ഫ്ളോറിഡ: 2026 മയാമി ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഇറ്റലിയുടെ യാനിക് സിന്നര്‍ ജേതാവ്. ചെക് താരം ജിരി ലെഹെക്കയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് സിന്നര്‍ ട്രോഫി സ്വന്തമാക്കിയത്.
സ്കോര്‍: 6-4, 6-4. ഇതോടെ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ സണ്‍ഷൈന്‍ ഡബിള്‍ നേടുന്ന ആദ്യ താരം എന്ന റിക്കാര്‍ഡ് ലോക രണ്ടാം നമ്പറുകാരനായ സിന്നര്‍ സ്വന്തമാക്കി.
ഒരു സീസണില്‍ ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്സും മയാമി ഓപ്പണും സ്വന്തമാക്കുന്നതിനെയാണ് സണ്‍ഷൈന്‍ ഡബിള്‍ എന്നു വിശേഷിപ്പിക്കുന്നത്.
2017ല്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററാണ് അവസാനമായി സണ്‍ഷൈന്‍ ഡബിള്‍ തികച്ച പുരുഷ താരം. 2026ല്‍ വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമയ ബെലാറൂസിന്റെ അരീന സബലെങ്കയും സണ്‍ഷൈന്‍ ഡബിള്‍ തികച്ചിരുന്നു.
Tags : Miami Open tennis Men's singles jannik sinner