കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യ സേവന രംഗത്തെ പ്രഗത്ഭരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് തങ്ങളുടെ ഒമ്പതാമത്തെ ശാഖയായ "സൂപ്പർ മെഡിക്കൽ കെയർ' മഹബൂലയിൽ ആരംഭിക്കുന്നു.
മഹബൂല ബ്ലോക്ക് 2, സ്ട്രീറ്റ് 10-ൽ പ്രവർത്തനം ആരംഭിക്കുന്ന ഈ പുതിയ ആരോഗ്യകേന്ദ്രത്തിൽ പ്രദേശവാസികൾക്ക് ഏറ്റവും ആധുനിക സൗകര്യങ്ങളോടുകൂടിയ ചികിത്സാ സേവനങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കും.
മേയ് ഒന്നിനാണ് പുതിയ ക്ലിനിക്ക് തുറന്നു പ്രവർത്തനമാരംഭിക്കുന്നത്. ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് തുടക്കം കുറിക്കുന്നത് പ്രവാസി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാനുള്ള പ്രതിബദ്ധതയോടെയാണെന്നു അധികൃതർ വ്യക്തമാക്കി. രാവിലെ ഏഴ് മുതൽ രാത്രി 12 വരെ സേവനം ലഭ്യമായിരിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് മേയ് ഒന്ന് മുതൽ 31 വരെ എല്ലാ ഡോക്ടർമാരുടെയും കൺസൾട്ടേഷൻ ഫീസ് ഒരു ദിനാർ മാത്രമായിരിക്കും. തുടർന്ന് ജൂൺ ഒന്ന് മുതൽ ജൂലൈ 31 വരെ കൺസൾട്ടേഷൻ ഫീസ് വെറും രണ്ട് ദിനാർ മാത്രമായിരിക്കും. കൂടാതെ എല്ലാ ചികിത്സാ നടപടികൾക്കും 25 ശതമാനം ഇളവും ലഭ്യമാക്കും.
ഫാർമസി, ഓപ്റ്റിക്കൽ സേവനങ്ങൾക്കും പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മരുന്നുകൾ, കണ്ണടകൾ, ദൃശ്യപരിശോധനകൾ എന്നിവയിൽ ലഭിക്കുന്ന വിലക്കുറവ്, രോഗികളുടെ ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
പ്രവാസി സമൂഹം കൂടുതലായി താമസിക്കുന്ന മഹബൂല പോലുള്ള പ്രദേശങ്ങളിൽ, ഗുണമേന്മയുള്ളതും ചെലവുകുറഞ്ഞതുമായ ആരോഗ്യ സേവനങ്ങൾക്കുള്ള ആവശ്യകത പരിഗണിച്ചാണീ നടപടികൾ.
വിവിധ സ്പെഷ്യാലിറ്റികളിൽ പരിചയസമ്പന്നരായ ഡോക്ടർമാരുടെ സേവനം, സമഗ്രമായ പരിശോധനാ സംവിധാനങ്ങൾ, അടിയന്തര ചികിത്സാ സൗകര്യങ്ങൾ, ഫാർമസി, ഓപ്റ്റിക്കൽ വിഭാഗങ്ങൾ എന്നിവയെല്ലാം ഒരേ കുടക്കീഴിൽ ഒരുക്കിയിരിക്കുന്നതാണ് മെട്രോ സൂപ്പർ മെഡിക്കൽ കെയർ.
മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഈ സംരംഭം, എല്ലാവർക്കും ആരോഗ്യസംരക്ഷണം എന്ന ആശയം യാഥാർഥ്യമാക്കുന്ന ഒരു സാമൂഹിക ഇടപെടലാണെന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുക എന്നതാണ് പുതിയ ശാഖകൾ ആരംഭിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും മെട്രോ മാനേജ്മന്റ് പറഞ്ഞു.
Tags : Metro Medical Group Ninth Branch Mahaboola