കൊച്ചി: ബൗദ്ധിക വെല്ലുവിളി നേരിടുന്നവരെ പങ്കെടുപ്പിച്ച് നടത്തുന്ന ആറാമത് സംസ്ഥാനതല സ്പെഷല്‍ സ്കൂള്‍ കലോത്സവം ‘ചിലമ്പൊലി 2026’ക്കു തുടക്കമായി.
കളമശേരി രാജഗിരി സ്കൂള്‍ സമുച്ചയത്തില്‍ ആരംഭിച്ച കലാമേള മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
എയ്ഡ് ചെയര്മാന് ഫാ. റോയ് മാത്യു വടക്കേല്‍ അധ്യക്ഷത വഹിച്ചു. എയ്ഡ് ജനറല്‍ സെക്രട്ടറി സുശീല കുര്യച്ചന്, രാജഗിരി പബ്ലിക് സ്കൂള്‍ ഡയറക്ടര്‍ ഫാ. പൗലോസ് കിടങ്ങേന്, രാജഗിരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഡയറക്ടര്‍ ഫാ. ടോമി കൊച്ചെളിഞ്ഞിക്കല്, അഡ്വ. ബോബി പൂവത്തിങ്കല്‍, സിസ്റ്റര്‍ ഫ്ലവര്‍ ജോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.