x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​​ര​​ക്കെ തീ​​പി​​ടി​​ത്തം ഫ​​യ​​ര്‍​ഫോ​​ഴ്‌​​സ് നെ​​ട്ടോ​​ട്ട​​ത്തി​​ല്‍; പു​​തി​​യ സ്റ്റേ​​ഷ​​നു​​ക​​ള്‍ വ​​ന്നേ തീ​​രൂ...


Published: February 6, 2026 05:14 AM IST | Updated: February 6, 2026 05:14 AM IST

കോ​​ട്ട​​യം: മ​​ക​​ര​​ച്ചൂ​​ടി​​ല്‍ നാ​​ടും കാ​​ടും പൊ​​ള്ളു​​ന്ന​​തി​​നാ​​ല്‍ ഫ​​യ​​ര്‍​ഫോ​​ഴ്‌​​സി​​നു പ​​ണി ഇ​​ര​​ട്ടി​​യാ​​യി. ഓ​​രോ മ​​ണി​​ക്കൂ​​റി​​ലു​​മു​​ണ്ടാ​​കു​​ന്ന ചെ​​റു​​തും വ​​ലു​​തു​​മാ​​യ തീ​​പി​​ടി​​ത്ത​​ങ്ങ​​ളാ​​ണ് ഫ​​യ​​ര്‍​ഫോ​​ഴ്‌​​സ് ആ​​ന്‍​ഡ് റെ​​സ്‌​​ക്യു വി​​ഭാ​​ഗ​​ത്തി​​നു ത​​ല​​വേ​​ദ​​ന​​യാ​​യി​​രി​​ക്കു​​ന്ന​​ത്. ആ​​വ​​ശ്യ​​ത്തി​​നു ജീ​​വ​​ന​​ക്കാ​​രോ അ​​ത്യാ​​ധു​​നി​​ക ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളോ വാ​​ഹ​​ന​​ങ്ങ​​ളോ ഇ​​പ്പോ​​ഴും സേ​​ന​​യ്ക്കി​​ല്ല.

പ​​ല സ്റ്റേ​​ഷ​​നു​​ക​​ള്‍​ക്കും പ്ര​​ദേ​​ശ​​പ​​രി​​ധി കൂ​​ടു​​ത​​ലാ​​ണ്. പു​​തി​​യ ഫ​​യ​​ര്‍​ഫോ​​ഴ്‌​​സ് യൂ​​ണി​​റ്റു​​ക​​ള്‍ തു​​ട​​ങ്ങാ​​നു​​ള്ള ഫ​​യ​​ലു​​ക​​ളി​​ല്‍ തീ​​രു​​മാ​​ന​​മാ​​യി​​ട്ടി​​ല്ല. കോ​​ട്ട​​യം, പാ​​ലാ, ച​​ങ്ങ​​നാ​​ശേ​​രി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, ഈ​​രാ​​റ്റു​​പേ​​ട്ട, ക​​ടു​​ത്തു​​രു​​ത്തി, പാ​​മ്പാ​​ടി, വൈ​​ക്കം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി എ​​ട്ടു സ്റ്റേ​​ഷ​​നു​​ക​​ളാ​​ണ് ജി​​ല്ല​​യി​​ലു​​ള്ള​​ത്. ഇ​​തി​​ല്‍ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, ഈ​​രാ​​റ്റു​​പേ​​ട്ട, വൈ​​ക്കം സ്റ്റേ​​ഷ​​നു​​ക​​ള്‍​ക്ക് ഏ​​രി​​യ കൂ​​ടു​​ത​​ലാ​​ണ്.

മു​​ണ്ട​​ക്ക​​യം, എ​​രു​​മേ​​ലി, കു​​മ​​ര​​കം, ഏ​​റ്റു​​മാ​​നൂ​​ര്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ പു​​തി​​യ സ്റ്റേ​​ഷ​​നു​​ക​​ള്‍ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​ത്തി​​നു വ​​ര്‍​ഷ​​ങ്ങ​​ളു​​ടെ പ​​ഴ​​ക്ക​​മു​​ണ്ട്. എ​​രു​​മേ​​ലി​​യി​​ലും മു​​ണ്ട​​ക്ക​​യ​​ത്തും സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്ക​​ല്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​താ​​ണ്. തീ​​പി​​ടി​​ത്തം, വെ​​ള്ള​​പ്പൊ​​ക്കം, മു​​ങ്ങി​​മ​​ര​​ണം, മ​​രം​​വെ​​ട്ട​​ല്‍, ര​​ക്ഷാ​​പ്ര​​വ​​ര്‍​ത്ത​​നം എ​​ന്നി​​വ​​യി​​ല്‍ മാ​​ത്ര​​മ​​ല്ല ഉ​​ത്സ​​വ​​ങ്ങ​​ള്‍, പെ​​രു​​ന്നാ​​ളു​​ക​​ള്‍, ആ​​ഘോ​​ഷ​​ങ്ങ​​ള്‍, വി​​ഐ​​പി സ​​ന്ദ​​ര്‍​ശ​​നം തു​​ട​​ങ്ങി​​യ​​വ​​യ്ക്കും ഫ​​യ​​ര്‍ ആ​​ന്‍​ഡ് റെ​​സ്‌​​ക്യു സം​​ഘ​​ത്തി​​ന് ജോ​​ലി​​യേ​​റെ​​യു​​ണ്ട്.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, ഈ​​രാ​​റ്റു​​പേ​​ട്ട സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ സേ​​ന പ​​ര​​ക്കം പാ​​യ​​ണം

മ​​ല​​യോ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടു​​ന്ന ഈ ​​ര​​ണ്ടു സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ തി​​ര​​ക്കൊ​​ഴി​​ഞ്ഞ നേ​​ര​​മി​​ല്ല. ചെ​​റു​​തും വ​​ലു​​തു​​മാ​​യ നി​​ര​​വ​​ധി തീ​​പി​​ടി​​ത്ത​​ങ്ങ​​ളാ​​ണ് ദി​​വ​​സ​​വും ഉ​​ണ്ടാ​​കു​​ന്ന​​ത്. റ​​ബ​​ര്‍ തോ​​ട്ട​​ങ്ങ​​ളും എ​​സ്‌​​റ്റേ​​റ്റു​​ക​​ളും ധാ​​രാ​​ള​​മു​​ള്ള ഇ​​വി​​ടെ വേ​​ന​​ല്‍ ക​​ടു​​ത്ത​​തോ​​ടെ തീ​​പി​​ടി​​ത്തം വ്യാ​​പ​​ക​​മാ​​ണ്. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സ്റ്റേ​​ഷ​​ന്‍റെ സേ​​വ​​നം ഇ​​ടു​​ക്കി, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ലാ അ​​തി​​ര്‍​ത്തി​​ക​​ള്‍ വ​​രെ​​യെ​​ത്ത​​ണം. എ​​രു​​മേ​​ലി, ക​​ണ​​മ​​ല, പ​​മ്പാ​​വാ​​ലി, കോ​​രു​​ത്തോ​​ട്, കൂ​​ട്ടി​​ക്ക​​ല്‍, ഇ​​ളം​​കാ​​ട്, പ​​റ​​ത്താ​​നം പ്ര​​ദേ​​ശ​​ങ്ങ​​ളും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സ്റ്റേ​​ഷ​​ന്‍റെ പ​​രി​​ധി​​യി​​ലാ​​ണ്.

കു​​ത്ത​​നെ ക​​യ​​റ്റ​​ത്തി​​ലൂ​​ടെ ടാ​​ങ്ക​​ര്‍ നി​​റ​​യെ വെ​​ള്ള​​വു​​മാ​​യി വ​​ണ്ടി​​ക​​ള്‍ ക​​യ​​റു​​ക ദു​​ഷ്‌​​ക​​രം. ക​​ഴി​​ഞ്ഞ ദി​​വ​​സം പു​​ല​​ര്‍​ച്ചെ മു​​ണ്ട​​ക്ക​​യ​​ത്ത് ടൂ​​റി​​സ്റ്റ് ബ​​സ് ക​​ത്തി ന​​ശി​​ച്ച സം​​ഭ​​വ​​ത്തി​​ല്‍ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ല്‍​നി​​ന്നാ​​ണു ഫ​​യ​​ർ​​ഫോ​​ഴ്സ് എ​​ത്തി​​യ​​ത്. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ല്‍​നി​​ന്നും 20 മി​​നി​​റ്റ് എ​​ടു​​ത്തു മു​​ണ്ട​​ക്ക​​യ​​ത്ത് ഓ​​ടി​​യെ​​ത്താ​​ന്‍.

ഈ​​രാ​​റ്റു​​പേ​​ട്ട സ്റ്റേ​​ഷ​​നും സ​​മാ​​ന സ്വ​​ഭാ​​വ​​മാ​​ണ്. വാ​​ഗ​​മ​​ണ്‍ വ​​ഴി​​ക്ക​​ട​​വുവ​​രെ​​യും പൂ​​ഞ്ഞാ​​ര്‍, തീ​​ക്കോ​​യി, പാ​​താ​​മ്പു​​ഴ, മേ​​ലു​​കാ​​വ്, ത​​ല​​നാ​​ട്, ഇ​​ല്ലി​​ക്ക​​ല്‍​ക്ക​​ല്ലുവ​​രെയും വി​​സ്തൃ​​ത​​മാ​​ണ് സ്‌​​റ്റേ​​ഷ​​ന്‍ പ​​രി​​ധി.

ര​​ക്ഷാ​​പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​ന് കു​​മ​​ര​​ക​​ത്ത് സം​​വി​​ധാ​​ന​​ങ്ങ​​ളി​​ല്ല

 വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​മാ​​ണെ​​ങ്കി​​ലു ം കു​​മ​​ര​​ക​​ത്ത് പ്ര​​ധാ​​ന​​പ്പെ​​ട്ട സ​​ര്‍​ക്കാ​​ര്‍ സം​​വി​​ധാ​​ന​​ങ്ങ​​ള്‍ പ​​ല​​തും ഇ​​ല്ല. അ​​വ​​യി​​ല്‍ പ്ര​​ധാ​​ന​​മാ​​ണു പ്ര​​കൃ​​തി​​ദു​​ര​​ന്ത​​ങ്ങ​​ളി​​ലും അ​​പ​​ക​​ട​​ങ്ങ​​ളി​​ലും സു​​ര​​ക്ഷ ഒ​​രു​​ക്കാ​​ന്‍ സം​​വി​​ധാ​​ന​​ങ്ങ​​ളൊ​​ന്നും ഇ​​ല്ലാ​​ത്ത​​ത്. ഫ​​യ​​ര്‍​ഫോ​​ഴ്‌​​സ് യൂ​​ണി​​റ്റ് കു​​മ​​ര​​ക​​ത്ത് ആ​​രം​​ഭി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം വ​​ര്‍​ഷ​​ങ്ങ​​ളാ​​യി നാ​​ട്ടു​​കാ​​ര്‍ ഉ​​ന്ന​​യി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും ന​​ട​​പ​​ടി​​ക​​ള്‍ കൈ​​ക്കൊ​​ള്ളാ​​ന്‍ ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ള്‍ മ​​ന​​സു​​വ​​യ്ക്കു​​ന്നി​​ല്ല.

ജ​​ലാ​​ശ​​യ​​ങ്ങ​​ളും നെ​​ല്‍​പാ​​ട​​ങ്ങ​​ളും ധാ​​രാ​​ള​​മു​​ള്ള കു​​മ​​ര​​ക​​ത്ത് അ​​പ​​ക​​ട​​ങ്ങ​​ളും നി​​ര​​വ​​ധി ഉ​​ണ്ടാ​​കു​​ന്നു​​ണ്ട്. നെ​​ല്‍​പാ​​ട​​ങ്ങ​​ളി​​ല്‍ തീ​​പി​​ടി​​ക്കു​​ന്ന​​തും വെ​​ള്ള​​ത്തി​​ല്‍ വീ​​ണു​​ള്ള അ​​പ​​ക​​ട​​ങ്ങ​​ളും ഹൗ​​സ് ബോ​​ട്ടി​​നു തീ​​പി​​ടി​​ത്ത​​വും വ​​ള്ളം​​മു​​ങ്ങു​​ന്ന​​തു​​മൊ​​ക്കെ​​യാ​​യി എ​​ത്ര​​യോ അ​​പ​​ക​​ട​​ങ്ങ​​ള്‍ കു​​മ​​ര​​ക​​ത്തും സ​​മീ​​പ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും ഉ​​ണ്ടാ​​കു​​ന്നു​​ണ്ടെ​​ങ്കി​​ലും ര​​ക്ഷാ​​പ്ര​​വ​​ര്‍​ത്ത​​നം ആ​​രം​​ഭി​​ക്ക​​ണ​​മെ​​ങ്കി​​ല്‍ കോ​​ട്ട​​യ​​ത്തു​​നി​​ന്നു ഫ​​യ​​ര്‍​ഫോ​​ഴ്‌​​സ് എ​​ത്ത​​ണം.

10 കി​​ലോ​​മീ​​റ്റ​​ര്‍ അ​​ക​​ലെ​​നി​​ന്നു ഫ​​യ​​ര്‍​ഫോ​​ഴ്‌​​സ് യൂ​​ണി​​റ്റ് സം​​ഭ​​വ​​സ്ഥ​​ല​​ത്ത് എ​​ത്ത​​ണ​​മെ​​ങ്കി​​ല്‍ കു​​റ​​ഞ്ഞ​​ത് അ​​ര മ​​ണി​​ക്കൂ​​റെ​​ങ്കി​​ലും ക​​ഴി​​യ​​ണം. ഫ​​യ​​ര്‍​ഫോ​​ഴ്‌​​സ് യൂ​​ണി​​റ്റ് ആ​​രം​​ഭി​​ക്കാ​​ന്‍ സ്ഥ​​ലം കി​​ട്ടാ​​ത്ത​​താ​​ണു പ്ര​​ശ്‌​​ന​​മെ​​ന്നാ​​ണ് ന്യാ​​യീ​​ക​​ര​​ണം.

ഡെ​​പ്യൂ​​ട്ടി ഓ​​ഫീ​​സ​​ര്‍​മാ​​രി​​ല്ല;ജീ​​വ​​ന​​ക്കാ​​രു​​ടെ കു​​റ​​വും

ജി​​ല്ല​​യി​​ലെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്ക് മേ​​ല്‍​നോ​​ട്ടം വ​​ഹി​​ക്കാ​​ന്‍ ജി​​ല്ലാ ഫ​​യ​​ര്‍ ഓ​​ഫീ​​സ​​ര്‍ ഉ​​ണ്ടെ​​ങ്കി​​ലും എ​​ട്ടു സ്റ്റേ​​ഷ​​നു​​ക​​ള്‍​ക്കു​​മാ​​യി ഡെ​​പ്യൂ​​ട്ടി ഓ​​ഫീ​​സ​​ര്‍​മാ​​രി​​ല്ല. ഡെ​​പ്യൂ​​ട്ടി ഓ​​ഫീ​​സ​​ര്‍​മാ​​രു​​ടെ നി​​യ​​മ​​ന​​ത്തി​​ന് അം​​ഗീ​​കാ​​രം ല​​ഭി​​ച്ചെ​​ങ്കി​​ലും നി​​യ​​മ​​നം ന​​ട​​ന്നി​​ട്ടി​​ല്ല.

ഇ​​തു​​മൂ​​ലം ഒ​​ന്ന​​ല​​ധി​​കം കേ​​സു​​ക​​ള്‍ ഉ​​ണ്ടാ​​കു​​മ്പോ​​ള്‍ വി​​വി​​ധ സ്‌​​റ്റേ​​ഷ​​നു​​ക​​ളെ കോ​​ഓര്‍​ഡി​​നേ​​റ്റ് ചെ​​യ്യു​​ന്ന​​തി​​ല്‍ പോ​​രാ​​യ്മ​​യു​​ണ്ടാ​​കു​​ന്നു. ക​​ഴി​​ഞ്ഞ ദി​​വ​​സം പ​​ള്ളി​​ക്ക​​ത്തോ​​ട് തെ​​ക്കും​​ത​​ല കെ.​​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ ഫി​​ലിം ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ലു​​ണ്ടാ​​യ വ​​ലി​​യ തീ​​പി​​ടി​​ത്ത​​ത്തി​​ല്‍ കോ​​ട്ട​​യം, പാ​​മ്പാ​​ടി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, പാ​​ലാ, ച​​ങ്ങ​​നാ​​ശേ​​രി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ നി​​ന്നാ​​ണ് റെ​​സ്‌​​ക്യു സം​​ഘം എ​​ത്തി​​യ​​ത്.

ഡെ​​പ്യൂ​​ട്ടി ഓ​​ഫീ​​സ​​ര്‍​മാ​​രു​​ടെ അ​​ഭാ​​വം​​മൂ​​ലം തീ​​യ​​ണ​​യ്ക്ക​​ല്‍ പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​ലെ ഏ​​കോ​​പ​​ന​​ത്തി​​ന് കാ​​ല​​താ​​മ​​സ​​മു​​ണ്ടാ​​യി. ഫ​​യ​​ര്‍​മാ​​ന്‍​മാ​​രു​​ടെ കു​​റ​​വ് എ​​ല്ലാ സ്റ്റേ​​ഷ​​നു​​ക​​ളി​​ലു​​മു​​ണ്ട്.

Tags : nattu vishesham Firefighters massive fire

Recent News

Corehub Up