Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monitor

ഓ​ണ​ക്കാ​ല​ത്ത് മൊ​ത്ത, ചി​ല്ല​റ വി​ല നി​രീ​ക്ഷി​ക്കാ​ന്‍ സ്‌​ക്വാ​ഡ്

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് മൊ​ത്ത, ചി​ല്ല​റ വി​ല്‍​പ​ന​ശാ​ല​ക​ളി​ലെ സ്റ്റോ​ക്കും വി​ല​യും നി​രീ​ക്ഷി​ച്ച് അ​സ്വാ​ഭാ​വി​ക വ​ര്‍​ധ​ന​യു​ണ്ടോ​യെ​ന്നു നി​രീ​ക്ഷി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ഭ​ക്ഷ്യ​മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് അ​റി​യി​ച്ചു. ഇ​ന്നു മു​ത​ല്‍ 25 വ​രെ​യാ​ണ് പ​രി​ശോ​ധ​ന.

അ​തി​നാ​യി ജി​ല്ലാ, താ​ലൂ​ക്ക് സ​പ്ലൈ, സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റ​വ​ന്യു, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി, ഭ​ക്ഷ്യ​സു​ര​ക്ഷ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ, താ​ലൂ​ക്കു​ത​ല പ്ര​ത്യേ​ക സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണു നി​ര്‍​ദേ​ശം.

പൊ​തു​വി​പ​ണി​യി​ല്‍ വി​വി​ധ അ​രി അ​ട​ക്ക​മു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ര്‍​ധ​ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ ശ്ര​ദ്ധ​യി​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​രി​മി​ല്ലു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഓ​പ്പ​ണ്‍ മാ​ര്‍​ക്ക​റ്റു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തോ മാ​യം ക​ല​ര്‍​ന്ന​തോ ആ​യ അ​രി, ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, മ​റ്റു ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ വി​ല്പ​ന ന​ട​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കും. അ​ള​വു​തൂ​ക്കം കൃ​ത്യ​മാ​ണോ എ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ള്‍ ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ടോ എ​ന്നും മെ​ട്രോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ക്കും.

അ​രി, പ​ല​ച​ര​ക്ക് സ്റ്റോ​ക്ക് ര​ജി​സ്റ്റ​റു​ക​ളും മ​റ്റും പ​രി​ശോ​ധി​ച്ചു സ്റ്റോ​ക്ക് സ​മ​യ​ത്തെ പ​ര്‍​ച്ചേ​സ് ബി​ല്‍​പ്ര​കാ​ര​മു​ള്ള വി​ല​പ്ര​കാ​രം വ്യാ​പാ​രി നി​ശ്ച​യി​ച്ച വി​ല​യ്ക്കു​ത​ന്നെ​യാ​ണ് പ​ഴ​യ സ്റ്റോ​ക്ക് വി​ല്‍​ക്കു​ന്ന​തെ​ന്ന് സ്‌​ക്വാ​ഡ് ഉ​റ​പ്പാ​ക്ക​ണം. പി​ന്നീ​ട് എ​ത്തി​ച്ചേ​ര്‍​ന്ന സ്റ്റോ​ക്ക് മാ​ത്ര​മേ പു​തു​ക്കി​യ വി​ല​യ്ക്ക് വി​ല്‍​ക്കാ​വൂ എ​ന്ന് വ്യാ​പാ​രി​ക്കു നി​ര്‍​ദേ​ശം ന​ല്‍​ക​ണം.

സ്വ​കാ​ര്യ അ​രി മി​ല്ലു​ക​ള്‍ പ​രി​ശോ​ധി​ച്ച് വ​ര്‍​ധ​ന അ​ട​ക്കം വി​ല​യി​രു​ത്ത​ണം. മൊ​ത്ത വ്യാ​പാ​രി​ക​ള്‍ സ്റ്റോ​ക്കും വി​ല​യും അ​ട​ങ്ങി​യ ബോ​ര്‍​ഡ് പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ടോ എ​ന്നും അ​രി പൂ​ഴ്ത്തു​ക​യോ വി​ത​ര​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്നും ഉ​റ​പ്പാ​ക്ക​ണം.

ചി​ല്ല​റ വ്യാ​പാ​രി​ക​ളും വാ​ങ്ങ​ല്‍-​വി​ല്പ​ന ബി​ല്‍/​ഇ​ന്‍​വോ​യ്സ് സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും വി​ല​വി​വ​ര പ​ട്ടി​ക വ്യ​ക്ത​മാ​യി പ്ര​ദ​ര്‍​ശി​പ്പി​ച്ച് കൂ​ടു​ത​ല്‍ ഈ​ടാ​ക്കു​ന്നി​ല്ലെ​ന്നും ഉ​റ​പ്പാ​ക്കും. ബി​ല്‍/​ഇ​ന്‍​വോ​യ്സ് ന​ല്‍​കാ​തെ വി​ല്പ​ന ന​ട​ത്തു​ന്ന സാ​ഹ​ച​ര്യം അ​നു​വ​ദി​ക്കി​ല്ല. അ​നാ​വ​ശ്യ വി​ല​വ​ര്‍​ധ​ന, പൂ​ഴ്ത്തി​വ​യ്പ്പ്, ക​രി​ഞ്ച​ന്ത എ​ന്നി​വ ക​ണ്ടെ​ത്തി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കും.

Latest News

Corehub Up