ലെൻസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ ആർസി ലെൻസിനെതിരെ ഒളിംപിക് ഡി മാർസെയ്ലെയ്ക്ക് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാർസെയ്ലെ വിജയിച്ചത്.
ആമിൻ ഗോയിരിയും കെയ്ലിയാനെ അബ്ദല്ലാഹും ആണ് മാർസെയ്ലെയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ഫ്ലോറിയാൻ താവുവിനാണ് ലെൻസിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ മാർസെയ്ലെയ്ക്ക് 18 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് മാർസെയ്ലെ.