തിരുവമ്പാടി: അൽഫോൻസ കോളജ് ആനുവൽ ഫെസ്റ്റ് "ആക്ടിസൺ 26' ന്റെ ഭാഗമായി തങ്ങൾസ് ഗോൾഡ് സംഘടിപ്പിച്ച "ഗോൾഡ് ഹണ്ട്' വഴി ലഭിച്ച സ്വർണനാണയങ്ങൾ എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സക്കായി കൈമാറി വിദ്യാർഥികൾ മാതൃകയായി.കോളേജ് യൂണിയൻ അംഗങ്ങളായ മുഹമ്മദ് ഇബ്രാഹിം, റോസ്ലിറ്റ് സജി, അവിഷ്ണ ദാസ്, അനാമിക, സെബിനാ ഷെറി, കോളജ് എൻഎസ്എസ് യൂണിറ്റ് അംഗങ്ങളായ അഫ്സൽ ഹക്കീം, മുഹമ്മദ് അൻവർ എന്നിവരാണ് സ്വർണനാണയങ്ങൾ ചികിത്സാ സഹായ സമിതി ഭാരവാഹികൾക്ക് കൈമാറിയത്.