ബിഗ് ബോസ് മലയാളം സീസൺ ഏഴിലൂടെ ശ്രദ്ധിക്കപ്പെട്ട ആദില-നൂറ ദമ്പതികളുടെ ജീവിതശൈലി കുട്ടികളെ തെറ്റായ രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ചൈൽഡ് ഡെവലപ്‌മെന്‍റ് വിദഗ്ധ ശ്രുതി സുധീഷ്.
ഷോയ്ക്കിടെ സഹമത്സരാർഥി വേദ് ലക്ഷ്മി തന്‍റെ വീട്ടിൽ ഇവരെ കയറ്റില്ലെന്നും മകൻ ഇൻഫ്ലുവൻസ്ഡ് ആകുമെന്നും ഉയർത്തിയ ആശങ്കകൾ ശരിവെക്കുന്ന തരത്തിലുള്ള അനുഭവങ്ങളാണ് ഇവർ പങ്കുവെച്ചത്.
യഥാർഥത്തിൽ അത്തരം ലൈംഗിക ആഭിമുഖ്യം ഇല്ലാതിരുന്നിട്ടും, ആദിലയുടെയും നൂറയുടെയും സോഷ്യൽ മീഡിയയിലെ 'ഫാന്‍റസി' ജീവിതം കണ്ട് ആകൃഷ്ടരായ രണ്ട് സ്കൂൾ വിദ്യാർഥിനികൾ തന്‍റെ ക്ലിനിക്കിൽ കൗൺസിലിംഗിനായി എത്തിയെന്ന് ശ്രുതി വെളിപ്പെടുത്തി.
10 ാം ക്ലാസ് പരീക്ഷ പോലും എഴുതാൻ കഴിയാത്ത വിധം ഒരു പെൺകുട്ടി മാനസിക തകർച്ച നേരിട്ടതായും, ബന്ധം വേർപിരിഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്ന ഭീഷണി വരെ ഉണ്ടായതായും അവർ പറഞ്ഞു. ഷോ നടക്കുമ്പോൾ വേദ് ലക്ഷ്മി ഇവരെ എതിർത്തതിനെതിരെ വലിയ സൈബർ ആക്രമണങ്ങൾ നടന്നിരുന്നു.
എന്നാൽ കുട്ടികൾ ഇത്തരത്തിൽ ഇൻഫ്ലുവൻസ്ഡ് ആകുന്നുണ്ടെന്നത് ഗൗരവകരമായ കാര്യമാണെന്നും ലക്ഷ്മി അന്ന് പറഞ്ഞ പോയിന്‍റിൽ സത്യമുണ്ടെന്നും ശ്രുതി ചൂണ്ടിക്കാട്ടി. ടേണിംഗ് പോയിന്‍റ് പോഡ്കാസ്റ്റിലൂടെ പുറത്തുവന്ന ശ്രുതിയുടെ ഈ പ്രതികരണം വേദ് ലക്ഷ്മി സോഷ്യൽ മീഡിയയിൽ വീണ്ടും പങ്കുവെച്ചിട്ടുണ്ട്. നിലവിൽ വിദഗ്ധ ചികിത്സയിലൂടെ ഈ കുട്ടികൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നതായും ശ്രുതി കൂട്ടിച്ചേർത്തു.
Tags : BiggBossMalayalam7 AdilaNoora VedLaxmi SocialMediaInfluence MentalHealthAwareness