NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മുസ്തഫ ഹംസ വരാനിരിക്കുന്ന ലോക കേരള സഭയിൽ പങ്കെടുക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
അന്താരാഷ്ട്ര തലത്തിൽ ആരോഗ്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായ മുസ്തഫ ഹംസയുടെ ഈ തെരഞ്ഞെടുപ്പ് കേരളത്തിനും പ്രവാസി മലയാളി സമൂഹത്തിനും അഭിമാനകരമാണ്.
ആധുനിക ആരോഗ്യസേവനങ്ങൾ, മെഡിക്കൽ മാനേജ്മെന്റ്, നൂതന ചികിത്സാ സംവിധാനങ്ങൾ എന്നിവയിൽ കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പ് കൈവരിച്ച നേട്ടങ്ങൾ ലോക കേരള സഭയിലെ ചർച്ചകൾക്ക് വിലപ്പെട്ട സംഭാവനയായിരിക്കും.
കേരളവും പ്രവാസി സമൂഹവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആരോഗ്യ മേഖലയിലെ നൂതന ആശയങ്ങളും അന്താരാഷ്ട്ര അനുഭവങ്ങളും പങ്കുവയ്ക്കുന്നതിനും ഈ അവസരം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ലോക കേരള സഭ വേദിയിൽ ആരോഗ്യരംഗത്തെ വെല്ലുവിളികൾ, നിക്ഷേപ സാധ്യതകൾ, മെഡിക്കൽ ടൂറിസം, പ്രവാസി മലയാളികളുടെ ആരോഗ്യ ആവശ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള സംവാദങ്ങളിൽ മുസ്തഫ ഹംസ സംബന്ധിക്കും.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് സമൂഹത്തിൽ വിശ്വാസ്യതയും അംഗീകാരവും നേടിയ മെട്രോ മെഡിക്കൽ ഗ്രൂപ്പ് (എംഎംജി) ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന സേവനയാത്രയുടെ ആഘോഷങ്ങളുടെ സമാപനച്ചടങ്ങ് ഇന്ന് കുവൈറ്റിലെ റീജൻസി ഹോട്ടലിൽ സംഘടിപ്പിക്കും.
പത്താം വാർഷികാഘോഷങ്ങളുടെ ഔദ്യോഗിക സമാപന പരിപാടി കൂടിയായിരിക്കും ഈ ചടങ്ങ്. സ്ഥാപനത്തിൽ പത്ത് വർഷത്തിലധികം സേവനം പൂർത്തിയാക്കിയ ജീവനക്കാരെയും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ വളർച്ചയ്ക്കും പുരോഗതിക്കും നിർണായക സംഭാവനകൾ നൽകിയ വ്യക്തികളെയും കമ്പനികളെയും ചടങ്ങിൽ പ്രത്യേകമായി ആദരിക്കും.
കൂടാതെ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ വളർച്ചയിലും ശക്തിപ്പെടുത്തലിലും നിർണായക പങ്ക് വഹിച്ച മാനേജീരിയൽ ജീവനക്കാരെയും ടീം നേതാക്കളെയും അവരുടെ അക്ഷീണ പരിശ്രമങ്ങൾക്കും നേതൃപാടവത്തിനും അംഗീകാരം നൽകി ചടങ്ങിൽ പ്രത്യേകമായി ആദരിക്കും.
മെട്രോയുടെ ഇന്ത്യൻ, അറബിക് സംസ്കാരങ്ങൾ കോർത്തിണക്കിയ വിവിധ കലാപരിപാടികൾ ചടങ്ങിന് വർണ്ണം പകരും.ഈ പരിപാടി ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും സംഘടിപ്പിക്കുക. ചടങ്ങിന്റെ ഭാഗമായി അതിഥികൾക്കായി വിരുന്നും ഒരുക്കിയിട്ടുണ്ട് .
ജീവനക്കാരുടെ ക്ഷേമത്തിനും സമഗ്ര വികസനത്തിനും മുൻഗണന നൽകുന്ന മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ വിവിധ ക്ഷേമ - സാമൂഹിക പദ്ധതികളും ഈ വേദിയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ജീവനക്കാരുടെ മാതാപിതാക്കളുടെ സംരക്ഷണത്തിനും പരിചരണത്തിനുമായി രൂപകൽപ്പന ചെയ്ത ‘മേഴ്സി’ പദ്ധതി, ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസം, കഴിവ് വികസനം, നവീനത എന്നിവ ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ‘മോറ്റീവ് ’ പദ്ധതി, കൂടാതെ പത്ത് വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാർക്കായി പെൻഷനും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്ന ‘മെറിറ്റ്’ പദ്ധതി എന്നിവയാണ് പ്രഖ്യാപിക്കപ്പെടുന്ന പ്രധാന സംരംഭങ്ങൾ.
വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, എംബസി പ്രതിനിധികൾ, നയതന്ത്രജ്ഞർ, മന്ത്രാലയ പ്രതിനിധികൾ എന്നിവരോടൊപ്പം ആരോഗ്യരംഗത്തെ പ്രമുഖർ, വാണിജ്യ - വ്യവസായ രംഗത്തെ നേതാക്കൾ, മത - സാമൂഹിക - സാംസ്കാരിക സംഘടനാ പ്രതിനിധികൾ, വിവിധ മേഖലകളിലെ അഭ്യുദയകാംക്ഷികൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കുമെന്ന് മെട്രോ മാനേജ്മെന്റ് അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ ആതുര സേവന ദാതാക്കളായ മെട്രോ മെഡിക്കൽ ഗ്രൂപ്പ്, ഒഡബ്ല്യുഡബ്ല്യുഎ കുവൈറ്റ് മെമ്പർഷിപ്പ് & വെൽനസ് സെർബിസിയോ കാരവന്റെ ഭാഗമായി.
ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ഛണണഅ ഇകാർഡിന്റെ ലോഞ്ച് ചടങ്ങിൽ, ഓവർസീസ് വർക്കേഴ്സ് വെൽഫെയർ അഡ്മിനിസ്ട്രേഷൻ (ഒഡബ്ല്യുഡബ്ല്യുഎ) കുവൈറ്റുമായി ഔദ്യോഗികമായി ഫിലിപ്പിൻ തൊഴിലാളികൾക്കായുള്ള ആരോഗ്യക്ഷേമപദ്ധതി കരാറിൽ ഇരു വിഭാഗവും ഒപ്പുവച്ച
നിർവധി പേർ പങ്കെടുത്ത പരിപാടിയിൽ, ഫിലിപ്പീൻസ് എംബസിയെ പ്രതിനിധീകരിച്ച് ഒഡബ്ല്യുഡബ്ല്യുഎ അഡ്മിനിസ്ട്രേറ്റർ അറ്റോണ്ണി പെട്രീഷ്യ ഇവോൻ എം. കാവുനൻ, മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ചെയർമാനും സിഇഒ മുസ്തഫ ഹംസ എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. കുവൈറ്റിലെ വിദേശ ഫിലിപ്പിനോ തൊഴിലാളികൾക്ക്(ഒഎഫ്ഡബ്ല്യുഎസ്) ആരോഗ്യ സംരക്ഷണ പിന്തുണ ശക്തിപ്പെടുത്തുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.
ഒഡബ്ല്യുഡബ്ല്യുഎ ഇകാർഡ് ഉടമകൾക്ക് എല്ലാ മെഡിക്കൽ സേവനങ്ങൾക്കും 20 ശതമാനം എക്സ്ക്ലൂസീവ് കിഴിവ് ഉണ്ടായിരിക്കുമെന്ന് മുസ്തഫ ഹംസ പ്രഖ്യാപിച്ചു. ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്തുന്നതിനും, വിദേശത്തുള്ള ഫിലിപ്പിനോ തൊഴിലാളികളുടെ ക്ഷേമത്തെ പിന്തുണയ്ക്കുന്നതിനുമുള്ള സംയുക്ത പ്രതിബദ്ധതയാണ് ഈ സഹകരണം പ്രതിഫലിപ്പിക്കുന്നത്.
കുവൈറ്റിലെ പ്രവാസി സമൂഹത്തിന് താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ ആരോഗ്യ സംരക്ഷണം നൽകുക എന്നതാണ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നും 2026 ൽ മെട്രോയുടെ കൂടുതൽ വിപുലമായ ആരോഗ്യക്ഷേമ പദ്ധതികൾ നടപ്പിലാക്കുമെന്നും മെട്രോ മാനേജ്മന്റ് അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ ആതുര സേവന ദാതാക്കളായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ 11-ാമത് ഫാർമസി (ബെദായ ഫാർമസി) മഹബൂലയിൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ ബില്ലിംഗിലും 20 ശതമാനം ഡിസ്കൗണ്ട് ലഭ്യമാണ്.
മെഡിക്കൽ സേവനങ്ങളിൽ മികവും വിശ്വസ്തതയും നൽകുന്നതിന്റെ പാരമ്പര്യമുള്ള മെട്രോ മെഡിക്കൽ ഗ്രൂപ്പ്, പരിചയസമ്പന്നരായ ഫാർമസിസ്റ്റുകളുടെയും ആരോഗ്യ സംരക്ഷണ വിദഗ്ധരുടെയും പിന്തുണയോടെ സമൂഹത്തിന് ഗുണനിലവാരമുള്ള മരുന്നുകൾ, വെൽനസ് ഉത്പന്നങ്ങൾ, ഓവർ - ദ -കൗണ്ടർ അവശ്യവസ്തുക്കൾ എന്നിവ നൽകുന്നതിനാണ് പുതിയ ബ്രാഞ്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴി എല്ലാ മരുന്നുകൾക്കും ഹോം ഡെലിവറി സേവനങ്ങൾ മെട്രോ ഫാർമസികളിൽ ആരംഭിച്ചു. ഡോർസ്റ്റെപ്പ് ഡെലിവറി എളുപ്പമാക്കുന്നതിൽ നിന്ന് ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുന്നതോടൊപ്പം ഓൺലൈൻ ഓർഡറുകളിൽ പ്രത്യേക കാഷ്ബാക്ക് ഓഫറുകളും സൗജന്യ ലാബ് ഹെൽത്ത് പാക്കേജുകളും നേടാൻ കഴിയും.
എല്ലാ മെട്രോ ഫാർമസി ബ്രാഞ്ചുകളിലും എല്ലാ ബില്ലുകൾക്കും പ്രത്യേകം ഓഫറുകൾ ലഭ്യമാണെന്നും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം കൂടുതൽ താങ്ങാനാവുന്നതും എല്ലാവർക്കും ലഭ്യമാക്കുന്നതിനുള്ള ഗ്രൂപ്പിന്റെ പ്രതിബദ്ധതയാണ് പുതിയ ബ്രാഞ്ചുകൾ തുറക്കുന്നതിലൂടെ പ്രതിഫലിപ്പിക്കുന്നതെന്നും കൂടുതൽ മെട്രോ ഫാർമസികൾ ഉടൻ തുറന്നു പ്രവർത്തനമാരംഭിക്കുമെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.