കൊച്ചി: വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന എറണാകുളം ബോട്ട് ജെട്ടിയും അനുബന്ധ സൗകര്യങ്ങളും അത്യാധുനിക രീതിയില്‍ നവീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. എറണാകുളം ബോട്ട് ജെട്ടി പ്രദേശം നേരില്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രദേശത്തെ വികസന വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ടി.ജെ. വിനോദ് എംഎല്‍എ സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. എംഎല്‍എ മുന്നോട്ടുവച്ച നിര്‍ദേശപ്രകാരം ജനങ്ങള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയില്‍ മനോഹരമായ റസ്റ്ററന്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇവിടെ സജ്ജീകരിക്കും.
സന്ദര്‍ശനത്തില്‍ മന്ത്രിയോടൊപ്പം എംഎല്‍എമാരായ ടി.ജെ. വിനോദ് ടോണി ചമ്മണി, മേയര്‍ വി.കെ. മിനിമോള്‍, കോര്പറേഷന് കൗണ്‍സിലര്‍ കൃഷ്ണകുമാര്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.