x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ​ർ​വാ​നി​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ൽ മി​ത​മാ​യ നി​ര​ക്കി​ൽ പ​ത്തു സ​മ​ഗ്ര ആ​രോ​ഗ്യ പ​രി​ശോ​ധ​നാ പാ​ക്കേ​ജു​ക​ൾ

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: June 3, 2026 10:21 AM IST | Updated: June 3, 2026 10:21 AM IST

കു​വൈ​റ്റ് സി​റ്റി: എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ൽ മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​കു​ന്ന 10 വ്യ​ത്യ​സ്ത ഹെ​ൽ​ത്ത് ചെ​ക്ക​പ്പ് പാ​ക്കേ​ജു​മാ​യി ഫ​ർ​വാ​നി​യ മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ രം​ഗ​ത്ത്. ഈ ​പ്ര​ത്യേ​ക ആ​രോ​ഗ്യ പ​രി​ശോ​ധ​നാ പാ​ക്കേ​ജു​ക​ൾ ജൂ​ൺ ഒന്ന് മു​ത​ൽ ഓ​ഗ​സ്റ്റ് 31 വ​രെ​യാ​ണ് ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​ധു​നി​ക ജീ​വി​ത​ശൈ​ലി​യും ജോ​ലി തി​ര​ക്കു​ക​ളും കാ​ര​ണം പ​ല​രും ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ മാ​റ്റി​വ​യ്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​പ​ദ്ധ​തി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ​ല ഗു​രു​ത​ര രോ​ഗ​ങ്ങ​ളും ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കു​ന്ന​തി​ന് മു​മ്പേ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്ന ബോ​ധ്യ​ത്തോ​ടെ, ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പി​ന്നി​ൽ.

പ്ര​മേ​ഹം, കൊ​ള​സ്‌​ട്രോ​ൾ, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ്ദം, ഹൃ​ദ്രോ​ഗം, വൃ​ക്ക​രോ​ഗ​ങ്ങ​ൾ, ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ, തൈ​റോ​യ്ഡ് പ്ര​ശ്ന​ങ്ങ​ൾ, വി​റ്റാ​മി​ൻ കു​റ​വ്, ര​ക്ത​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ തു​ട​ങ്ങി​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ നേ​ര​ത്തേ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​ക​ളാ​ണ് വി​വി​ധ പാ​ക്കേ​ജു​ക​ളി​ലാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, കൊ​ള​സ്‌​ട്രോ​ൾ, ക്രി​യാ​റ്റി​നി​ൻ, എഎ​ൽടി , ​ക​മ്പ്ലീ​റ്റ് ബ്ല​ഡ് കൌ​ണ്ട്, ഇസിജി, ​തൈ​റോ​യ്ഡ് പ്രൊ​ഫൈ​ൽ, യൂ​റി​ൻ അ​നാ​ലി​സി​സ് തു​ട​ങ്ങി​യ പ്ര​ധാ​ന പ​രി​ശോ​ധ​ന​ക​ൾ വ​ള​രെ കു​റ​ഞ്ഞ നി​ര​ക്കി​ൽ ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്നു.

 

K-Rail Survey

കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള ചി​കി​ത്സാ സേ​വ​ന​ങ്ങ​ൾ, ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പു​ക​ൾ, സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ, പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ പൊ​തു​ജ​നാ​രോ​ഗ്യ രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ളാ​ണ് മെ​ട്രോ ന​ൽ​കി​വ​രു​ന്ന​ത്.

ഈ ​പു​തി​യ ഹെ​ൽ​ത്ത് ചെ​ക്ക​പ്പ് പാ​ക്കേ​ജു​ക​ൾ അ​തേ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ തു​ട​ർ​ച്ച​യാ​ണ്. "ആ​രോ​ഗ്യ പ​രി​ശോ​ധ​ന ഒ​രു ചെ​ല​വ​ല്ല, നി​ങ്ങ​ളു​ടെ ഭാ​വി​യി​ലേ​ക്കു​ള്ള ഏ​റ്റ​വും വി​ല​മ​തി​ക്കാ​നാ​കാ​ത്ത നി​ക്ഷേ​പ​മാ​ണ്" എ​ന്ന ആ​ശ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ ​പ്ര​ത്യേ​ക പ​ദ്ധ​തി രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

കു​വൈ​റ്റി​ലെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ക​യും സ​മൂ​ഹ​ത്തി​ന്റെ ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​ക എ​ന്ന ദൗ​ത്യ​വു​മാ​യി മു​ന്നേ​റു​ന്ന മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്, ഭാ​വി​യി​ലും കൂ​ടു​ത​ൽ ജ​ന​കീ​യ ആ​രോ​ഗ്യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മെ​ട്രോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Metro Medical Group Kuwait

Recent News

Corehub Up