x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ക​സ​ന​ത്തി​ന് 83.95 കോ​ടി

വെബ് ഡെസ്ക്
Published: November 24, 2026 11:47 PM IST | Updated: November 24, 2026 11:47 PM IST

പ്രതീകാത്മക ചിത്രം

മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പു​തി​യ ക്ലി​നി​ക്ക​ൽ ആ​ൻ​ഡ് ഒ​പി ബ്ലോ​ക്കും റേ​ഡി​യോ​ള​ജി ബ്ലോ​ക്ക് ആ​ൻ​ഡ് ല​ബോ​റ​ട്ട​റി കോം​പ്ല​ക്സും നി​ർ​മി​ക്കു​ന്ന​തി​ന് 83.95 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ന​ൽ​കി ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​ർ​ബ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫ​ണ്ട് (യു​ഐ​ഡി​എ​ഫ്) പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

55.03 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ക്ലി​നി​ക്ക​ൽ ആ​ൻ​ഡ് ഒ​പി ബ്ലോ​ക്ക് നി​ർ​മി​ക്കു​ന്ന​ത്. പ​ഴ​യ ഡി​എം​ഒ ഓ​ഫി​സും വ​ർ​ക്ക്ഷോ​പ് കെ​ട്ടി​ട​വും പൊ​ളി​ച്ചു​മാ​റ്റി​യാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക. ലി​ഫ്റ്റ്, എ​യ​ർ ക​ണ്ടീ​ഷ​നിം​ഗ്, അ​ഗ്നി​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ, വൈ​ദ്യു​തീ​ക​ര​ണം, ഫ​ർ​ണി​ച്ച​റു​ക​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും കെ​ട്ടി​ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ക്കു​ന്ന റേ​ഡി​യോ​ള​ജി-​ല​ബോ​റ​ട്ട​റി കോം​പ്ല​ക്സി​നാ​യി 28.92 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ ന​ഴ്സിം​ഗ് സ്കൂ​ളി​നോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്താ​ണ് പു​തി​യ സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള മ​ണ്ണ് പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ നേ​ര​ത്തേ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. പ്ര​തി​ദി​നം ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ഒ​പി വി​ഭാ​ഗ​ത്തി​ൽ പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യും.

പ​ദ്ധ​തി​യു​ടെ ആ​കെ ചെ​ല​വാ​യ 83.95 കോ​ടി രൂ​പ​യി​ൽ 62.96 കോ​ടി രൂ​പ നാ​ഷ​ണ​ൽ ഹൗ​സിം​ഗ് ബാ​ങ്കി​ൽനി​ന്നു​ള്ള വാ​യ്പ​യാ​യും 20.99 കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഹി​ത​മാ​യും ല​ഭ്യ​മാ​ക്കും.
പ​ദ്ധ​തി​ക്ക് എ​ത്ര​യും വേ​ഗം സാ​ങ്കേ​തി​കാ​നു​മ​തി ന​ൽ​കി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് (കെ​ട്ടി​ട വി​ഭാ​ഗം) ചീ​ഫ് എ​ൻ​ജി​നി​യ​ർ​ക്ക് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി.

സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌ട​റെ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എം. ​റ​ഹ്മ​ത്തു​ള്ള എം​എ​ൽ​എ, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ്, ക​ള​ക്‌ട​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌ട​ർ കെ. ​വി​ശ്വ​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ ക​ഴി​ഞ്ഞ സെ​പ്തം​ബ​റി​ൽ ഒ​പി ബ്ലോ​ക്ക് നി​ർ​മി​ക്കു​ന്ന​തി​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ലം ന്ദ​ർ​ശി​ച്ചി​രു​ന്നു.

Tags : Manjeri Medical College Medical College NattuVishesham DistrictNews

Recent News

Corehub Up