Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MentalHealthAwareness

അ​ച്ഛ​നും അ​മ്മ​യ്ക്കും ഇ​പ്പോ​ഴും അ​റി​യി​ല്ല എ​നി​ക്ക് ഇ​ത്ര​യും പ്ര​ശ​ന്ങ്ങ​ളു​ണ്ടെ​ന്ന്: മ​ന​സ് തു​റ​ന്ന് ഐ​ശ്വ​ര്യ ല​ക്ഷ്മി

ത​ന്‍റെ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ചും ആ​ളു​ക​ളു​മാ​യി ഇ​ട​പെ​ടു​ന്ന​തി​നെ​ക്കു​റി​ച്ചും തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി ഐ​ശ്വ​ര്യ ല​ക്ഷ്മി. ത​ന്‍റെ ചെ​റു​പ്പ​ക്കാ​ലം അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ലെ​ന്നും നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ ത​നി​ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഐ​ശ്വ​ര്യ തു​റ​ന്നു പ​റ​യു​ന്നു. 23-മാ​ത്തെ വ​യ​സ് മു​ത​ൽ തെ​റാ​പ്പി എ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​താ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

‘‘എ​ന്‍റെ ചെ​റു​പ്പ​കാ​ലം അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ട് വ​ർ​ഷ​ത്തോ​ളം ഞാ​ൻ ഇ​തി​നാ​യി തെ​റാ​പ്പി എ​ടു​ത്തു. പ്ര​ധാ​ന​മാ​യും എ​ന്താ​ണ് പ്ര​ശ്ന​മെ​ന്ന​റി​യാ​നാ​യി​രു​ന്നു.

കാ​ര​ണം എ​ല്ലാ മ​നു​ഷ്യ​ർ‌​ക്കും അ​വ​രു​ടേ​താ​യ ഒ​രു രീ​തി ഉ​ണ്ട​ല്ലോ, ഞാ​ൻ എ​ന്തു​കൊ​ണ്ട് ഇ​ങ്ങ​നെ, എ​ന്താ​ണ് ഇ​തി​ന് കാ​ര​ണം എ​ന്ന​തൊ​ക്കെ​യാ​യി​രു​ന്നു എ​ന്‍റെ പ്ര​ധാ​ന ചി​ന്ത. എ​നി​ക്ക് ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് ഞാ​ൻ മ​ന​സി​ലാ​ക്കി​യ​ത് കൊ​ണ്ടാ​ണ് തെ​റാ​പ്പി​യി​ലേ​ക്ക് നീ​ങ്ങി​യ​ത്. ഇ​പ്പോ​ഴും അ​ച്ഛ​നും അ​മ്മ​യ്ക്കും അ​റി​യി​ല്ല എ​നി​ക്ക് ഇ​ത്ര​യും പ്ര​ശ​ന്ങ്ങ​ളു​ണ്ടെ​ന്ന്.

ഞാ​ൻ തെ​റാ​പ്പി എ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​ത് 23–ാമ​ത്തെ വ​യ​സി​ലാ​ണ്. ഞാ​ൻ എ​വി​ടെ പോ​യാ​ലും ആ​രോ​ട് സം​സാ​രി​ച്ചാ​ലും ഒ​ക്കെ എ​ല്ലാ എ​ന്നെ ട്രി​ഗ​ർ ചെ​യ്യു​ന്ന​ത് പോ​ലെ തോ​ന്നു​മാ​യി​രു​ന്നു. ഉ​ദാ​ഹ​ര​ണ​മാ​യി ഞാ​ൻ എ​ന്‍റെ എ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ക്കു​മ്പോ​ൾ ഞാ​ൻ വ​ള​രെ ഓ​ക്കെ​യാ​ണ്.

പ​ക്ഷേ വീ​ട്ടി​ൽ എ​ത്തി അ​ച്ഛ​നോ​ടും അ​മ്മ​യോ​ടും സം​സാ​രി​ക്കു​മ്പോ​ൾ എ​നി​ക്ക് പെ​ട്ടെ​ന്ന് ദേ​ഷ്യം വ​രും. എ​ന്തു​കൊ​ണ്ടാ​ണ് ഞാ​ന്‍ ഇ​വ​രോ​ടും മാ​ത്രം ദേ​ഷ്യ​പ്പെ​ടു​ന്ന​ത്? വേ​റെ ആ​രു​മാ​യും പ്ര​ശ്ന​മി​ല്ല​ല്ലോ. ഒ​രേ സ​മ​യം ര​ണ്ടാ​യി ഞാ​ൻ പെ​രു​മാ​റു​ന്ന​ത് പോ​ലെ​യാ​ണി​ത്. ഇ​ങ്ങ​നെ​യൊ​ക്കെ സം​സാ​രി​ച്ച് ക​ഴി​ഞ്ഞാ​ൽ ഞാ​ൻ അ​വ​രെ വി​ളി​ച്ച് സോ​റി​യും പ​റ​യും. ഇ​തൊ​ക്കെ​യാ​ണ് തെ​റാ​പ്പി തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ഞാ​ൻ ഒ​രി​ക്ക​ലും ദേ​ഷ്യ​പ്പെ​ടു​ന്ന ഒ​രാ​ളാ​ക​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. പ​ല​കാ​ര്യ​ങ്ങ​ളി​ലും പ്ര​തീ​ക്ഷ​യ്ക്ക് വി​പ​രീ​ത​മാ​ണ് സം​ഭ​വി​ച്ച​തൊ​ക്കെ, ഇ​ന്നും അ​ത് തു​ട​രു​ന്നു​ണ്ട്.

എ​ന്‍റെ മാ​താ​പി​താ​ക്ക​ൾ അ​ത്ര സോ​ഷ്യ​ലാ​യ മ​നു​ഷ്യ​ര​ല്ല. പ​ക്ഷേ ഞാ​ൻ നേ​രെ തി​രി​ച്ചാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ എ​നി​ക്ക് ഒ​ത്തി​രി പ​രി​മി​തി​ക​ളു​മു​ണ്ട്. ആ​രും വീ​ട്ടി​ൽ വ​രു​ന്ന​തൊ​ന്നും മാ​താ​പി​താ​ക്ക​ൾ​ക്ക് ഇ​ഷ്ട​മ​ല്ല. എ​നി​ക്ക് അ​തു​കൊ​ണ്ട് എ​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ പ​റ്റി​ല്ല. ഞാ​ന്‍ അ​തി​നാ​ൽ കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, ചെ​ന്നൈ, ബോം​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് പ​ല​പ്പോ​ഴും താ​മ​സി​ക്കു​ന്ന​ത്. എ​ന്നാ​ലും ഞാ​ൻ വീ​ട്ടി​ലെ​ത്തി അ​വ​രോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​റു​ണ്ട്.

എ​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ 70 വ​യ​സ് പി​ന്നി​ട്ട​വ​രാ​ണ്. അ​വ​ർ​ക്കി​പ്പോ​ഴും തെ​റാ​പ്പി​യെ അം​ഗീ​ക​രി​ക്കാ​ൻ പ​റ്റി​യി​ട്ടി​ല്ല. എ​നി​ക്ക​വ​രെ തി​രു​ത്താ​നും പ്ര​യാ​സ​മാ​ണ്. ഇ​ത്ര​യും പ്രാ​യ​മു​ള്ള ആ​ളു​ക​ളെ എ​ങ്ങ​നെ മ​ന​സി​ലാ​ക്കി​ക്കൊ​ടു​ക്കാ​നാ​ണ്? എ​ന്‍റെ അ​മ്മ​യ്ക്ക് ബ്രാ​ൻ​ഡ​ഡ് സാ​രി മേ​ടി​ച്ചു ന​ൽ​ക​ണ​മെ​ന്ന് എ​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ട്, ഞാ​ൻ മേ​ടി​ച്ചു ന​ൽ​കു​ക​യും ചെ​യ്തു. പ​ക്ഷേ അ​പ്പോ​ള്‍ അ​മ്മ പ​റ​യു​ന്ന​ത് എ​നി​ക്ക് ഇ​ത്ര​യും വ​ലി​യ സാ​രി ഇ​ഷ്ട​മ​ല്ലെ​ന്നാ​ണ്. അ​പ്പോ​ൾ എ​നി​ക്ക് ഉ​ണ്ടാ​കു​ന്ന മാ​ന​സി​കാ​വ​സ്ഥ? എ​ന്നോ​ടൊ​പ്പം താ​മ​സം മാ​റാ​ൻ പ​റ​ഞ്ഞ​പ്പോ​ഴും അ​വ​ർ കേ​ട്ടി​ല്ല. ഈ ​ലോ​ക​ത്ത് എ​നി​ക്ക് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ടു പേ​ർ അ​വ​രാ​ണ്..

എ​ല്ലാ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ​ക്കും തെ​റാ​പ്പി വേ​ണ​മെ​ന്നാ​ണ് ഞാ​ൻ പ​റ​യു​ന്ന​ത്. എ​ല്ലാ​വ​രും തെ​റാ​പ്പി എ​ടു​ക്ക​ണം, പ്ര​ത്യേ​കി​ച്ച് സി​നി​മ താ​ര​ങ്ങ​ള്‍. കാ​ര​ണം, ന​മ്മ​ളെ ന​ന്നാ​യി മ​ന​സി​ലാ​ക്കാ​ൻ ന​മു​ക്ക് പ​റ്റി​യെ​ങ്കി​ൽ മാ​ത്ര​മെ ന​ന്നാ​യി അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ക്കൂ. തെ​റാ​പ്പി എ​ന്ന​ത് വ​ള​രെ പ​ണ​ച്ചെ​ല​വു​ള്ള കാ​ര്യ​മാ​ണ്. നി​ങ്ങ​ള്‍​ക്ക് അ​നു​യോ​ജ്യ​രാ​യ തെ​റാ​പ്പി​സ്റ്റി​നെ കി​ട്ടു​ക എ​ന്ന​തും പ്ര​ധാ​ന​മാ​ണ്. ഞാ​ൻ ഇ​തെ​ല്ലാം മ​ന​സി​ലാ​ക്കി​യ​ത് തെ​റാ​പ്പി എ​ടു​ത്ത​തി​ന് ശേ​ഷ​മാ​ണ്. ഭാ​ഗ്യ​ത്തി​ന് എ​നി​ക്ക് കി​ട്ടി​യ​ത് ന​ല്ലൊ​രു തെ​റാ​പ്പി​സ്റ്റി​നെ​യാ​ണ്.’’

 

Latest News

Corehub Up