ഡക്കർ: നൂറോളം അഭയാർഥികൾ കയറിയ ബോട്ട് സെനഗൽ തീരത്തു മുങ്ങി ഒട്ടേറെപ്പേരെ കാണാതായി.
സെനഗൽ തലസ്ഥാനമായ ഡക്കറിനു തെക്കുള്ള ഗ്രാമത്തിലാണ് ബോട്ട് അടിഞ്ഞത്. നാലു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. യൂറോപ്പിൽ കുടിയേറാൻ മോഹിച്ചവരുമായി സെനഗലിൽനിന്നു പുറപ്പെട്ട ബോട്ടാണിത്.
രണ്ടാഴ്ചമുന്പ് സെനഗൽ തീരത്തുണ്ടായ കുടിയേറ്റബോട്ട് ദുരന്തത്തിൽ 39 പേർ മരിച്ചു. ഇതേത്തുടർന്ന് യൂറോപ്യൻ കുടിയേറ്റമോഹികൾ അപകടം നിറഞ്ഞ കടൽയാത്ര ഒഴിവാക്കണമെന്ന് സെനഗൽ സർക്കാർ അഭ്യർഥിച്ചിരുന്നു.