Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Massive Fire

ആ​റ്റി​ങ്ങ​ലി​ൽ നി​യ​ന്ത്ര​ണം വി​ട്ട ടോ​റ​സ് ലോ​റി ഹോ​ട്ട​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി വ​ൻ തീ​പി​ടി​ത്തം

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ മൂ​ന്നു​മു​ക്കി​ൽ നി​യ​ന്ത്ര​ണം വി​ട്ട ടോ​റ​സ് ലോ​റി ഹോ​ട്ട​ലി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി വ​ൻ തീ​പി​ടി​ത്തം. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ദേ​ശീ​യ​പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും ഹോ​ട്ട​ലും ലോ​റി​യു​ടെ ഡ്രൈ​വ​ർ ക്യാ​ബി​നും പൂ​ർ​ണ്ണ​മാ​യി ക​ത്തി​ന​ശി​ച്ചു.

കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടോ​റ​സ് ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. യാ​ത്ര​യ്ക്കി​ടെ വാ​ഹ​നം ഡി​വൈ​ഡ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വീ​ണ്ടെ​ടു​ക്കാ​ൻ ശ്ര​മി​ച്ച ഡ്രൈ​വ​ർ വാ​ഹ​നം പെ​ട്ടെ​ന്ന് വെ​ട്ടി​ച്ച​താ​ണ് റോ​ഡ​രി​കി​ലു​ണ്ടാ​യി​രു​ന്ന 'സു​ന്ദ​ർ' എ​ന്ന ഹോ​ട്ട​ലി​ലേ​ക്ക് ലോ​റി ഇ​ടി​ച്ചു​ക​യ​റാ​ൻ കാ​ര​ണം.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, അ​പ​ക​ട​സ​മ​യ​ത്ത് ഹോ​ട്ട​ലി​ലു​ണ്ടാ​യി​രു​ന്ന​വ​രും ലോ​റി ഡ്രൈ​വ​റും പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ വ​ലി​യൊ​രു ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​പൂ​ർ​ണ്ണ​മാ​യി അ​ണ​ച്ച​ത്.

National

കോ​ൽ​ക്ക​ത്ത​യി​ലെ തെ​രു​വി​ൽ തീ​പി​ടി​ത്തം; മു​ന്നൂ​റോ​ളം ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു

കോ​ൽ​ക്ക​ത്ത: ന​ഗ​ര​ത്തി​ലെ എ​സ്ര സ്ട്രീ​റ്റി​ൽ വ​ൻ തീ​പി​ടി​ത്തം. മു​ന്നൂ​റോ​ളം ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു. സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ൽ താ​മ​സി​ച്ചി​രു​ന്ന എ​ല്ലാ​വ​രെ​യും ഒ​ഴി​പ്പി​ച്ചു.

23 ഫ​യ​ർ എ​ഞ്ചി​നു​ക​ൾ സ്ഥ​ല​ത്ത് തീ​യ​ണ​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി. ആ​ള​പാ​യ​മൊ​ന്നും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ലെ​ന്ന് കൊ​ൽ​ക്ക​ത്ത സെ​ൻ​ട്ര​ൽ ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഇ​ന്ദി​രാ മു​ഖ​ർ​ജി പ്ര​തി​ക​രി​ച്ചു.

ഷോ​ർ​ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് ക​രു​തു​ന്നു. എ​സ്ര സ്ട്രീ​റ്റി​ലെ ഇ​ടു​ങ്ങി​യ പാ​ത​യോ​ര​ത്ത് അ​ടു​ത്ത​ടു​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന ക​ട​ക​ളി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രു ക​ട​യി​ൽ നി​ന്ന് തീ ​മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് വ​ള​രെ വേ​ഗം പ​ട​ർ​ന്നു​പി​ടി​ച്ചു​വെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

ആ​ദ്യം ആ​റ് എ​ഞ്ചി​നു​ക​ൾ തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും തീ ​കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ചു. തു​ട​ർ​ന്ന് കൂ​ടു​ത​ൽ ഫ​യ​ർ എ​ഞ്ചി​നു​ക​ൾ സ്ഥ​ല​ത്തെ​ത്തി​ച്ചു.

ക​ട​ക​ൾ​ക്കു​ള്ളി​ൽ ധാ​രാ​ളം ക​ത്തു​ന്ന വ​സ്തു​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​ത് തീ ​അ​തി​വേ​ഗം പ​ട​രാ​ൻ കാ​ര​ണ​മാ​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഫ​യ​ർ ആ​ൻ​ഡ് എ​മ​ർ​ജ​ൻ​സി സ​ർ​വീ​സ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്ത​മാ​ക്കി.

National

ഡ​ല്‍​ഹി​യി​ലെ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ തീ​പി​ടി​ത്തം; മൂ​ന്ന് പേ​ര്‍ മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി റി​ത്താ​ല​യി​ലെ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് റി​ത്താ​ല മെ​ട്രോ സ്‌​റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ഫാ​ക്ട​റി​യി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ്ലാ​സ്റ്റി​ക്കും തു​ണി​ത്ത​ര​ങ്ങ​ളും മ​റ്റും ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന​ത് തീ​പി​ടി​ത്ത​ത്തി​ന്‍റെ ആ​ഘാ​തം കൂ​ട്ടി​യി​ട്ടു​ണ്ട്.

സ്ഥ​ല​ത്ത് അ​ഗ്നി​ര​ക്ഷാ സേ​ന ഇ​പ്പോ​ഴും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്. ഫാ​ക്ട​റി​യു​ടെ മു​ക​ളി​ല​ത്തെ നി​ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ഇ​തു​വ​രെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​വി​ടെ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ കു​ടു​ങ്ങി​കി​ട​പ്പു​ണ്ടോ​യെ​ന്നും ആ​ശ​ങ്ക​യു​ണ്ട്.

Latest News

Corehub Up