x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​ട​ങ്ങാം ഒ​രു 'ഫ്ര​ഷ്' മോ​ർ​ണിം​ഗ്; സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ കൈ​യ​ടി നേ​ടി ബെം​ഗ​ളൂ​രു സ്വ​ദേ​ശി​നി​യു​ടെ ലൈ​ഫ് സ്റ്റൈ​ൽ


Published: July 12, 2026 03:31 PM IST | Updated: July 12, 2026 03:31 PM IST

രാ​വി​ലെ ഉ​ണ​ർ​ന്ന​യു​ട​ൻ മൊ​ബൈ​ൽ ഫോ​ണി​ൽ ഇ​മെ​യി​ലു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യും നോ​ക്കി സ​മ​യം ക​ള​യു​ന്ന തി​ര​ക്കേ​റി​യ പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്കി​ട​യി​ൽ, തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു ജീ​വി​ത​ശൈ​ലി​യി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​വു​ക​യാ​ണ് ബെം​ഗ​ളൂ​രു സ്വ​ദേ​ശി​നി​യാ​യ ദി​വ്യ മോ​സ​സ്. 

ഉ​ച്ച​യ്ക്ക് 12 മ​ണി​ക്ക് ജോ​ലി ആ​രം​ഭി​ക്കു​ന്ന അ​വ​ർ, അ​തി​ന് മു​ൻ​പു​ള്ള പ്ര​ഭാ​ത സ​മ​യം വീ​ടി​നു​ള്ളി​ൽ ഇ​രു​ന്നു ക​ള​യാ​ൻ ത​യ്യാ​റ​ല്ല. പ​ക​രം, വീ​ട്ടി​ൽ ത​യ്യാ​റാ​ക്കി​യ ഭ​ക്ഷ​ണ​വും കാ​പ്പി​യും ഒ​രു പു​സ്ത​ക​വു​മാ​യി ന​ഗ​ര​ത്തി​ലെ ശാ​ന്ത​മാ​യൊ​രു ത​ടാ​ക​ക്ക​ര​യി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​ണ് ദി​വ്യ​യു​ടെ പ​തി​വ്. 

പ്ര​കൃ​തി​യു​ടെ മ​ടി​ത്ത​ട്ടി​ൽ ചി​ല​വ​ഴി​ക്കു​ന്ന ഈ ​ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളെ കൂ​ടു​ത​ൽ ല​ളി​ത​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു​വെ​ന്ന് ദി​വ്യ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. 

സ്വ​ന്തം സ​ന്തോ​ഷ​ത്തി​നാ​യി സ​മ​യം ക​ണ്ടെ​ത്താ​ൻ വ​ലി​യ അ​വ​ധി​ക്കാ​ല​ങ്ങ​ളു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും ലോ​ഗി​ൻ ചെ​യ്യു​ന്ന​തി​ന് മു​ൻ​പു​ള്ള ഒ​രു ചെ​റി​യ തീ​രു​മാ​നം മ​തി​യെ​ന്നു​മാ​ണ് ഇ​വ​രു​ടെ പ​ക്ഷം. 

ഈ ​വേ​റി​ട്ട രീ​തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യ​പ്പോ​ൾ, പു​ല​ർ​ച്ചെ വ​രെ ഫോ​ൺ നോ​ക്കു​ന്ന​ത് കൊ​ണ്ട് ത​നി​ക്ക് ഇ​തി​ന് സാ​ധി​ക്കാ​റി​ല്ലെ​ന്ന് ക​മ​ന്‍റ് ചെ​യ്ത വ്യ​ക്തി​യോ​ട് "എ​ങ്കി​ൽ രാ​ത്രി മു​ഴു​വ​ൻ ഉ​റ​ങ്ങാ​തി​രി​ക്കൂ" എ​ന്ന് ത​മാ​ശ​യാ​യി മ​റു​പ​ടി ന​ൽ​കാ​നും ദി​വ്യ മ​റ​ന്നി​ല്ല. 

തി​ര​ക്കു​പി​ടി​ച്ച ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​നി​ട​യി​ലും മാ​ന​സി​ക ഉ​ല്ലാ​സം ക​ണ്ടെ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വ​ലി​യൊ​രു പ്ര​ചോ​ദ​ന​മാ​ണ് ദി​വ്യ​യു​ടെ ഈ ​രീ​തി.

Tags : ViralStory TrendingNow BengaluruDiaries InstagramViral

Recent News

Corehub Up