സമാഹരിച്ച തുക കൈമാറുന്നു.
പാലക്കുഴ: ഗുരുതര രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന അഭിനവ് സന്തോഷിന്റെ ചികിത്സാ ഫണ്ടിലേക്ക് പാലക്കുഴ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേർന്ന് സമാഹരിച്ച തുക കൈമാറി. ബാങ്ക് ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.കെ. ജോൺ ചികിത്സാസഹായ ധനം അഭിനവിന്റെ പിതാവിന് നൽകി.
ചടങ്ങിൽ ബാങ്ക് ഭരണസമിതി അംഗങ്ങളായ ഷാജു ജേക്കബ്, ജെയ്സൺ ജോർജ്, വി.എം. വർഗീസ്, എൻ.എം. ജോർജ്, ബാങ്ക് സെക്രട്ടറി, മറ്റ് ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു. അഭിനവിന്റെ തുടർചികിത്സയ്ക്കായി നാടിന്റെ വിവിധ കോണുകളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചുവരുന്നത്.
Tags : Medical aid NattuVishasham DistrictNews