x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദാ​ഹി​ച്ച​പ്പോ​ൾ വെ​ള്ള​മെ​ന്ന് ക​രു​തി കു​ടി​ച്ച​ത് ആ​സി​ഡ്; ഹാ​പൂ​രി​ലെ ജ്വ​ല്ല​റി​യി​ൽ ന​ട​ന്ന ഭീ​തി​പ്പെ​ടു​ത്തു​ന്ന സം​ഭ​വം


Published: July 12, 2026 03:17 PM IST | Updated: July 12, 2026 03:17 PM IST

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​പൂ​രി​ൽ സ്വ​ർ​ണ​ക്ക​ട​യി​ലെ​ത്തി​യ യു​വ​തി​യാ​യ അ​ധ്യാ​പി​ക കു​ടി​വെ​ള്ള​മെ​ന്ന് ക​രു​തി അ​ബ​ദ്ധ​ത്തി​ൽ ആ​സി​ഡ് കു​ടി​ച്ച സം​ഭ​വം വ​ലി​യ ന​ടു​ക്ക​മു​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

അ​മ്മ​യോ​ടൊ​പ്പം ജ്വ​ല്ല​റി​യി​ലെ​ത്തി​യ യു​വ​തി ദാ​ഹി​ച്ച​പ്പോ​ൾ വെ​ള്ളം ചോ​ദി​ച്ച​തി​നെ തു​ട​ർ​ന്ന്, ക​ട​യു​ട​മ തൊ​ട്ട​ടു​ത്തു​ള്ള ക​ട​യി​ൽ നി​ന്ന് സ​ഹാ​യി വ​ഴി വെ​ള്ളം വ​രു​ത്തി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. 

എ​ന്നാ​ൽ കു​പ്പി​യി​ലു​ണ്ടാ​യി​രു​ന്ന ദ്രാ​വ​കം കു​ടി​ച്ച ഉ​ട​ൻ ത​ന്നെ തൊ​ണ്ട​യി​ൽ ക​ടു​ത്ത എ​രി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ട്ട യു​വ​തി നി​ല​വി​ളി​ച്ചു​കൊ​ണ്ട് പു​റ​ത്തേ​ക്ക് ഓ​ടു​ക​യും പി​ന്നാ​ലെ ബോ​ധ​ര​ഹി​ത​യാ​യി വീ​ഴു​ക​യു​മാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​വ​രെ മീ​റ​റ്റി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

നി​ല​വി​ൽ യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഈ ​സം​ഭ​വ​ത്തി​ന്‍റെ ഭീ​തി​പ്പെ​ടു​ത്തു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി സ്വ​ർ​ണം വൃ​ത്തി​യാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ആ​സി​ഡ് വെ​ള്ള​ക്കു​പ്പി​യു​മാ​യി മാ​റി​പ്പോ​യ​താ​കാം ഇ​തെ​ന്നാ​ണ് പ​ല​രും സം​ശ​യി​ക്കു​ന്ന​ത്. 

ക​ട​യു​ട​മ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ ഈ ​അ​നാ​സ്ഥ​യ്‌​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി വേ​ണ​മെ​ന്നും, പു​റ​ത്തു​പോ​കു​മ്പോ​ൾ സ്വ​ന്ത​മാ​യി വെ​ള്ള​വും ഭ​ക്ഷ​ണ​വും ക​രു​താ​ൻ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ആ​ളു​ക​ൾ പ്ര​തി​ക​രി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : #UPNews #HapurNews #UttarPradesh #BreakingNews #IndianNews

Recent News

Corehub Up