റും സ​ർ​ക്കാ​ർ പു​റ​ന്പോ​ക്ക് ഭൂ​മി​യാ​യ 10 ഏ​ക്ക​റും ഏ​റ്റെ​ടു​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​റ്റി സ്ഥാ​പി​ക്കു​ക, പാ​ണ​ക്കാ​ട് ശി​ഹാ​ബ് ത​ങ്ങ​ളു​ടെ പേ​രി​ലു​ള്ള ജ​ന​റ​ൽ ആ​ശു​പ​ത്രി നി​ല​വി​ലെ സ്ഥ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ക, ആ​വ​ശ്യ​മാ​യ ഫ​ണ്ട് ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണ് ആ​വ​ശ്യം.
കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​ഥ​മ ബാ​ച്ച് വി​ദ്യാ​ർ​ഥി​യും മ​ഞ്ചേ​രി​യി​ലെ പ്ര​മു​ഖ ഡോ​ക്‌ട​റു​മാ​യ എം.​പി.​കെ. മേ​നോ​ൻ ഒ​പ്പു​ശേ​ഖ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. പൗ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​യ വി.​എം. മു​സ്ത​ഫ, പി.​വി. ഉ​മ്മ​ർ, എ​ൻ. മു​ഹ​മ്മ​ദ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ മം​ഗ​ല​ശേ​രി, ഇ.​വി. ഷൗ​ക്ക​ത്ത​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up