പാരീസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ വിജയം തുടർന്ന് മൊണാക്കോ. ഞായറാഴ്ച നടന്ന മത്സരത്തിൽ മാർസെയ്ലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്തു.
മൊണാക്കോയ്ക്ക് വേണ്ടി അലക്സാണ്ടർ ഗോളോവിനും ഫൊളാരിൻ ബലോഗണും ആണ് ഗോളുകൾ നേടിയത്. മാർസെയ്ലിനായി അമൈൻ ഗൗരൈയും ആണ് ഗോളുകൾ സ്കോർ ചെയ്തത്.
കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും വിജയിച്ച മൊണാക്കോ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണുള്ളത്. 28 മത്സരങ്ങളിൽ നിന്ന് 49 പോയിന്റാണ് മൊണാക്കോയ്ക്കുള്ളത്.