Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Miami Open Tennis

സ​​ണ്‍​ഷൈ​​ന്‍ സി​​ന്ന​​ര്‍

ഫ്‌​​ളോ​​റി​​ഡ: 2026 മ​​യാ​​മി ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ ഇ​​റ്റ​​ലി​​യു​​ടെ യാ​​നി​​ക് സി​​ന്ന​​ര്‍ ജേ​​താ​​വ്. ചെ​​ക് താ​​രം ജി​​രി ലെ​​ഹെ​​ക്ക​​യെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ള്‍​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് സി​​ന്ന​​ര്‍ ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

സ്‌​​കോ​​ര്‍: 6-4, 6-4. ഇ​​തോ​​ടെ ഒ​​രു സെ​​റ്റ് പോ​​ലും ന​​ഷ്ട​​പ്പെ​​ടു​​ത്താ​​തെ സ​​ണ്‍​ഷൈ​​ന്‍ ഡ​​ബി​​ള്‍ നേ​​ടു​​ന്ന ആ​​ദ്യ താ​​രം എ​​ന്ന റി​​ക്കാ​​ര്‍​ഡ് ലോ​​ക ര​​ണ്ടാം ന​​മ്പ​​റു​​കാ​​ര​​നാ​​യ സി​​ന്ന​​ര്‍ സ്വ​​ന്ത​​മാ​​ക്കി.

ഒ​​രു സീ​​സ​​ണി​​ല്‍ ഇ​​ന്ത്യ​​ന്‍ വെ​​ല്‍​സ് മാ​​സ്റ്റേ​​ഴ്‌​​സും മ​​യാ​​മി ഓ​​പ്പ​​ണും സ്വ​​ന്ത​​മാ​​ക്കു​​ന്ന​​തി​​നെ​​യാ​​ണ് സ​​ണ്‍​ഷൈ​​ന്‍ ഡ​​ബി​​ള്‍ എ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത്.

2017ല്‍ ​​സ്വി​​റ്റ്‌​​സ​​ര്‍​ല​​ന്‍​ഡി​​ന്‍റെ റോ​​ജ​​ര്‍ ഫെ​​ഡ​​റ​​റാ​​ണ് അ​​വ​​സാ​​ന​​മാ​​യി സ​​ണ്‍​ഷൈ​​ന്‍ ഡ​​ബി​​ള്‍ തി​​ക​​ച്ച പു​​രു​​ഷ താ​​രം. 2026ല്‍ ​​വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ ലോ​​ക ഒ​​ന്നാം ന​​മ്പ​​ര്‍​ താ​​ര​​മ​​യ ബെ​​ലാ​​റൂ​​സി​​ന്‍റെ അ​​രീ​​ന സ​​ബ​​ലെ​​ങ്ക​​യും സ​​ണ്‍​ഷൈ​​ന്‍ ഡ​​ബി​​ള്‍ തി​​ക​​ച്ചി​​രു​​ന്നു.

Latest News

Corehub Up